28.6 C
Kottayam
Friday, June 12, 2026

‘പോലീസ് നടത്തിയത് പട്ടിഷോ, സുഗതൻ ഗുണ്ടയല്ല’ ആഭ്യന്തരമന്ത്രിയെ തള്ളി ആർ.ശ്രീലേഖ

Must read

തിരുവനന്തപുരം: ബിജെപി നേതാവും വാഴോട്ടുകോണം കൗൺസിലറുമായ ആർ.സുഗതനെ അറസ്റ്റ്‌ചെയ്ത സംഭവത്തിൽ ആഭ്യന്തരമന്ത്രിയെ തള്ളി വട്ടിയൂർകാവ് കൗൺസിലറും മുൻ ഡിജിപിയുമായ ആർ.ശ്രീലേഖ. വട്ടിയൂർകാവ് എസ്എച്ച്ഒ വിപിനെ തിരഞ്ഞെടുപ്പിന് മുൻപ് സിപിഎം സർക്കാർ പ്രത്യേകമായി ചെങ്ങന്നൂരിൽനിന്ന് കൊണ്ട് വന്ന് വട്ടിയൂർക്കാവ് പോലീസ് സ്റ്റേഷനിൽ നിയമിച്ചത് അവിടെ മൂന്നാം വട്ടവും വി.കെ.പ്രശാന്തിനെ ജയിപ്പിക്കുക എന്ന ഒരേയൊരു ഉദ്ദേശ്യത്തിനാണ്. അത് ആഭ്യന്തര മന്ത്രിക്ക് അറിയില്ല, പക്ഷെ ആരോഗ്യ മന്ത്രിക്ക് അറിയാമെന്ന് ശ്രീലേഖ ഫെയ്സ്ബുക്കിൽ കുറിച്ചു.

സുഗതൻ ഗുണ്ടയല്ല, ഒരു ജനപ്രതിനിധിയാണെന്നും നാട്ടുകാർക്ക് പ്രിയപ്പെട്ടവനാണെന്നും ശ്രീലേഖന പറഞ്ഞു. സമൂഹത്തിലെ പുഴുക്കുത്തുകൾക്കെതിരെയല്ലാതെ ഒരാൾക്കും എതിരെ സുഗതൻ പ്രതികരിച്ചിട്ടില്ല. ഇതൊന്നും ഇപ്പോഴും സിപിഎം വിധേയത്വം വിട്ടു മാറാത്ത ഒരു പോലീസുകാരും സർക്കാരിനെ അറിയിക്കാൻ പോകുന്നില്ല. ഇത്തരം പട്ടിഷോ നടത്തി ജനസേവകരെ പീഡിപ്പിക്കുന്ന പോലീസിനെ അഭിനന്ദിക്കുന്ന ആഭ്യന്തര മന്ത്രി കോൺഗ്രസ്‌ അല്ല, ഇണ്ടി മുന്നണിയുടെ ഭാഗം മാത്രമാണെന്ന് ജനം ധരിച്ചാൽ അതിൽ അതിശയപ്പെടേണ്ടതില്ലെന്നും അവർ കുറിച്ചു.

