25.5 C
Kottayam
Friday, June 5, 2026

യൂറോ കപ്പ് നേടുകയെന്നത് ലോകകപ്പ് നേടുന്നതിനെക്കാള്‍ കടുപ്പമെന്ന് എംബാപ്പെ, മറുപടിയുമായി മെസി

Must read

മ്യൂണിക്: യൂറോ കപ്പ് കിരീടം നേടുക എന്നത് ലോകകപ്പ് കിരീടം നേടുന്നതിനെക്കാള്‍ കടുപ്പമെന്ന ഫ്രാന്‍സ് നായകന്‍ കിലിയന്‍ എംബാപ്പെയുടെ പ്രസ്താവനക്ക് മറുപടിയുമായി അര്‍ജന്‍റീന നായകന്‍ ലിയോണല്‍ മെസി. യൂറോപ്പില്‍ നേരിടുന്നത്രയും കടുത്ത മത്സരം ലാറ്റിനമേരിക്കന്‍ ടീമുകള്‍ തമ്മിലുള്ള പോരാട്ടത്തിനില്ലെന്ന് സമ്മതിച്ച മെസി പക്ഷെ ലോകകപ്പില്‍ മൂന്ന് തവണ ചാമ്പ്യന്‍മാരായത് അര്‍ജന്‍റീനയും അഞ്ച് തവണ ചാമ്പ്യന്‍മാരായത് ബ്രസീലും രണ്ട് തവണ കിരീടം നേടിയിട്ടുള്ളത് യുറുഗ്വോയുമാണെന്ന് മറക്കരുതെന്നും ഇഎസ്പിഎന്നിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

ലാറ്റിനമേരിക്കൻ ടീമുകള്‍ തമ്മിലുള്ള പോരാട്ടത്തിന് യൂറോപ്പിലേതുപോലെ കടുത്ത മത്സരക്ഷമതയില്ലെന്നത് ശരിയായിരിക്കാം. ഓരോരുത്തരും അവരവര്‍ കളിക്കുന്ന ലീഗിനെയാണ് ഏറ്റവും വലിയ ലീഗായി കാണുന്നത്. യുറോ കപ്പ് വളരെ പ്രധാനപ്പെട്ട ഒരു ടൂര്‍ണമെന്‍റ് തന്നെയാണ്. പക്ഷെ ലോക ചാമ്പ്യന്‍മാര്‍ അടക്കം കളിക്കുന്ന ലോകകപ്പില്‍ കളിക്കുന്നത്  ലോകത്തിലെ ഏറ്റവും മികച്ച ടീമുകളാണ്. അതുകൊണ്ടാണ് എല്ലാവരും ലോകകപ്പ് നേടണമന്ന് ആഗ്രഹിക്കുന്നതെന്നും മെസി പറഞ്ഞു.

മൂന്ന് തവണ കിരീടം നേടിയിട്ടുള്ള അര്‍ജന്‍റീനയെയും അഞ്ച് തവണ കപ്പടിച്ച ബ്രസീലിനെയും രണ്ട് തവണ ലോകകപ്പ് നേടിയയുറുഗ്വോയെയും മാറ്റി നിര്‍ത്തിയൊരു ലോകകപ്പിനെക്കുറിച്ച് ആലോചിച്ചു നോക്കു. അത് ബുദ്ധിമുട്ടായിരിക്കില്ലെയെന്നും മെസി ചോദിച്ചു. ലോകകപ്പിനെക്കാള്‍ ജയിക്കാന്‍ ബുദ്ധിമുട്ടുള്ളതും കടുപ്പമേറിയതുമായ ടൂര്‍ണമെന്‍റ് യൂറോ കപ്പാണെന്ന് എംബാപ്പെ പറഞ്ഞിരുന്നു. യൂറോപ്പില്‍ പരസ്പരം കളിക്കുന്ന താരങ്ങള്‍ തന്നെ എതിരാളികളായി വരുന്നതിനാല്‍ യൂറോ ലോകകപ്പിനെക്കാള്‍ കടുപ്പമേറിയ ടൂര്‍ണമെന്‍റാണെന്നും എംബാപ്പെ വ്യക്തമാക്കിയിരുന്നു.

