പിന്നോട്ടില്ല; രാഹുല്‍ ഗാന്ധി വീണ്ടും ഹത്രാസിലേക്ക്

ലക്‌നോ: ക്രൂരപീഡനത്തിന് ഇരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ വീട് സന്ദര്‍ശിക്കാന്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് വീണ്ടും ഹത്രാസിലേക്കു പോകും. ഉച്ചയ്ക്ക് ശേഷം പ്രിയങ്കാ ഗാന്ധിക്കും മറ്റ് എം.പിമാര്‍ക്കും ഒപ്പമാണ് രാഹുല്‍ ഗാന്ധി ഹത്രാസിലേക്ക് യാത്രതിരിക്കുന്നത്.

വ്യാഴാഴ്ച ഹത്രാസിലേക്ക് പോയ രാഹുല്‍ ഗാന്ധിയെയും പ്രിയങ്കാ ഗന്ധിയെയും യുപി പോലീസ് തടഞ്ഞിരുന്നു. പോലീസുമായുണ്ടായ ഉന്തിലും തള്ളിലും രാഹുല്‍ ഗാന്ധി നിലത്ത് വീണിരുന്നു. തുടര്‍ന്ന് രാഹുലിനെയും പ്രിയങ്കയെയും കസ്റ്റഡിയിലെടുത്ത് പോലീസ് ഡല്‍ഹിയിലേക്ക് തിരിച്ചയച്ചിരുന്നു.

രാഹുല്‍ഗാന്ധിക്ക് നേരെയുണ്ടായ കൈയ്യേറ്റം രാജ്യവ്യാപകമായ പ്രതിഷേധനത്തിന് കാരണമായിരുന്നു. ഇതിനിടെയാണ് ഇന്ന് ഹത്രാസ് സന്ദര്‍ശിക്കുമെന്ന് രാഹുല്‍ ഗാന്ധി വീണ്ടും പ്രഖ്യാപിച്ചിരിക്കുന്നത്.

അതേസമയം, പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ക്ക് നുണ പരിശോധന നടത്താന്‍ യുപി സര്‍ക്കാര്‍ ഉത്തരവിറക്കി. പെണ്‍കുട്ടി പീഡനത്തിന് ഇരയായിട്ടില്ലെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News