രാഹുലും പ്രിയങ്കയും കസ്റ്റഡിയില്‍; തിക്കിലും തിരക്കിലും പെട്ട് രാഹുല്‍ ഗാന്ധി നിലത്ത് വീണു

ലക്‌നൗ: ഹത്രാസില്‍ പീഡനത്തിനിരയായി മരിച്ച പെണ്‍കുട്ടിയുടെ വീട് സന്ദര്‍ശിക്കാന്‍ കാല്‍നടയായി പോകുന്നതിനിടെ കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും യു.പി പോലീസ് കസ്റ്റഡിയിലെടുത്തു. തിക്കിലും തിരക്കിലും പെട്ട് രാഹുല്‍ ഗാന്ധി നിലത്തു വീണു. പോലീസിനെതിരെ പ്രതിഷേധിച്ച കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കു നേരെ പോലീസ് ലാത്തി വീശി.

മരിച്ച പെണ്‍കുട്ടിയുടെ ബന്ധുക്കളെ സന്ദര്‍ശിക്കാതെ മടങ്ങില്ലെന്ന ഉറച്ച നിലപാടിലാണ് രാഹുല്‍ ഗാന്ധി. നേരത്തെ ഇരുവരെയും ഡല്‍ഹി-യുപി അതിര്‍ത്തിയിലെ യമുനഎക്സ്പ്രസ് വേയില്‍ വച്ച് പോലീസ് തടഞ്ഞിരുന്നു. തുടര്‍ന്നാണ് കാല്‍ നടയായി സഞ്ചരിച്ച് പെണ്‍കുട്ടിയുടെ വീട് സന്ദര്‍ശിക്കാന്‍ രാഹുലും പ്രിയങ്കയും തീരുമാനിച്ചത്.

നൂറ് കണക്കിന് കോണ്‍ഗ്രസ് പ്രവര്‍ത്തകരും ഇവരെ അനുഗമിക്കുന്നുണ്ട്. ഡല്‍ഹി-യുപി അതിര്‍ത്തിയില്‍ നിന്നും ഏകദേശം 170 കിലോമീറ്റര്‍ അകലെയാണ് പെണ്‍കുട്ടിയുടെ വീട്. രാഹുലിനെയും പ്രിയങ്കയെയും തടയുക എന്ന ഉദ്ദേശത്തോടെ സ്ഥലത്ത് ജില്ലാഭരണകൂടം നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News