FeaturedHome-bannerNationalNews

പ്രിയങ്കയുടെ മകൾക്കൊപ്പം രാഹുൽ; അപകീർത്തി പരാമർശവുമായി ബിജെപി നേതാവ്,പ്രതിഷേധം ശക്തം

ചെന്നൈ: പ്രിയങ്കാ ഗാന്ധിയുടെ മകൾക്കൊപ്പമുള്ള രാഹുലിന്റെ ചിത്രം പങ്കിട്ട് അപകീർത്തികരമായ പരാമർശം നടത്തി ബിജെപി നേതാവ്. തമിഴ്നാട് ബിജെപി ഐടി സെൽ തലവൻ നിർമൽ കുമാറിന്റെ ട്വീറ്റാണ് ഇപ്പോൾ പ്രതിഷേധമുണ്ടാക്കുന്നത്. രാഹുലിന്റെ അനന്തരവൾ മിരായ വാധ്‌രയ്ക്കൊപ്പമുള്ള പഴയ ഒരു ചിത്രം പങ്കിട്ടാണ് നേതാവിന്റെ കുറിപ്പ്. 

ഭാരത് ജോഡോ യാത്രയെ പരിഹസിച്ചു െകാണ്ടായിരുന്നു ബിജെപി നേതാവിന്റെ ട്വീറ്റ്. ഇതിനൊപ്പം പങ്കുവച്ച ചിത്രത്തിൽ രാഹുൽ മിരായയുടെ കയ്യിൽ പിടിച്ചിരിക്കുന്ന ചിത്രമാണ് ഇദ്ദേഹം പങ്കിട്ടത്.

‘‘കുട്ടികളുടെ കയ്യിലെ മൈലാഞ്ചിയില്‍ തൊട്ടുകളിക്കുന്ന പപ്പുവിനൊപ്പം യാത്ര ചെയ്യുന്നതിനെ കുറിച്ച് ആലോചിക്കുന്നതുതന്നെ പാപമാണ്’’ എന്നായിരുന്നു വാക്കുകൾ. എന്നാൽ വിവാദമായതോടെ തമിഴിലെ തന്റെ ട്വീറ്റ് തെറ്റിദ്ധരിക്കപ്പെട്ടതാകാം എന്ന വിശദീകരണവുമായി അദ്ദേഹം തന്നെ രംഗത്തെത്തി. ട്വീറ്റ് നീക്കം ചെയ്യുകയും ചെയ്തു.

രാഹുല്‍ ഗാന്ധി നയിയ്ക്കുന്ന ജോഡോ യാത്ര ആലപ്പുഴ ജില്ലയില്‍ തുടരുകയാണ്.മത്സ്യബന്ധന മേഖലയിലെ പ്രശ്‌നങ്ങള്‍ രാഹുല്‍ഗാന്ധിയോട് പങ്കുവെച്ച് ആലപ്പുഴയിലെ മത്സ്യത്തൊഴിലാളികള്‍ .15 രൂപ ഉണ്ടായിരുന്ന മണ്ണെണ്ണ വില ഇപ്പോള്‍ 140 രൂപയ്ക്കും മുകളിലാണ് . ഈ വിലക്കയറ്റം സാധാരണക്കാരായ മത്സ്യത്തൊഴിലാളികള്‍ക്ക് താങ്ങാനാകുന്നതല്ല . ഇതുമൂലം പലപ്പോഴും ജോലിക്കുപോലും പോകാന്‍ കഴിയാത്ത അവസ്ഥയാണെന്നും മത്സ്യത്തൊഴിലാളികള്‍ രാഹുല്‍ ഗാന്ധിയെ അറിയിച്ചു.

വന്‍ കപ്പലുകള്‍ മത്സ്യബന്ധനത്തിന് എത്തുന്നതിനാല്‍ ചെറു വള്ളങ്ങള്‍ക്ക് മത്സ്യം വേണ്ടത്ര കിട്ടുന്നില്ലെന്നായിരുന്നു മറ്റൊരു പരാതി. മത്സ്യത്തൊഴിലാളി മേഖലയിലെ യുവ ജനങ്ങളുടെ തൊഴിലില്ലായ്മ ആണ് മറ്റൊരു പ്രശ്‌നം ആയി ഉന്നയിച്ചത് . എല്ലാം വിശദമായി കേട്ട രാ?ഹുല്‍ അവരില്‍ നിന്ന് നിവേദനവും കൈപ്പറ്റിയു പി എ സര്‍ക്കാര്‍ കര്‍ഷകര്‍ക്ക് വേണ്ടി 72000 കോടി രൂപ സബ്‌സിഡി നല്‍കിയിരുന്നുവെന്ന് രാഹുല്‍?ഗാന്ധി പറഞ്ഞു. ഇപ്പോഴാകട്ടെ സബ്‌സിഡി അനര്‍ഹര്‍ കൊണ്ടുപോകുകയാണെന്നും രാഹുല്‍ ?ഗാന്ധി പറഞ്ഞു

ആലപ്പുഴ ജില്ലയിലെ മൂന്നാം ദിവസത്തെ ഭാരത് ജോഡോ യാത്ര ഇന്ന് വൈകിട്ട് 7 ന് കാണിച്ചികുളങ്ങരയില്‍ സമാപിക്കും.ഭാരത് ജോഡോ യാത്രയുടെ ആലപ്പുഴയിലെ പര്യടനം നാളെ അവസാനിക്കും.

