28.5 C
Kottayam
Friday, June 12, 2026

വ്യാജരേഖയിൽ റേഷൻകാർഡും ഭക്ഷ്യസുരക്ഷാ ലൈസൻസും; കൊല്ലത്ത് ഹോട്ടൽ നടത്തി ബംഗ്ലാദേശികൾ, വൻ സുരക്ഷാ വീഴ്ച

Must read

കൊല്ലം: കേരളത്തിൽ അനധികൃതമായി താമസിച്ച് വ്യാജരേഖകൾ ഉപയോഗിച്ച് ഹോട്ടൽ നടത്താൻ ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ ലൈസൻസ് വരെ സ്വന്തമാക്കി ബംഗ്ലാദേശികൾ. കൊല്ലം ജില്ലയിലെ നീണ്ടകരയിൽ രണ്ട് മാസത്തോളം ഇവർ ഹോട്ടൽ നടത്തിയിരുന്നു. ബംഗ്ലാദേശിലേക്ക് മുങ്ങിയ മുംതാസ് എന്ന വ്യക്തിയുടെ പേരിലായിരുന്നു ഹോട്ടൽ ലൈസൻസ് എടുത്തിരുന്നത്.

സംസ്ഥാനത്തെ പ്രധാന മത്സ്യബന്ധന തുറമുഖങ്ങളിലൊന്നായ നീണ്ടകര ഹാർബറിന് സമീപമാണ് ഇവർ ഹോട്ടൽ നടത്തിയിരുന്നത്. മുംതാസ് എന്ന വ്യക്തിക്ക് 2027 വരെ ഹോട്ടൽ നടത്താനുള്ള ലൈസൻസാണ് ഭക്ഷ്യസുരക്ഷാ വിഭാഗം നൽകിയിരുന്നത്. പശ്ചിമ ബംഗാൾ സ്വദേശികളാണെന്ന വ്യാജേനയാണ് ഇവർ നീണ്ടകരയിൽ കടമുറിക്കായി സമീപിച്ചതെന്ന് കടയുടമ മജീദ് വ്യക്തമാക്കി. ഏകദേശം രണ്ട് മാസത്തോളം ഇവിടെ കച്ചവടം നടത്തിയ ശേഷം ഇവർ മറ്റാരോടും പറയാതെ പെട്ടെന്ന് മുങ്ങുകയായിരുന്നുവെന്നും കടയുടമ പറഞ്ഞു.

പശ്ചിമ ബംഗാളിൽ നിന്നാണ് ഇവർ ആദ്യം വ്യാജ ആധാർ കാർഡുകൾ സംഘടിപ്പിച്ചത്. തുടർന്ന് കേരളത്തിലെത്തിയ സംഘം ചാലക്കുടിയിലും കരുനാഗപ്പള്ളിയിലുമായി താമസിച്ചു. ഇതിനിടയിൽ ബെംഗളൂരുവിലേക്ക് പോയി കേരളത്തിലെ മേൽവിലാസത്തിലുള്ള വ്യാജ തിരിച്ചറിയൽ രേഖകൾ സമ്പാദിച്ചു. ഈ രേഖകൾ ഉപയോഗിച്ചാണ് ഇവർ ഇന്ത്യൻ പൗരന്മാരായി കേരളത്തിൽ വിലസിയിരുന്നതും സർക്കാർ വകുപ്പുകളിൽ നിന്ന് ലൈസൻസുകൾ കരസ്ഥമാക്കിയതുമെന്നാണ് കണ്ടെത്തൽ.