ശ്രീലേഖ ഫെയ്സ്ബുക്കിൽ പങ്കുവെച്ച കുറിപ്പ്  വാഴോട്ടുകോണം കൗൺസിലർ ആർ.സുഗതൻ എങ്ങനെ ഗുണ്ടയായി? കഴിഞ്ഞ 10 വർഷത്തെ സിപിഎം ദുർഭരണത്തിൽ കേരളത്തിൽ ആകെ സ്റ്റേറ്റ് സ്പോൺസേ‍ഡ് ഗുണ്ടാ വിളയാട്ടമായിരുന്നല്ലോ? അതിനെതിരെ ധൈര്യപൂർവ്വം ചെറുത്തുനിന്ന ഒരു യുവാവാണ് സുഗതൻ. വട്ടിയൂർക്കാവിൽ ഉണ്ടായിരുന്ന സകലമാന അനധികൃത പ്രവൃത്തികളെയും ചോദ്യം ചെയ്യുകയും, നാട്ടുകാർക്ക്‌ വേണ്ടി പൊരുതി നിൽക്കുകയും ചെയ്തതുകൊണ്ടാണ് സുഗതനെതിരെ ഇത്രയധികം കേസുകൾ പോലീസ് എടുത്തത്. എല്ലാം സിപിഎം നേതാക്കളുടെ ആജ്ഞ പ്രകാരം. ഇതെല്ലാം അറിയാവുന്ന ജനമാണ് സുഗതനെ തദ്ദേശ തിരഞ്ഞെടുപ്പിൽ വിജയിപ്പിച്ചത്. അത് സിപിഎമ്മുകാർക്ക് വലിയ തിരിച്ചടിയായി. 25 വാർഡ് ഉള്ള വട്ടിയൂർക്കാവ് മണ്ഡലത്തിൽ 11 എണ്ണം ബിജെപിയും 9 എണ്ണം കോൺഗ്രസും കൊണ്ടുപോയത് അവിടെയുള്ള സിപിഎം ഗുണ്ടകളുടെ അഴിഞ്ഞാട്ടം കാരണമായിരുന്നു.

നിയമസഭ തിരഞ്ഞെടുപ്പിൽ ഞാൻ സ്ഥാനാർഥി ആണെന്നറിഞ്ഞപ്പോൾ തുടങ്ങി പോലീസ് എനിക്കെതിരെയും എടുത്തല്ലോ 2 കള്ള കേസുകൾ?

- Advertisement -

കേരളത്തിൽ ഭരണം മാറി, പക്ഷെ മറ്റൊന്നും മാറിയിട്ടില്ല. ഇപ്പോഴും പോലീസും ജില്ലാ അധികാരികളും മറ്റുള്ള ഉദ്യോഗസ്ഥരും ഒക്കെ സിപിഎം പറയുന്നതൊക്കെ അനുസരിക്കുന്ന അടിമകളും വിധേയരുമാണ്.

- Advertisement -

ജൂൺ 9 രാതി 9 മണിക്ക് സിപിഎം നേതാക്കൾ തിരക്കഥയെഴുതി സംവിധാനം ചെയ്ത ഒരു നാടകമാണ് സുഗതന്റെ വീട്ടിനു മുൻപിൽ അരങ്ങേറിയത്. കാപ്പ പ്രതിയെ ഒരു ലോക മാഫിയ തലവനെയോ, തീവ്രവാദിയെയോ പിടിക്കുന്നതുപോലൊന്നും പോലീസ് ഇതേവരെ ചെയ്തിട്ടില്ല.

വെറും നാലുപേർ മാത്രമുള്ള വീട്ടിൽ ഒരു platoon സായുധ പോലീസുമായി 2 വാഹനത്തിന്‍റെ അകമ്പടിയോടെ ചെന്ന് വീട്ടുകാരെ, പ്രത്യേകിച്ച് 2 കുഞ്ഞുങ്ങളെ തോക്ക് ചൂണ്ടി ഭയപ്പെടുത്തി, അവിടെയുള്ള സ്ത്രീയുടെ മീതെ ശാരീരിക ആക്രമണം നടത്തി, അതൊന്നും പോരാതെ, അക്രമാസക്തമായ വലിയ ആൾക്കൂട്ടത്തെ പിരിച്ചുവിടാനെന്ന പോലെ ആകാശത്തേക്ക് വെടിയുതിർത്ത് മഫ്റ്റി വേഷത്തിൽ ചീപ്പ് ഹീറോയിസം കാണിച്ച എസ്.എച്ച്.ഒ വിപിൻ ഒരു കമ്മ്യൂണിസ്റ്റ്‌ പോലീസ് ആണെന്ന് ആർക്കാണ് അറിഞ്ഞു കൂടാത്തത്? അയാളെ തിരഞ്ഞെടുപ്പിന് മുൻപ് സിപിഎം സർക്കാർ പ്രത്യേകമായി ചെങ്ങന്നൂരിൽ നിന്ന് കൊണ്ട് വന്ന് വട്ടിയൂർക്കാവ് പോലീസ് സ്റ്റേഷനിൽ നിയമിച്ചത് അവിടെ മൂന്നാം വട്ടവും അഡ്വ. വി.കെ.പ്രശാന്തിനെ ജയിപ്പിക്കുക എന്ന ഒരേയൊരു ഉദ്ദേശത്തിനാണ്. അത് ആഭ്യന്തര മന്ത്രിക്ക് അറിയില്ല, പക്ഷെ ആരോഗ്യ മന്ത്രിക്ക് അറിയാം.

