ഡൽഹി: രാജ്യം മുൻപെങ്ങുമില്ലാത്തവിധം സാമ്പത്തിക മാന്ദ്യത്തിലേക്ക് നീങ്ങുന്നതായി വാർത്തകൾ പുറത്തുവന്നതിനു പിന്നാലെ കേന്ദ്രസർക്കാരിനെ വിമർശിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. രാജ്യത്തെ കോടിക്കണക്കിനു പേർ തൊഴിൽ രഹിതരാവുകയും രാജ്യം സാമ്പത്തിക മാന്ദ്യത്തിലേക്ക് നീങ്ങുകയുമാണെന്നും ആജ്ഞകൾക്കൊണ്ട് സമ്പദ് വ്യവസ്ഥയെ വളർത്താനാവില്ലെന്നും അദ്ദേഹം പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കീഴിൽ രാജ്യം ചരിത്രത്തിൽ ആദ്യമായി സാമ്പത്തിക മാന്ദ്യത്തിലേക്ക് എത്തിയിരിക്കുകയാണ്. ഏറ്റവും പ്രധാനമായി, മൂന്നു കോടി ജനങ്ങൾ ഇപ്പോഴും ദേശീയ തൊഴിലുറപ്പ് പദ്ധതി പ്രകാരം തൊഴിൽ തേടുകയാണ്. ഉഗ്രശാസനകൾക്കൊണ്ട് സമ്പദ് വ്യവസ്ഥയെ വളർത്താനാവില്ല. ഈ അടിസ്ഥാന തത്വമാണ് പ്രധാനമന്ത്രി മനസ്സിലാക്കേണ്ടത് എന്നും അദ്ദേഹം പറഞ്ഞു. ട്വിറ്റെറിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.?
രാജ്യത്തെ സാമ്പത്തിക മാന്ദ്യം : കേന്ദ്ര സർക്കാരിനെ വിമർശിച്ച് രാഹുൽ ഗാന്ധി
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News