29.4 C
Kottayam
Saturday, June 6, 2026

ഐഫോണ്‍ ഉപയോക്താക്കള്‍ ശ്രദ്ധിക്കുക, നിങ്ങൾ ഹാക്കിംഗിന് ഇരയായേക്കാം; ഈ ഫീച്ചര്‍ ഉടനടി ഓഫ് ആക്കുക

Must read

മുംബൈ: ഒരേ വൈ ഫൈ നെറ്റ്വര്‍ക്കില്‍ ബന്ധിപ്പിച്ചിരിക്കുന്ന ഐഫോണുകള്‍ ഹാക്ക് ചെയ്യാന്‍ ഹാക്കര്‍മാര്‍ക്ക് സഹായകമാകുന്ന ചില പിഴവുകള്‍ സൈബര്‍ സെക്യൂരിറ്റി വിദഗ്ധര്‍ കണ്ടെത്തിയിരിക്കുന്നു. ഉപയോക്താക്കള്‍ക്ക് ഓഡിയോ, വീഡിയോ, ഫോട്ടോകള്‍ എന്നിവ ആപ്പിള്‍ ഉപകരണങ്ങളില്‍ നിന്നും മറ്റ് സ്മാര്‍ട്ട് ഡിവൈസുകളിലേക്ക് സ്ട്രീം ചെയ്യാന്‍ സഹായിക്കുന്ന എയര്‍പ്ലേയില്‍ 23 പിഴവുകളാണ് ഒളിഗോ സെക്യൂരിറ്റിയിലെ വിദഗ്ധര്‍ കണ്ടെത്തിയിരിക്കുന്നത്.

അതില്‍ രണ്ട് പിഴവുകള്‍, ലോക്കല്‍ നെറ്റ്വര്‍ക്കില്‍ ബന്ധിപ്പിച്ചിരിക്കുന്ന മറ്റ് ഉപകരണങ്ങളിലേക്ക് മാല്‍വെയര്‍ കടത്തിവിടാന്‍ സഹായിക്കുന്ന ആയുധങ്ങളായി വരെ ഐഫോണിനെ ഉപയോഗിക്കാന്‍ സഹായിക്കുന്നതാണെന്നും അവര്‍ കണ്ടെത്തി.

- Advertisement -

വയര്‍ലെസ്സ് നെറ്റ്വര്‍ക്ക് വഴി ആക്രമിക്കാന്‍ സഹായിക്കുന്ന ഈ പിഴവുകള്‍ ഹാക്കര്‍മാര്‍ക്ക് ഉപകരണങ്ങളുടെ നിയന്ത്രണം പൂര്‍ണ്ണമായി ഏറ്റെടുക്കുവാനും ഉപകരണങ്ങളെ ദുരുപയോഗം ചെയ്യാനും സഹായിക്കും. തെറ്റായ കോഡുകള്‍ എക്സിക്യൂട്ട് ചെയ്യാനും, നിങ്ങളുടെ വ്യക്തിഗത ഡാറ്റ അപഹരിക്കുവാനും, ഉപകരണങ്ങളെ പ്രവര്‍ത്തന രഹിതമാക്കുവാനും, നിങ്ങളുടെ സംഭാസ്ഷണങ്ങള്‍ ശ്രവിക്കുവാനുമൊക്കെ എയര്‍പ്ലേ പിഴവുകളെ ഉപയോഗിക്കാന്‍ സൈബര്‍ ക്രിമിനലുകള്‍ക്ക് കഴിയുമെന്നും അവര്‍ മുന്നറിയിപ്പ് നല്‍കുന്നു.

- Advertisement -

ഈ പിഴവുകള്‍ ഒളിഗോയിലെ വിദഗ്ധര്‍ ആപ്പിളിന് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇക്കഴിഞ്ഞ മാര്‍ച്ച് 31 ന് ഐഫോണ്‍, ഐപാഡ്, മാക്സ്, ആപ്പിള്‍ വിഷന്‍ പ്രോ തുടങ്ങിയ ആപ്പിള്‍ ഡിവൈസുകള്‍ക്കായി പിഴവുകള്‍ പരിഹരിക്കാന്‍ ചില സൊഫ്റ്റ്വെയര്‍ അപ്‌ഡേറ്റുകള്‍ ആപ്പിള്‍ പുറത്തു വിടുകയും ചെയ്തിരുന്നു., നിങ്ങളുടെ ഉപകരണവും, ഹാക്കര്‍മാരുടേതും ഒരേ വൈ ഫൈ നെറ്റ്വര്‍ക്കില്‍ ആണെങ്കില്‍ മാത്രമെ അവര്‍ക്ക് ഈ പിഴവുകള്‍ ഉപയോഗിച്ച് നിങ്ങളുടെ ഫോണ്‍ ഹാക്ക് ചെയ്യാന്‍ കഴിയുകയുള്ളു എന്ന് ആപ്പിള്‍ വക്താവ് അറിയിച്ചിട്ടുണ്ട്.

- Advertisement -

എന്നാല്‍, എയര്‍പ്ലേയുമായി കമ്പാറ്റിബിള്‍ ആയ മറ്റ് ഉപകരണങ്ങള്‍, അവയുടെ നിര്‍മ്മാതാക്കള്‍ സമയത്ത് അപ്‌ഡേറ്റ് നല്‍കിയിട്ടില്ലെങ്കില്‍ ഹാക്ക് ചെയ്യപ്പെടാന്‍ സാധ്യത കൂടുതലാണെന്ന് ഒളിഗോ പറയുന്നു. എയര്‍പ്ലേ സാധ്യമായ, ആപ്പിളിന്റിതേല്ലാത്ത ഡിവൈസുകള്‍ ലക്ഷക്കണക്കിന് വരുമെന്നാണ് ഒളിഗോ പറയുന്നത്. ഇവ അപ്‌ഡേറ്റ് ചെയ്തില്ലെങ്കില്‍ തീര്‍ച്ചയായും സൈബര്‍ ആക്രമണത്തിനുള്ള സാധ്യത വളരെ കൂടുതലാണെന്നും അവര്‍ പറയുന്നു.