- Advertisement -

സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് സംസ്ഥാനത്ത് നിന്ന് കഴിഞ്ഞ കുറച്ച് നാളുകൾക്കുള്ളിൽ അപ്രത്യക്ഷരായ ഇതര സംസ്ഥാനക്കാരുടെ വിവരങ്ങൾ ഭീകരവാദ വിരുദ്ധ സ്ക്വാഡ് ശേഖരിച്ചു വരികയാണ്. ഇവർ നടത്തിയ ഹോട്ടലിനെ തൊഴിൽ വകുപ്പുമായി ബന്ധിപ്പിക്കാൻ നീക്കം നടന്ന സമയത്താണ് ഇവർ ഇവിടെ നിന്ന് മുങ്ങിയത്. കൊല്ലം ജില്ലയിലെ വിവിധ ഭാഗങ്ങളിൽ താമസിച്ച ഇവരെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കായി സുരക്ഷാ ഏജൻസികൾ അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.

- Advertisement -

കഴിഞ്ഞ ദിവസം കൊട്ടാരക്കരയിൽ നിന്ന് പത്ത് ബംഗ്ലാദേശികളെ പോലീസ് പിടികൂടിയതോടെയാണ് സംസ്ഥാനത്തെ സുരക്ഷാ സംവിധാനങ്ങളിലെ ഈ വലിയ വീഴ്ച വെളിച്ചത്തായത്. പിടിയിലായ ബംഗ്ലാദേശ് പൗരരുടെ കൈവശം ഇന്ത്യൻ പൗരത്വം തെളിയിക്കുന്നതിനുള്ള എല്ലാവിധ വ്യാജരേഖകളും ഉണ്ടായിരുന്നു. കൊല്ലം ജില്ലയിലെ മേൽവിലാസത്തിലുള്ള ആധാർ കാർഡ്, പാൻ കാർഡ്, ഇലക്ഷൻ ഐഡന്റിറ്റി കാർഡ് എന്നിവയ്ക്ക് പുറമെ വ്യാജരേഖകൾ ഉപയോഗിച്ച് റേഷൻ കാർഡ് വരെ ഇവർ സ്വന്തമാക്കിയിരുന്നു. കഴിഞ്ഞ 13 വർഷത്തിലധികമായി ഇവർ കേരളത്തിൽ വിവിധയിടങ്ങളിൽ താമസിച്ച് വരികയാണെന്നും അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. ഇവർ ഇത്രയും കാലം എവിടെയൊക്കെ താമസിച്ചുവെന്നും എന്തൊക്കെ ജോലികൾ ചെയ്തുവെന്നും കണ്ടെത്തുന്നതിനായി അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

വീട്ടുജോലി രാഷ്ട്രനിർമാണം; വീട്ടമ്മയുടെ സേവനത്തിന് പ്രതിമാസം 30,000 രൂപ കണക്കാക്കണമെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി: വീടിന്റെ പരിപാലനം കേവലം ഒരു കുടുംബത്തിന്റെ കാര്യമല്ലെന്നും അത് രാഷ്ട്ര പരിപാലനത്തിന്റെ ഭാഗമാണെന്നും സുപ്രീം കോടതി ചരിത്രപരമായ വിധിയിലൂടെ വ്യക്തമാക്കി. വാഹനാപകടത്തിൽ മരിച്ച ഒരു വീട്ടമ്മയുടെ കുടുംബത്തിനുള്ള നഷ്ടപരിഹാരത്തുക അരക്കോടിയിലേറെയായി ഉയർത്തിക്കൊണ്ടാണ്...

ലോകകപ്പ് ഉദ്ഘാടന മത്സരത്തിന് തൊട്ടുമുമ്പ് ദാരുണ സംഭവം; ആസ്റ്റക്ക സ്റ്റേഡിയത്തിൽ ജർമ്മൻ ഫുട്ബോൾ ആരാധകൻ കുഴഞ്ഞുവീണു മരിച്ചു

മെക്സിക്കോ: ഫിഫ ലോകകപ്പിന്റെ അതിഗംഭീരമായ ഉദ്ഘാടന മത്സരത്തിന് തൊട്ടുമുമ്പ് മെക്സിക്കോയിലെ പ്രശസ്തമായ ആസ്റ്റക്ക സ്റ്റേഡിയത്തിൽ ഫുട്‌ബോൾ ആരാധകന് ദാരുണ അന്ത്യം സംഭവിച്ചു. ആവേശകരമായ ഉദ്ഘാടന മത്സരം നേരിൽ കാണാൻ ജർമ്മനിയിൽ നിന്നെത്തിയ ഒരു...