സുഗതൻ ഗുണ്ടയല്ല, ഒരു ജനപ്രതിനിധിയാണ്. നാട്ടുകാർക്ക് പ്രിയപ്പെട്ടവനാണ്. സമൂഹത്തിലെ പുഴുക്കുത്തുകൾക്കെതിരെയല്ലാതെ ഒരാൾക്കും എതിരെ സുഗതൻ പ്രതികരിച്ചിട്ടില്ല. സഹായിച്ചിട്ടേ ഉള്ളൂ. ഇതൊന്നും ഇപ്പോഴും സിപിഎം വിധേയത്വം വിട്ടു മാറാത്ത ഒരു പോലീസുകാരും സർക്കാരിനെ അറിയിക്കാൻ പോകുന്നില്ല. അതുകൊണ്ടാണ് എനിക്ക് പറയേണ്ടി വന്നത്. ഇത്തരം പട്ടിഷോ നടത്തി ജനസേവകരെ പീഡിപ്പിക്കുന്ന പോലീസിനെ അഭിനന്ദിക്കുന്ന ആഭ്യന്തര മന്ത്രി കോൺഗ്രസ്‌ അല്ല, ‘ഇണ്ടി മുന്നണി’യുടെ ഭാഗം മാത്രമാണെന്ന് ജനം ധരിച്ചാൽ അതിൽ അതിശയപ്പെടേണ്ടതില്ല.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

വീട്ടുജോലി രാഷ്ട്രനിർമാണം; വീട്ടമ്മയുടെ സേവനത്തിന് പ്രതിമാസം 30,000 രൂപ കണക്കാക്കണമെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി: വീടിന്റെ പരിപാലനം കേവലം ഒരു കുടുംബത്തിന്റെ കാര്യമല്ലെന്നും അത് രാഷ്ട്ര പരിപാലനത്തിന്റെ ഭാഗമാണെന്നും സുപ്രീം കോടതി ചരിത്രപരമായ വിധിയിലൂടെ വ്യക്തമാക്കി. വാഹനാപകടത്തിൽ മരിച്ച ഒരു വീട്ടമ്മയുടെ കുടുംബത്തിനുള്ള നഷ്ടപരിഹാരത്തുക അരക്കോടിയിലേറെയായി ഉയർത്തിക്കൊണ്ടാണ്...

ലോകകപ്പ് ഉദ്ഘാടന മത്സരത്തിന് തൊട്ടുമുമ്പ് ദാരുണ സംഭവം; ആസ്റ്റക്ക സ്റ്റേഡിയത്തിൽ ജർമ്മൻ ഫുട്ബോൾ ആരാധകൻ കുഴഞ്ഞുവീണു മരിച്ചു

മെക്സിക്കോ: ഫിഫ ലോകകപ്പിന്റെ അതിഗംഭീരമായ ഉദ്ഘാടന മത്സരത്തിന് തൊട്ടുമുമ്പ് മെക്സിക്കോയിലെ പ്രശസ്തമായ ആസ്റ്റക്ക സ്റ്റേഡിയത്തിൽ ഫുട്‌ബോൾ ആരാധകന് ദാരുണ അന്ത്യം സംഭവിച്ചു. ആവേശകരമായ ഉദ്ഘാടന മത്സരം നേരിൽ കാണാൻ ജർമ്മനിയിൽ നിന്നെത്തിയ ഒരു...