കോൺഗ്രസ് അധ്യക്ഷനെ തെരഞ്ഞെടുക്കാനുള്ള നടപടിക്രമങ്ങള്‍ക്ക് ഒരുമാസം മാത്രം ബാക്കി നില്‍ക്കെ നാടകിയ നീക്കങ്ങള്‍ക്ക് തുടക്കമായി..അധ്യക്ഷസ്ഥാനത്തിലേക്കില്ലെന്ന നിലപാടില്‍ രാഹുല്‍ഗാന്ധി ഉറച്ച് നില്‍ക്കുകയാണ്.ഗാന്ധി കുടുംബത്തിന് പുറത്തു നിന്നുള്ളയാള്‍ വരട്ടെയെന്ന നിലപാടാണ് അദ്ദേഹം സ്വീകരിച്ചിരിക്കുന്നത്. സോണിയാഗാന്ധിയുമായി ഏറെ അടുപ്പമുള്ള നേതാവായ രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട് പ്രസിഡന്‍റാകണമെന്ന ആവശ്യം ശക്തമായി ഉയരുന്നുണ്ട്.

എന്നാല്‍ ഇതിനിടെ അപ്രതീക്ഷിത നീക്കവുമായി ഗെലോട്ട് രംഗത്തെത്തി.രാഹുൽ ഗാന്ധി അധ്യക്ഷനാകണമെന്ന് രാജസ്ഥാൻ കോൺഗ്രസ് പ്രമേയം പാസ്ക്കി..അശോക് ഗലോട്ടിന് മേൽ സമ്മർദ്ദം ശക്തമാകുമ്പോഴാണ് ഒഴിഞ്ഞു മാറാനുള്ള നീക്കം.രാഹുല്‍ഗാന്ധിക്കായി പ്രമേയം കൊണ്ടുവരുന്ന ആദ്യ സംസ്ഥാന ഘടകമായി രാജസ്ഥാന്‍ മാറിയിരിക്കയാണ്.

കോണ്‍ഗ്രസ് അദ്ധ്യക്ഷ സ്ഥാനത്തേക്ക് മത്സരിച്ചേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ ശശി തരൂര്‍ ഇതുവരെ നിഷേധിച്ചിട്ടില്ല.അതേസമയം കോൺഗ്രസ് തെരഞ്ഞെടുപ്പിലെ വോട്ടർ പട്ടിക വിവാദം അവസാനിപ്പിക്കുന്നു എന്ന് അദ്ദേഹം ഇതിനകം വ്യക്തമാക്കിയിട്ടുണ്ട്.. വോട്ടർ പട്ടിക പുറത്തുവിടണമെന്ന അഞ്ച് എംപിമാരുടെ കത്തിന് തെരഞ്ഞെടുപ്പ് ചുമതലയുള്ള മധുസൂദന്‍ മിസ്ത്രി മറുപടി നല്‍കിയ പശ്ചാത്തലത്തിലാണ് ശശി തരൂരിന്‍റെ പ്രതികരണം. വോട്ടർ പട്ടിക 20ആം തീയതി മുതല്‍ എഐസിസിയിലെ തന്‍റെ ഓഫീസിലുണ്ടാകും എന്നും ഏത് നേതാവിനും വന്ന് പരിശോധിക്കാമെന്നും മധുസൂദന്‍ മിസ്ത്രി കത്ത് നല്‍കിയ എംപിമാരെ അറിയിച്ചു. 

ഓരോ പിസിസിയിലെയും പട്ടിക അവിടെയും പരിശോധിക്കാവുന്നതാണെന്നും മധുസൂദനന്‍ മിസ്ത്രിയുടെ കത്തില്‍ പറയുന്നു. എന്നാല്‍ വോട്ടർ പട്ടിക ഇപ്പോൾ പ്രസിദ്ധീകരിക്കില്ലെന്ന് എഐസിസി നേതൃത്വം ആവർത്തിച്ചു. മത്സരിക്കുന്നവർക്ക് പിന്നീട് പട്ടിക പൂർണമായും നല്‍കുമെന്നും എഐസിസി വ്യക്തമാക്കി. ഉന്നയിച്ച വിഷയങ്ങൾക്ക് കിട്ടിയ മറുപടിയില്‍ തൃപ്തനാണെന്നും അതിനാല്‍ വിവാദം അവസാനിപ്പിക്കുകയാണെന്നും ശശിതരൂർ ട്വീറ്റ് ചെയ്തു. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button