24.2 C
Kottayam
Saturday, June 6, 2026

തിരുപ്പതിയിലെത്തി തല മുണ്ഡനം ചെയ്ത് രചന നാരായണന്‍കുട്ടി

Must read

കൊച്ചി:റിമായം എന്ന ടെലിവിഷൻ പ്രോ​ഗ്രാമിലൂടെ ശ്രദ്ധനേടി താരമാണ് രചന നാരായണന്‍കുട്ടി. പിന്നാലെ അവതാരകയായും തിളങ്ങിയ രചന നിരവധി സിനിമകളുടെ ഭാ​ഗമാകുകയും ചെയ്തു. നിലവിൽ അഭിനയത്തിൽ സജീവമായ രചന താര സംഘടനയായ അമ്മയുടെ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗമായി പ്രവർത്തിക്കുകയാണ്. സോഷ്യൽ മീഡിയയിൽ സജീവമായ രചന പങ്കുവയ്ക്കുന്ന പോസ്റ്റുകൾ ശ്രദ്ധനേടാറുണ്ട്. അത്തരത്തിൽ പങ്കുവച്ചൊരു പോസ്റ്റും അതിന്റെ ക്യാപ്ഷനുമാണ് ഇപ്പോൾ ശ്രദ്ധനേടിയിരിക്കുന്നത്. 

തിരുപ്പതിയിലെ വെങ്കിടാചലപതി ക്ഷേത്രം സന്ദര്‍ശിച്ച വിശേഷം ആണ് രചന നാരായണൻകുട്ടി പങ്കുവച്ചിരിക്കുന്നത്. ഒപ്പം തല മുണ്ഡനം ചെയ്ത ചിത്രങ്ങളും താരം ഷെയർ ചെയ്തിട്ടുണ്ട്. തലയില്‍ ചന്ദനം പൂശി നെറ്റിയില്‍ കുറിയണിഞ്ഞ രചനയെ ഫോട്ടോയിൽ കാണാം. ‘ഗോവിന്ദാ…ഗോവിന്ദാ…എന്നെ സമര്‍പ്പിക്കുന്നു. അഹംഭാവത്തിൽ നിന്ന് മുക്തി നേടുന്നു. ഭഗവാന്റെ സന്നിധിയില്‍’ എന്നാണ് ഫോട്ടോയ്ക്ക് ഒപ്പം രചന കുറിച്ചിരിക്കുന്നത്. 

2001ൽ തീർത്ഥാടനം എന്ന സിനിമയിലൂടെ ആണ് രചന നാരായണൻകുട്ടി വെള്ളിത്തിരയിൽ എത്തുന്നത്. ഇതിൽ നായികയുടെ സുഹൃത്തായാണ് വേഷം ഇട്ടത്. പഠനത്തിന ശേഷം ആർജെ പ്രവർത്തിച്ചു. അവിടെ നിന്നുമാണ് മറിമായത്തിൽ എത്തുന്നത്. ഏതാനും പരസ്യങ്ങളിൽ അഭിനയിച്ചിട്ടുള്ള രചന ഏഷ്യാനെറ്റിലെ കോമഡി എക്സ്പ്രസ് എന്ന റിയാലിറ്റി ഷോയിൽ വിധികർത്താവായും എത്തിയിരുന്നു. സിനിമയ്ക്ക് പുറമെ ഐസിയു , അവളുടെ കണ്ണിലൂടെ , വിപരീതം,വഴുതന, മൂന്നാമിടം തുടങ്ങിയ ഹ്രസ്വചിത്രങ്ങളിലും രചന നാരായണൻകുട്ടി അഭിനയിച്ചിട്ടുണ്ട്.

അടുത്തിടെ നാടകത്തിലും രചന അഭിനയിച്ചിരുന്നു. 20 വര്‍ഷങ്ങള്‍ക്കുശേഷമാണ് രചന വീണ്ടും നാടകത്തില്‍ അഭിനയിച്ചത്. മിക്ക സിനിമാ താരങ്ങളും പറഞ്ഞിരിക്കുന്നത് നാടകം എന്നത് മറ്റൊരു അനുഭവമാണെന്നാണ്. റീടേക്കുകളോ, കട്ട് വിളികളോ ഇല്ലാതെ സദസിനോട് നേരിട്ട് സംവദിക്കുക എന്നത് ദുഷ്‌ക്കരമാണെന്നും, എല്ലാവര്‍ക്കും സാധിക്കുന്നതല്ലായെന്നും പലരും പറഞ്ഞിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

റെഡ് അലർട്ട്: ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ശനിയാഴ്ച അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ്...

ധവളപത്രത്തിനായി രഹസ്യരേഖകൾ എഐ ഉപയോഗിച്ച് വിശകലനംചെയ്തു; ഗുരുതര പ്രശ്‌നമെന്ന് ഐസക്

തിരുവനന്തപുരം: പത്തുവർഷത്തെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളവപത്രം യുഡിഎഫ് തയ്യാറാക്കിയത് എഐ സഹായത്തോടെയാണെന്നും ഇത് ഗുരുതരമായ പ്രശ്‌നമാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. ധനവകുപ്പിലെ രഹസ്യരേഖകളടക്കം എഐ പ്ലാറ്റ്‌ഫോം...

വിവാഹ വാർത്ത സ്ഥിരീകരിച്ച് ആമിർ ഖാൻ; ഗൗരി സ്പ്രാത്തുമായി ജൂലൈ 5-ന് വിവാഹം; ബി-ടൗണിൽ വൻ സർപ്രൈസ്

മുംബൈ: ബോളിവുഡ് സൂപ്പർ താരം ആമിർ ഖാൻ വീണ്ടും വിവാഹിതനാകുന്നു എന്ന തരത്തിൽ വന്ന വലിയ വാർത്തകൾ പൂർണ്ണമായി സ്ഥിരീകരിച്ച് താരം തന്നെ ഇപ്പോൾ നേരിട്ട് രംഗത്ത് വന്നിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി...

ബിജെപി വിട്ട് കെ. അണ്ണാമലൈ; പുതിയ രാഷ്ട്രീയ പ്രസ്ഥാനം പ്രഖ്യാപിച്ചു, ലക്ഷ്യം 2031-ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ്

ചെന്നൈ: കഴിഞ്ഞ ആറ് വർഷമായി ദക്ഷിണേന്ത്യയിൽ ബിജെപിയുടെ ഏറ്റവും ശ്രദ്ധേയനായ ജനപ്രിയ മുഖമായിരുന്ന തമിഴ്‌നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈ ഒടുവിൽ പാർട്ടി വിടുന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. വെള്ളിയാഴ്ച ചെന്നൈയിൽ നടത്തിയ...

23 വർഷത്തെ നിയമപോരാട്ടം; ഭർത്താവ് ഒളിപ്പിച്ച കോടികളുടെ സ്വത്ത് കണ്ടെത്തി; ഇന്ത്യൻ വംശജയ്ക്ക് 85 കോടി രൂപ നഷ്ടപരിഹാരം നൽകാൻ യുകെ കോടതി ഉത്തരവ്

ലണ്ടൻ: യുകെയിലെ നിയമചരിത്രത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയവും സങ്കീർണ്ണവുമായ വിവാഹമോചന കേസുകളിലൊന്നിൽ ഒടുവിൽ ഇന്ത്യൻ വംശജയായ വർഷ ഗോഹിലിന് വൻ വിജയവും അനുകൂലമായ അന്തിമ വിധിയും. നീണ്ട 23 വർഷക്കാലം യുകെയിലെ വിവിധ...

Popular this week