അകത്ത് കാല്‍പ്പന്തിന്റെ പൂരം;പുറത്ത് തെരുവ് യുദ്ധം; ലോകകപ്പ് സ്റ്റേഡിയത്തിന് പുറത്ത് കലാപം, പോലീസും പ്രതിഷേധക്കാരും ഏറ്റുമുട്ടി

മെക്‌സിക്കോ സിറ്റി: ചരിത്രത്തിലെ ഏറ്റവും ചെലവേറിയതും വലുതുമായ 2026 ഫിഫ ലോകകപ്പിന് ആസ്റ്റക്ക സ്റ്റേഡിയത്തില്‍ അതിഗംഭീരമായ തുടക്കം കുറിച്ചെങ്കിലും, സ്റ്റേഡിയത്തിന് പുറത്ത് അരങ്ങേറിയത് ചോര ചിന്തിയ നാടകീയ രംഗങ്ങള്‍. സ്റ്റേഡിയത്തിനുള്ളില്‍ പോപ്പ് രാജ്ഞി...

പോലീസുകാരന്റെ ദൈവതുല്യമായ ഇടപെടൽ; പീഡനത്തിൽ മനംനൊന്ത് ജീവനൊടുക്കാൻ ശ്രമിച്ച ‘ആൺവേഷധാരിയായ’ പെൺകുട്ടിക്ക് രക്ഷകനായി റെയിൽവേ പോലീസ്; പ്രതിക്ക് പോക്സോ

കോട്ടയം: ജീവിത സാഹചര്യങ്ങളുടെ കഠിനമായ പ്രയാസങ്ങളിൽ നിന്ന് രക്ഷനേടാൻ വേണ്ടി ആൺവേഷം ധരിച്ച് ജോലിക്ക് ഇറങ്ങിയ പ്രായപൂർത്തിയാക്കാത്ത പെൺകുട്ടി ക്രൂരമായ ലൈംഗികാതിക്രമത്തിന് ഇരയായി. മാനസികമായ തകർച്ചയെത്തുടർന്ന് ട്രെയിനിൽ നിന്ന് ചാടി ജീവനൊടുക്കാൻ ശ്രമിച്ച...

ഇറാനെതിരായ ബോംബാക്രമണം അവസാന നിമിഷം ഒഴിവാക്കി ട്രംപ്; ഇറാഖ് സമാധാനക്കരാര്‍ യാഥാര്‍ത്ഥ്യമെന്ന് പ്രഖ്യാപനം; കരാറിനെക്കുറിച്ച് അറിയില്ലെന്ന് ഇസ്രായേലും ഇറാനും; പശ്ചിമേഷ്യയില്‍ നാടകീയ നീക്കങ്ങള്‍

വാഷിംഗ്ടണ്‍: പശ്ചിമേഷ്യയെ യുദ്ധഭീതിയിലാഴ്ത്തിയ കടുത്ത സൈനിക നീക്കങ്ങള്‍ക്കൊടുവില്‍ ഇറാനെതിരെയുള്ള വ്യോമാക്രമണങ്ങള്‍ റദ്ദാക്കിയതായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ചു. ഇറാനുമായി ചരിത്രപരമായ സമാധാനക്കരാര്‍ ഏകദേശം പൂര്‍ത്തിയായെന്നും ഇരുരാജ്യങ്ങളും തമ്മിലുള്ള ചര്‍ച്ചകള്‍ ഉയര്‍ന്ന തലത്തിലെത്തിയതായും...

Popular this week