‘കള്ളന്റെ താടി’; റഫാലില്‍ വീണ്ടും മോദിയെ ഉന്നം വെച്ച് രാഹുല്‍ ഗാന്ധി
ന്യൂഡല്‍ഹി: റഫാല്‍ ഇടപാടില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഉന്നം വെച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഫ്രാന്‍സ് അന്വേഷണം പ്രഖ്യാപിച്ച സാഹചര്യത്തിലാണ് രാഹുല്‍ വീണ്ടും രംഗത്തെത്തിയത്.
”കള്ളന്റെ താടി” എന്ന തലക്കെട്ടോടെ രാഹുല്‍ തന്റെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ചിത്രമാണ് ഇപ്പോള്‍ ശ്രദ്ധനേടുന്നത്. റഫാല്‍ വിമാനത്തിന് പിന്നില്‍ പ്രത്യക്ഷപ്പെടുന്ന പ്രധാനമന്ത്രിയുടെ താടി അടങ്ങുന്ന ഒരു ചിത്രമാണ് രാഹുല്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്.
കഴിഞ്ഞ ദിവസം റഫാല്‍ യുദ്ധ വിമാനങ്ങളുമായി ബന്ധപ്പെട്ട അഴിമതി ആരോപണങ്ങളുടെ സത്യാവസ്ഥ കണ്ടെത്താന്‍ സംയുക്ത പാര്‍ലമെന്ററി കമ്മിറ്റി അന്വേഷണം വേണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരുന്നു.
56,000 കോടി രൂപയ്ക്ക് ഫ്രാന്‍സില്‍ നിന്ന് 36 യുദ്ധവിമാനങ്ങള്‍ ഇന്ത്യ വാങ്ങിയതിലാണ് അഴിമതി ആരോപണം ആദ്യം ഉയരുന്നത്. ഫ്രഞ്ച് പ്രോസിക്യൂഷന്‍ സര്‍വീസിന്റെ ഫിനാന്‍ഷ്യല്‍ ക്രൈംബ്രാഞ്ച് ആണ് റഫാല്‍ ഇടപാട് അന്വേഷിക്കുന്നത്.
https://www.instagram.com/p/CQ5E13tDGjW/?utm_source=ig_web_copy_link