അകത്ത് കാല്‍പ്പന്തിന്റെ പൂരം;പുറത്ത് തെരുവ് യുദ്ധം; ലോകകപ്പ് സ്റ്റേഡിയത്തിന് പുറത്ത് കലാപം, പോലീസും പ്രതിഷേധക്കാരും ഏറ്റുമുട്ടി

മെക്‌സിക്കോ സിറ്റി: ചരിത്രത്തിലെ ഏറ്റവും ചെലവേറിയതും വലുതുമായ 2026 ഫിഫ ലോകകപ്പിന് ആസ്റ്റക്ക സ്റ്റേഡിയത്തില്‍ അതിഗംഭീരമായ തുടക്കം കുറിച്ചെങ്കിലും, സ്റ്റേഡിയത്തിന് പുറത്ത് അരങ്ങേറിയത് ചോര ചിന്തിയ നാടകീയ രംഗങ്ങള്‍. സ്റ്റേഡിയത്തിനുള്ളില്‍ പോപ്പ് രാജ്ഞി...

പോലീസുകാരന്റെ ദൈവതുല്യമായ ഇടപെടൽ; പീഡനത്തിൽ മനംനൊന്ത് ജീവനൊടുക്കാൻ ശ്രമിച്ച ‘ആൺവേഷധാരിയായ’ പെൺകുട്ടിക്ക് രക്ഷകനായി റെയിൽവേ പോലീസ്; പ്രതിക്ക് പോക്സോ

കോട്ടയം: ജീവിത സാഹചര്യങ്ങളുടെ കഠിനമായ പ്രയാസങ്ങളിൽ നിന്ന് രക്ഷനേടാൻ വേണ്ടി ആൺവേഷം ധരിച്ച് ജോലിക്ക് ഇറങ്ങിയ പ്രായപൂർത്തിയാക്കാത്ത പെൺകുട്ടി ക്രൂരമായ ലൈംഗികാതിക്രമത്തിന് ഇരയായി. മാനസികമായ തകർച്ചയെത്തുടർന്ന് ട്രെയിനിൽ നിന്ന് ചാടി ജീവനൊടുക്കാൻ ശ്രമിച്ച...

ഇറാനെതിരായ ബോംബാക്രമണം അവസാന നിമിഷം ഒഴിവാക്കി ട്രംപ്; ഇറാഖ് സമാധാനക്കരാര്‍ യാഥാര്‍ത്ഥ്യമെന്ന് പ്രഖ്യാപനം; കരാറിനെക്കുറിച്ച് അറിയില്ലെന്ന് ഇസ്രായേലും ഇറാനും; പശ്ചിമേഷ്യയില്‍ നാടകീയ നീക്കങ്ങള്‍

വാഷിംഗ്ടണ്‍: പശ്ചിമേഷ്യയെ യുദ്ധഭീതിയിലാഴ്ത്തിയ കടുത്ത സൈനിക നീക്കങ്ങള്‍ക്കൊടുവില്‍ ഇറാനെതിരെയുള്ള വ്യോമാക്രമണങ്ങള്‍ റദ്ദാക്കിയതായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ചു. ഇറാനുമായി ചരിത്രപരമായ സമാധാനക്കരാര്‍ ഏകദേശം പൂര്‍ത്തിയായെന്നും ഇരുരാജ്യങ്ങളും തമ്മിലുള്ള ചര്‍ച്ചകള്‍ ഉയര്‍ന്ന തലത്തിലെത്തിയതായും...

Popular this week