ഇതാദ്യമായല്ല എംബാപ്പെ ലാറ്റിനമേരിക്കന്‍ ഫുട്ബോളിനെ തള്ളിപറയുന്നത്. 2022ല്‍ ലാറ്റിനമേരിക്കന്‍ ഫുട്ബോള്‍ യൂറോപ്പിലേതുപോലെ പുരോഗമിച്ചിട്ടില്ലെന്നും അതുകൊണ്ടാണ് മിക്കവാറും ലോകചാമ്പ്യന്‍മാരെല്ലാം യൂറോപ്പില്‍ നിന്നാവുന്നതെന്നും എംബാപ്പെ പറഞ്ഞത് വലിയ വിവാദമായിരുന്നു. കഴിഞ്ഞ ലോകകപ്പ് ഫൈനലില്‍ എംബാപ്പെയുടെ ഫ്രാന്‍സിനെ ഫൈനലില്‍ വീഴ്ത്തിയാണ് മെസിയുടെ അര്‍ജന്‍റീന ലോകകപ്പില്‍ മുത്തമിട്ടത്. 2018ല്‍ ലോകകപ്പ് നേടിയ ഫ്രാന്‍സ് ടീമില്‍ അംഗമായ എംബാപ്പെ അടുത്തിടെയാണ് പിഎസ്ജി വിട്ട് റയല്‍ മാഡ്രിഡിലേക്ക് ചേക്കേറിയത്. പി എസ് ജിയില്‍ മെസിയും എംബാപ്പെയും സഹതാരങ്ങളായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

റെഡ് അലർട്ട്: ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ശനിയാഴ്ച അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ്...

ധവളപത്രത്തിനായി രഹസ്യരേഖകൾ എഐ ഉപയോഗിച്ച് വിശകലനംചെയ്തു; ഗുരുതര പ്രശ്‌നമെന്ന് ഐസക്

തിരുവനന്തപുരം: പത്തുവർഷത്തെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളവപത്രം യുഡിഎഫ് തയ്യാറാക്കിയത് എഐ സഹായത്തോടെയാണെന്നും ഇത് ഗുരുതരമായ പ്രശ്‌നമാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. ധനവകുപ്പിലെ രഹസ്യരേഖകളടക്കം എഐ പ്ലാറ്റ്‌ഫോം...

വിവാഹ വാർത്ത സ്ഥിരീകരിച്ച് ആമിർ ഖാൻ; ഗൗരി സ്പ്രാത്തുമായി ജൂലൈ 5-ന് വിവാഹം; ബി-ടൗണിൽ വൻ സർപ്രൈസ്

മുംബൈ: ബോളിവുഡ് സൂപ്പർ താരം ആമിർ ഖാൻ വീണ്ടും വിവാഹിതനാകുന്നു എന്ന തരത്തിൽ വന്ന വലിയ വാർത്തകൾ പൂർണ്ണമായി സ്ഥിരീകരിച്ച് താരം തന്നെ ഇപ്പോൾ നേരിട്ട് രംഗത്ത് വന്നിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി...

ബിജെപി വിട്ട് കെ. അണ്ണാമലൈ; പുതിയ രാഷ്ട്രീയ പ്രസ്ഥാനം പ്രഖ്യാപിച്ചു, ലക്ഷ്യം 2031-ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ്

ചെന്നൈ: കഴിഞ്ഞ ആറ് വർഷമായി ദക്ഷിണേന്ത്യയിൽ ബിജെപിയുടെ ഏറ്റവും ശ്രദ്ധേയനായ ജനപ്രിയ മുഖമായിരുന്ന തമിഴ്‌നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈ ഒടുവിൽ പാർട്ടി വിടുന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. വെള്ളിയാഴ്ച ചെന്നൈയിൽ നടത്തിയ...

23 വർഷത്തെ നിയമപോരാട്ടം; ഭർത്താവ് ഒളിപ്പിച്ച കോടികളുടെ സ്വത്ത് കണ്ടെത്തി; ഇന്ത്യൻ വംശജയ്ക്ക് 85 കോടി രൂപ നഷ്ടപരിഹാരം നൽകാൻ യുകെ കോടതി ഉത്തരവ്

ലണ്ടൻ: യുകെയിലെ നിയമചരിത്രത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയവും സങ്കീർണ്ണവുമായ വിവാഹമോചന കേസുകളിലൊന്നിൽ ഒടുവിൽ ഇന്ത്യൻ വംശജയായ വർഷ ഗോഹിലിന് വൻ വിജയവും അനുകൂലമായ അന്തിമ വിധിയും. നീണ്ട 23 വർഷക്കാലം യുകെയിലെ വിവിധ...

Popular this week