മോദിയും അമിത് ഷായും ചേര്‍ന്ന് ഇന്ത്യന്‍ യുവതയുടെ ഭാവി നശിപ്പിച്ചെന്ന് രാഹുല്‍ ഗാന്ധി

ന്യഡല്‍ഹി: നരേന്ദ്ര മോദിയും അമിത് ഷായും ചേര്‍ന്ന് രാജ്യത്തെ യുവജനങ്ങളുടെ ഭാവി നശിപ്പിച്ചെന്ന് രാഹുല്‍ ഗാന്ധി. തൊഴിലില്ലായ്മയിലും, രാജ്യം നേരിടുന്ന സമ്പത്ത് വ്യവസ്ഥയുടെ തകര്‍ച്ചയിലും നിങ്ങള്‍ക്കുള്ള രോഷം അഭിമുഖീകരിക്കാന്‍ അവര്‍ക്ക് കഴിയില്ല അതുകൊണ്ടാണ് അവര്‍ രാജ്യത്തെ വിഭജിക്കാന്‍ ശ്രമിക്കുന്നത്. എല്ലാ ഇന്ത്യക്കാരോടുമുള്ള സ്‌നേഹം കൊണ്ട് മാത്രമേ ബിജെപിയുടെ ഈ നീക്കത്തെ നേരിടിനാകൂ എന്നും രാഹുല്‍ ട്വീറ്റ് ചെയ്തു.

 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News