28.5 C
Kottayam
Friday, June 12, 2026

കാറിന്റെ സീറ്റിനടിയിലും പെട്രോൾടാങ്കിലും പാമ്പ്;പൂങ്കുന്നത്തെ വീട്ടുവളപ്പിൽ നിന്നും പിടികൂടിയത് 20 മലമ്പാമ്പിൻ കുഞ്ഞുങ്ങളെ

Must read

തൃശൂർ:നഗരമധ്യത്തിൽ പൂങ്കുന്നത്തെ വീട്ടുവളപ്പിൽനിന്ന് മൂന്നു ദിവസത്തിനിടെ കണ്ടെത്തിയത് 20 മലമ്പാമ്പിൻ കുഞ്ഞുങ്ങളെ. ഇന്നലെ രാത്രിയാണ് രണ്ട് പാമ്പിൻ കുഞ്ഞുങ്ങളെ കൂടി പിടിച്ചത്. പൂങ്കുന്നം സീതാറാം മിൽ ലൈനിൽ ‘ശ്രീകൃഷ്ണ നിലയ’ത്തിൽ കാർത്തിക്കിന്റെ വീട്ടിൽ നിന്നാണ് മൂന്ന് ദിവസത്തിനുള്ളിൽ 20 മലമ്പാമ്പിൻ കുഞ്ഞുങ്ങളെ വനം വകുപ്പിന്റെ നേതൃത്വത്തിൽ പിടികൂടിയത്. ഇതോടെ വീടിന് മുന്നിലെ തറ പൊളിച്ച് പരിശോധിക്കാൻ തീരുമാനിക്കുകയായിരുന്നു.

പെരിങ്ങാവ് ഭാഗത്ത് നിന്ന് പുഴയ്ക്കൽ ഭാഗത്തേക്ക് പോകുന്ന തോടിന് സമീപമാണ് കാർത്തികന്റെ വീട് സ്ഥിതി ചെയ്യുന്നത്. ഈ തോട്ടിൽ നിന്നെത്തിയ തള്ള പാമ്പ് വീടിന് സമീപം മുട്ടയിട്ടതാകാമെന്നാണ് വനം വകുപ്പിന്റെ നിഗമനം. സമാന വലിപ്പമുള്ളതും ഒരേ പ്രായത്തിലുള്ളതുമായ പാമ്പിൻ കുഞ്ഞുങ്ങളെയാണ് ഇതുവരെ കിട്ടിയത്. ഇനിയും ഈ ഭാഗത്ത് പാമ്പിൻ കുഞ്ഞുങ്ങൾ ഉണ്ടാകാമെന്ന നിഗമനത്തിലാണ് പരിശോധന ആരംഭിച്ചത്. ഭയം കാരണം രാത്രിയിൽ ഉറങ്ങാൻ പോലും കഴിയുന്നില്ലെന്നാണ് വീട്ടുകാർ പറയുന്നത്. നിരന്തരം പാമ്പിൻ കുഞ്ഞുങ്ങളെ കണ്ടെത്തുന്ന സാഹചര്യത്തെ തുടർന്നാണ് വീടിന് മുന്നിലെ മതിലും തറയോടും ഉൾപ്പെടെ പൊളിച്ച് പരിശോധിക്കാൻ വീട്ടുകാരും വനം വകുപ്പും തയ്യാറായത്.

തറയോടുകൾ പൊളിച്ചു തുടങ്ങിയപ്പോൾ നിരവധി പൊത്തുകൾ കണ്ടെത്തിയതിനെ തുട‌ർന്ന് ബാക്കിഭാഗവും പൊളിക്കാൻ തീരുമാനിക്കുകയായിരുന്നു. ജെസിബി ഉപയോഗിച്ച് വീടിന്റെ മുറ്റത്തെ തറയോടും അടിവശവും ഇളക്കിമറിച്ചാണ് പരിശോധിക്കുന്നത്. രാത്രി നേരങ്ങളിലാണ് പാമ്പ് പുറത്തിറങ്ങുന്നതെന്നും അടുത്തെത്തുമ്പോൾ ഉള്ളിലേക്ക് പോകുമെന്നുമാണ് വീട്ടുകാ‌ർ പറയുന്നത്.

- Advertisement -

- Advertisement -

കഴിഞ്ഞ ദിവസം രാവിലെ കാർത്തികിന്റെ സഹോദരനാണ് തോടിനോട് ചേർന്നുള്ള വീടിന്റെ പരിസരത്ത് ആദ്യം രണ്ട് പാമ്പിൻ കുഞ്ഞുങ്ങളെ കണ്ടത്. എന്നാൽ ആദ്യ ഘട്ടത്തിൽ വീട്ടുകാർ ഇത് വലിയ കാര്യമായി എടുത്തില്ല. എന്നാൽ വൈകുന്നേരമായതോടെ വീട്ടുമുറ്റത്ത് പല ഭാഗങ്ങളിലായി പാമ്പിൻ കുഞ്ഞുങ്ങളെ വീണ്ടും കണ്ടെത്തുകയായിരുന്നു. 50 സെന്റിമീറ്ററോളം നീളമുള്ള പാമ്പിൻ കുഞ്ഞുങ്ങളെയാണ് ഇവിടെ നിന്നും പിടികൂടിയത്.