അതായത്, ഹാക്കര്‍മാര്‍, ഈ ഉപകരണങ്ങള്‍ ഘടിപ്പിച്ചിരിക്കുന്ന അതേ നെറ്റ്വര്‍ക്കില്‍ എത്തിയാല്‍, ഈ ഉപകരണങ്ങളെ പൂര്‍ണ്ണമായും നിയന്ത്രണത്തിലാക്കാന്‍ അവര്‍ക്ക് കഴിയും എന്ന് ചുരുക്കം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

അഭിജിത് ദീപ്കെ ഡൽഹിയിൽ; സിജെപി പ്രതിഷേധത്തിന് പോലീസിന്റെ അനുമതി;പുസ്തകവും ഇന്ത്യൻ ത്രിവർണ്ണ പതാകയുമായി വരാൻ നിർദേശം

ന്യൂഡൽഹി: രാജ്യത്തെ പിടിച്ചുലച്ച പരീക്ഷാവിവാദങ്ങളിലും സുതാര്യതയില്ലായ്മയിലും പ്രതിഷേധിച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രിക്കെതിരെ തലസ്ഥാനത്ത് പുതിയ സമരമുഖം തുറക്കുകയാണ് കോക്രോച്ച് ജനതാ പാർട്ടി (CJP). പാർട്ടിയുടെ ചരിത്രത്തിലെ ആദ്യത്തെ വലിയ പരസ്യപ്രതിഷേധത്തിനാണ് ജന്തർ മന്ദർ...

വിശ്വനാഥൻ ആനന്ദിനും ലോക ചാംപ്യൻ ഡി. ഗുകേഷിനും ഇല്ലാത്ത നേട്ടം; നോർവെ ചെസിൽ ആർ. പ്രഗ്നാനന്ദയ്ക്ക് ചരിത്ര വിജയം,വിൻസെന്റ് കെയ്മറെ തോൽപിച്ച് ഒന്നാം സ്ഥാനത്ത്

ഓസ്‍ലോ:നോർവെ ചെസ് ചാംപ്യൻഷിപ്പില്‍ ചരിത്ര വിജയവുമായി ഇന്ത്യൻ താരം ആർ‍. പ്രഗ്നാനന്ദ. നോർവെ ചെസ് കിരീടം വിജയിക്കുന്ന ആദ്യ ഇന്ത്യൻ താരമാണ് തമിഴ്നാട്ടുകാരനായ പ്രഗ്നാനന്ദ. ജർമനിയുടെ വിന്‍സന്റ് കെയ്മറെ തോൽപിച്ചാണ് 20 വയസ്സുകാരൻ...

വിദ്യാർഥികൾക്ക് ട്രാൻസ്‌പോർട്ട് ബസിൽ സൗജന്യയാത്ര; കർണാടകത്തിൽ ഉത്തരവിറങ്ങി

ബെംഗളൂരു: കർണാടകത്തിലെ കോൺഗ്രസ് സർക്കാരിന്റെ പുതിയ ജനപ്രിയപദ്ധതിക്ക് തുടക്കം. സംസ്ഥാനത്തെ എല്ലാ വിദ്യാർഥികൾക്കും സർക്കാർ ബസുകളിൽ യാത്ര സൗജന്യമാക്കുന്നതിനുള്ള വിജ്ഞാപനമിറക്കി. സ്ത്രീകൾക്ക് സൗജന്യയാത്ര ലഭ്യമാക്കുന്ന ശക്തി പദ്ധതി പ്രകാരം വിദ്യാർഥിനികൾക്ക് നിലവിൽ ബസുകളിൽ...

മലപ്പുറം കൊണ്ടോട്ടിയിൽ വാഹനപകടം; രണ്ട് മരണം, അഞ്ച് പേരുടെ നില ഗുരുതരം

മലപ്പുറം: കൊണ്ടോട്ടി പെരിയമ്പലത്ത് ട്രാവലറും ടിപ്പർ ലോറിയും കൂട്ടിയിടിച്ച് ഒരു മരണം. ട്രാവലിന്റെ ഡ്രൈവറാണ് മരിച്ചത്. പത്ത് പേർക്ക് പരിക്കേറ്റു. ഇതിൽ അഞ്ച് പേരുടെ നില ഗുരുതരമാണ്. പാലക്കാട് വടവന്നൂർ സ്വദേശിയായ ഡ്രൈവർ,...

ആന്ധ്രയില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനിന് നേരെ കല്ലേറ്; ലോക്കോ പൈലറ്റിന് ഗുരുതര പരിക്ക്

അമരാവതി: ആന്ധ്രാപ്രദേശില്‍ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് നേരെ സാമൂഹ്യവിരുദ്ധരുടെ കല്ലേറ്. ആക്രമണത്തില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന സീനിയര്‍ അസിസ്റ്റന്റ് ലോക്കോ പൈലറ്റിന് ഗുരുതരമായി പരിക്കേറ്റു. ട്രെയിനുകളുടെയും ജീവനക്കാരുടെയും സുരക്ഷയെക്കുറിച്ച് വലിയ ആശങ്ക ഉയര്‍ത്തുന്നതാണ് ഈ സംഭവം.ന്യൂഡല്‍ഹിയില്‍ നിന്ന്...

Popular this week