27.8 C
Kottayam
Tuesday, May 21, 2024

പുല്‍വാമ ഭീകാരാക്രമണ വാര്‍ഷികത്തില്‍ മോദിയോട് ചോദ്യങ്ങളുമായി രാഹുല്‍ ഗാന്ധി

Must read

ന്യൂഡല്‍ഹി: പുല്‍വാമ ഭീകരാക്രമണത്തിന്റെ വാര്‍ഷിക ദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ചോദ്യങ്ങളുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി രംഗത്ത്. പുല്‍വാമ ഭീകരാക്രമണത്തില്‍ ആര്‍ക്കാണ് കൂടുതല്‍ പ്രയോജനം ലഭിച്ചതെന്ന് രാഹുല്‍ ചോദിച്ചു. ട്വിറ്ററിലൂടെയായിരുന്നു രാഹുലിന്റെ ചോദ്യങ്ങള്‍. പുല്‍വാമ ഭീകരാക്രമണത്തില്‍ ആര്‍ക്കാണ് കൂടുതല്‍ പ്രയോജനം ലഭിച്ചത്.. ആക്രമണത്തിന്റെ അന്വേഷണ ഫലം എന്തായി.. ആക്രമണത്തിന് അനുവദിച്ച്ക്കൊണ്ട് സുരക്ഷാ വീഴ്ച വരുത്തിയ ബിജെപി സര്‍ക്കാരില്‍ ആരാണ് അതിന് ഉത്തരവാദി.. എന്നീ ചോദ്യങ്ങളാണ് രാഹുല് ഗാന്ധി മോദിയോട് ചോദിച്ചത്. രാഹുലിന്റെ ചോദ്യത്തോട് പ്രധാനമന്ത്രിയും ബി.ജെ.പിയും ഇതുവരെ പ്രതികരിച്ചിട്ടില്ല.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week