28.4 C
Kottayam
Saturday, June 6, 2026

ഭർത്താവിൻെ നീക്കങ്ങളറിയാൻ മകനെ മിനി നിരന്തരം ഫോണില്‍ വിളിച്ചു; രാധാകൃഷ്ണൻ്റെ ലൊക്കേഷന്‍ കാമുകന് നല്‍കി; കൊലയ്ക്ക് ശേഷവും സന്തോഷുമായി സന്തോഷം പങ്കിട്ടു; ഗൂഡാലോചനയ്ക്ക് തെളിവായി 3000 ഫോണ്‍ കോളുകൾ

Must read

കണ്ണൂര്‍: കൈതപ്രത്തെ ബിജെപി പ്രവര്‍ത്തകനും ഡ്രൈവറുമായ കെ.കെ.രാധാകൃഷ്ണനെ വെടിവെച്ച് കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ രാധാകൃഷ്ണന്റെ ഭാര്യയുടെ ജയില്‍ ജീവിതം നിരാശയുടെ പടുകുഴിയില്‍. ആരോടും ജയിലില്‍ അവര്‍ സംസാരിക്കുന്നില്ല.

ആഹാരമെല്ലാം കഴിക്കുന്നുമുണ്ട്. കൊലപാതകത്തിന് പ്രേരണ നല്‍കിയെന്ന കുറ്റംചുമത്തിയാണ് ബിജെപി പ്രവര്‍ത്തക കൂടിയായ മിനി നമ്പ്യാരെ പരിയാരം പൊലീസ് അറസ്റ്റ് ചെയ്തത്. നാടിനെ നടുക്കിയ കൊലപാതകത്തില്‍ അറസ്റ്റിലാകുന്ന മൂന്നാമത്തെയാളാണ് മിനി. മിനിയുടെ അറിവും സമ്മതവും കൊലയ്ക്കുണ്ടെന്നാണ് പോലീസ് പറയുന്നത്.

രാധാകൃഷ്ണനെ വെടിവച്ചുകൊന്ന എന്‍.കെ.സന്തോഷിന് മിനിയുടെ സഹായം ലഭിച്ചെന്നാണ് കണ്ടെത്തല്‍. കൊലപാതകത്തിന് മുന്‍പും ശേഷവും മിനി പ്രതിയുമായി ഫോണില്‍ സംസാരിച്ചിരുന്നു. മാര്‍ച്ച് ഇരുപതിനാണ് കൈതപ്രം പൊതുജന വായനശാലയ്ക്കു പിന്നില്‍ നിര്‍മാണത്തിലുള്ള വീട്ടില്‍ വച്ച് രാധാകൃഷ്ണന്‍ വെടിയേറ്റു മരിച്ചത്. സന്തോഷിന് രാധാകൃഷ്ണന്റെ ഭാര്യയുമായി സൗഹൃദമുണ്ടായിരുന്നു.

- Advertisement -

- Advertisement -

ഇതിന്റെ പേരില്‍ രാധാകൃഷ്ണന്‍ ഭാര്യയെ ശകാരിക്കുകയും ഉപദ്രവിക്കുകയും ചെയ്ത വിരോധമാണു കൊലപാതകം നടത്താന്‍ കാരണമെന്നുമാണ് സന്തോഷ് പൊലീസിനോട് പറഞ്ഞത്. ഭര്‍ത്താവ് മര്‍ദ്ദിച്ചെന്ന് അടക്കം സന്തോഷിനെ മിനി അറിയിച്ചിരുന്നു. മിനിയുടെ പകയാണ് രാധാകൃഷ്ണനെ കൊന്ന് സന്തോഷ് തീര്‍ത്തതെന്നാണ് സൂചന. സന്തോഷ് പിടിയിലായാല്‍ താനും കുടുങ്ങുമെന്ന് മിനി നേരത്തെ തന്നെ തിരിച്ചറിഞ്ഞിരുന്നു.

- Advertisement -

ഇന്‍സ്റ്റഗ്രാമിലും ഫെയ്‌സ്ബുക്കിലും റീല്‍സിലൂടെ അറിയപ്പെടുന്ന ആളാണ് മിനി. സിനിമാരംഗങ്ങളും ഭര്‍ത്താവിനോടുള്ള പ്രണയവും എല്ലാം റീല്‍സിലൂടെ അവതരിപ്പിച്ച് പോസ്റ്റ് ചെയ്യാറുണ്ടായിരുന്നു മിനി. ഇതിനിടെയാണ് സന്തോഷിനെ പരിചയപ്പെടുന്നത്. ഒരു വര്‍ഷം മുന്‍പ് ഫെയ്‌സ്ബുക്കില്‍ വന്ന കുറിപ്പില്‍ സന്തോഷ് കമന്റ് ചെയ്തു. ഇത് മിനി ലൈക്ക് ചെയ്തു.

ഈ ലൈക്കിലൂടെയാണ് ഇരുവരും പരിചയമാകുന്നത്. സന്തോഷ് സഹപാഠിയാണെന്ന് മിനി ഭര്‍ത്താവ് രാധാകൃഷ്ണനോടും വീട്ടുകാരോടും കളവു പറഞ്ഞു. ഇതിന്റെ അടിസ്ഥാനത്തില്‍ പുതിയ വീട് നിര്‍മിക്കാനുള്ള ചുമതലയും സന്തോഷിനു നല്‍കി. ഇതോടെ ബന്ധം കൂടുതല്‍ ദൃഢമായി. ചതി രാധാകൃഷ്ണന് മനസ്സിലായി. മിനിയുമായി വാക്കുതര്‍ക്കം ഉണ്ടായി. പൊലീസില്‍ പരാതിയും നല്‍കി. തുടര്‍ന്ന് മിനി അമ്മയുടെ കൂടെ കൈതപ്രത്ത് വാടക വീട്ടില്‍ താമസമാക്കി. ഈ വീട്ടില്‍ പലപ്പോഴും സന്തോഷ് എത്തി. വീണ്ടും വീണ്ടും രാധാകൃഷ്ണന്‍ താക്കീത് നല്‍കി. പക്ഷേ അത് പ്രതികാരം കൂട്ടുകയാണ് ചെയ്തത്.

കുറഞ്ഞ കാലയളവിനിടയില്‍ മിനി സന്തോഷുമായി നടത്തിയത് മൂവായിരത്തോളം ഫോണ്‍കോളുകളെന്ന് പൊലീസ് പറയുന്നു. ഇരുവരും തമ്മിലുള്ള അടുപ്പം പല തവണ രാധാകൃഷ്ണന്‍ വിലക്കിയിരുന്നു. ഭര്‍ത്താവിന് വധഭീഷണിയുണ്ടെന്നറിഞ്ഞിട്ടും വിവരം പൊലീസിലറിയിക്കാന്‍ മിനി മുതിര്‍ന്നില്ലെന്നാണ് കണ്ടെത്തല്‍. രാധാകൃഷ്ണനെ തട്ടിക്കളയും എന്ന് സന്തോഷ് മിനിയ്ക്ക് വാട്‌സാപ്പ് സന്ദേശമയച്ചതിനും തെളിവുകളുണ്ട്. മാര്‍ച്ച് 20നായിരുന്നു കൈതപ്രത്തെ പണി നടക്കുന്ന വീട്ടില്‍ വച്ച് സന്തോഷ് രാധാകൃഷ്ണനെ വെടിവെച്ച് കൊന്നത്.

അന്നേ ദിവസം രാധാകൃഷ്ണനൊപ്പമുണ്ടായിരുന്ന മകനെ മിനി നിരന്തരം ഫോണില്‍ വിളിച്ചു. രാധാകൃഷ്ണന്റെ കൃത്യമായ ലൊക്കേഷന്‍ മനസിലാക്കലായിരുന്നു ലക്ഷ്യം. കൊലപാതകത്തിന് മുമ്പും ശേഷവും സന്തോഷ് മിനിയുമായി ഫോണില്‍ ബന്ധപ്പെട്ടെന്നും പൊലീസ് പറയുന്നു.

കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് ചെറുകുന്ന് ഡിവിഷനില്‍ നിന്ന് ബിജെപിക്ക് വേണ്ടി മത്സരിച്ചിട്ടുണ്ട് മിനി. ബിജെപിയുടെ സജീവ പ്രവര്‍ത്തകയായ മിനി സോഷ്യല്‍ മീഡിയയില്‍ പാര്‍ട്ടി നേതാക്കള്‍ക്കൊപ്പമുള്ള ഒട്ടേറെ ചിത്രങ്ങള്‍ പങ്കുവച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പ് സമയത്ത് വോട്ട് തേടുന്നതും നേതാക്കള്‍ക്കൊപ്പം വേദി പങ്കിടുന്നതും എല്ലാം സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഡൽഹിയിൽ നാളെ സിജെപി പ്രതിഷേധം; അണികൾക്കായി കർശന മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി, സുരക്ഷ ശക്തമാക്കി പോലീസ്

ഡൽഹി: രാജ്യതലസ്ഥാനത്ത് നാളെ നടക്കാനിരിക്കുന്ന വിപുലമായ പ്രതിഷേധ പരിപാടികളുടെ പശ്ചാത്തലത്തിൽ കോക്രോച്ച് ജനത പാർട്ടി (സിജെപി) തങ്ങളുടെ അണികൾക്കായി പ്രത്യേക മാർഗ്ഗനിർദ്ദേശങ്ങൾ ഔദ്യോഗികമായി പുറത്തിറക്കി. നാളെ രാവിലെ കൃത്യം 9 മണിക്ക് ആരംഭിക്കുന്ന...

മെമ്മറി കാർഡ് വിവാദം: വിചാരണക്കോടതി റിപ്പോർട്ട് റദ്ദാക്കണമെന്ന് അതിജീവിത; പുതിയ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ നീതിക്കുവേണ്ടിയുള്ള തങ്ങളുടെ കടുത്ത നിയമപോരാട്ടം ഒരിയ്ക്കലും അവസാനിപ്പിക്കാൻ തയ്യാറാകാതെ വീണ്ടും ശക്തമായ നിയമനടപടികളുമായി അതിജീവിത മുന്നോട്ട്. കേസിലെ അതീവ സുപ്രധാന തെളിവായ ആക്രമണ ദൃശ്യങ്ങളുള്ള മെമ്മറി കാർഡിലെ...

തൃണമൂലിലെ പൊട്ടിത്തെറി പാർലമെന്റിലേക്കും; മമതയുടെ യോഗത്തിൽ പങ്കെടുത്തത് മൂന്ന് ലോക്‌സഭാ എംപിമാർ മാത്രം,23 എംപിമാർ വിമത പക്ഷത്തേക്ക് പിളർപ്പിലേക്ക്

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസിലെ ആഭ്യന്തര പൊട്ടിത്തെറി സംസ്ഥാന നിയമസഭയ്ക്ക് പിന്നാലെ ഇപ്പോൾ രാജ്യതലസ്ഥാനമായ ഡൽഹിയിലെ പാർലമെന്റിലേക്കും അതീവ വേഗത്തിൽ വ്യാപിക്കുന്നു. തൃണമൂൽ കോൺഗ്രസിന്റെ ഔദ്യോഗിക പാർലമെന്ററി പാർട്ടിയിൽ വലിയ...

റെഡ് അലർട്ട്: ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ശനിയാഴ്ച അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ്...

ധവളപത്രത്തിനായി രഹസ്യരേഖകൾ എഐ ഉപയോഗിച്ച് വിശകലനംചെയ്തു; ഗുരുതര പ്രശ്‌നമെന്ന് ഐസക്

തിരുവനന്തപുരം: പത്തുവർഷത്തെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളവപത്രം യുഡിഎഫ് തയ്യാറാക്കിയത് എഐ സഹായത്തോടെയാണെന്നും ഇത് ഗുരുതരമായ പ്രശ്‌നമാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. ധനവകുപ്പിലെ രഹസ്യരേഖകളടക്കം എഐ പ്ലാറ്റ്‌ഫോം...

Popular this week