വീടിനു മുൻവശത്തെ ഗ്രില്ലിനടുത്ത് നിർത്തിയിട്ടിരുന്ന രണ്ടു വാഹനങ്ങളിൽനിന്നും പാമ്പുകളെ കിട്ടി. വർക്ക്ഷോപ്പിലേക്ക് കൊണ്ടുപോകാനായി കാർത്തിക്കിന്റെ വീട്ടിൽ നിർത്തിയിട്ടിരുന്ന അയൽവാസിയുടെ വാഹനത്തിൽനിന്ന് നാലു പാന്പുകളെയാണ് കിട്ടിയത്. രണ്ടെണ്ണം സീറ്റിനടിയിലും രണ്ടെണ്ണം എൻജിനിലുംനിന്നാണ് കണ്ടെത്തിയത്. കാർത്തിക്കിന്റെ ഭാര്യ ഹരിതയുടെ വാഹനത്തിന്റെ പെട്രോൾടാങ്കിലും പാമ്പുണ്ടായിരുന്നു. വനംവകുപ്പിന്റെ സർപ്പ റെസ്ക്യൂ ടീമിലെ അജീഷ്, മനു, ടൈസൺ എന്നിവരുടെ നേതൃത്വത്തിലാണ് പാമ്പുകളെ പിടികൂടിയത്.

- Advertisement -

പൂങ്കുന്നം പരിസരങ്ങളിൽ പാമ്പ് ശല്യം ഇതാദ്യമല്ല. ഏതാനും ദിവസങ്ങൾക്ക് മുൻപ് പൂങ്കുന്നം രാം നഗറിലുള്ള രാംദാസ് എന്നയാളുടെ വീടിന്റെ ഗേറ്റിൽ നിന്നും വലിയൊരു മലമ്പാമ്പിനെ പിടികൂടിയിരുന്നു. ഇതിന് പുറമെ പ്രദേശത്തെ മറ്റൊരുവീട്ടിൽ നിന്നും ഏതാനും ദിവസങ്ങൾക്ക് മുൻപ് ഒരു മലമ്പാമ്പിനെ പിടികൂടിയിരുന്നതായും നാട്ടുകാർ പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

വീട്ടുജോലി രാഷ്ട്രനിർമാണം; വീട്ടമ്മയുടെ സേവനത്തിന് പ്രതിമാസം 30,000 രൂപ കണക്കാക്കണമെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി: വീടിന്റെ പരിപാലനം കേവലം ഒരു കുടുംബത്തിന്റെ കാര്യമല്ലെന്നും അത് രാഷ്ട്ര പരിപാലനത്തിന്റെ ഭാഗമാണെന്നും സുപ്രീം കോടതി ചരിത്രപരമായ വിധിയിലൂടെ വ്യക്തമാക്കി. വാഹനാപകടത്തിൽ മരിച്ച ഒരു വീട്ടമ്മയുടെ കുടുംബത്തിനുള്ള നഷ്ടപരിഹാരത്തുക അരക്കോടിയിലേറെയായി ഉയർത്തിക്കൊണ്ടാണ്...

ലോകകപ്പ് ഉദ്ഘാടന മത്സരത്തിന് തൊട്ടുമുമ്പ് ദാരുണ സംഭവം; ആസ്റ്റക്ക സ്റ്റേഡിയത്തിൽ ജർമ്മൻ ഫുട്ബോൾ ആരാധകൻ കുഴഞ്ഞുവീണു മരിച്ചു

മെക്സിക്കോ: ഫിഫ ലോകകപ്പിന്റെ അതിഗംഭീരമായ ഉദ്ഘാടന മത്സരത്തിന് തൊട്ടുമുമ്പ് മെക്സിക്കോയിലെ പ്രശസ്തമായ ആസ്റ്റക്ക സ്റ്റേഡിയത്തിൽ ഫുട്‌ബോൾ ആരാധകന് ദാരുണ അന്ത്യം സംഭവിച്ചു. ആവേശകരമായ ഉദ്ഘാടന മത്സരം നേരിൽ കാണാൻ ജർമ്മനിയിൽ നിന്നെത്തിയ ഒരു...

അകത്ത് കാല്‍പ്പന്തിന്റെ പൂരം;പുറത്ത് തെരുവ് യുദ്ധം; ലോകകപ്പ് സ്റ്റേഡിയത്തിന് പുറത്ത് കലാപം, പോലീസും പ്രതിഷേധക്കാരും ