‘ബാറ്റുകള്‍ അയല്‍വാസിയുടെ ഭാര്യയേപ്പോലെ’യാണ്; ദിനേശ് കാര്‍ത്തിക്കിന്റെ പരാമര്‍ശം വിവാദത്തില്‍

ഇന്ത്യന്‍ ക്രിക്കറ്റ് താരം ദിനേശ് കാര്‍ത്തിക് വിവാദത്തില്‍. ഇംഗ്ലണ്ട്-ശ്രീലങ്ക രണ്ടാം ഏകദിനത്തിനിടെ കമന്ററി ബോക്സില്‍ നടത്തിയ ലൈംഗിക ചുവയുള്ള പരാമര്‍ശമാണ് കാരണം. ‘ബാറ്റുകള്‍ അയല്‍വാസിയുടെ ഭാര്യയേപ്പോലെ’യാണ് എന്നായിരുന്നു കാര്‍ത്തിക്കിന്റെ കമന്റ്.

മിക്ക ബാറ്റ്സ്മാന്‍മാര്‍ക്കും സ്വന്തം ബാറ്റിനേക്കാള്‍ ഉപയോഗിക്കാന്‍ ഇഷ്ടം മറ്റുള്ളവരുടെ ബാറ്റുകളാണെന്ന കാര്യം വിശദീകരിക്കവെയാണ് ദിനേശ് കാര്‍ത്തിക് ഇത്തരത്തില്‍ പ്രതികരിച്ചത്.

‘ബാറ്റ്സ്മാന്‍മാരില്‍ ഏറിയ പങ്കിനും അവരുടെ സ്വന്തം ബാറ്റിനോട് അത്ര മമതയില്ല. അവര്‍ക്ക് കൂടുതല്‍ താത്പര്യം മറ്റുള്ളവരുടെ ബാറ്റുകളാണ്. ബാറ്റുകള്‍ അയല്‍ക്കാരന്റെ ഭാര്യയേപ്പോലെയാണ്. അവരാണ് കൂടുതല്‍ നല്ലതെന്ന് എപ്പോഴും തോന്നിക്കൊണ്ടിരിക്കും’ ഇതായിരുന്നു കാര്‍ത്തിക്കിന്റെ പരാമര്‍ശം.

ഇതിന് പിന്നാലെ താരത്തെ വിമര്‍ശിച്ച ആരാധകര്‍ രംഗത്തെത്തി. ഈ ഉപമിക്കല്‍ ഏറെ കടന്നകൈയായി പോയെന്നാണ് ആരാധകര്‍ പറയുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News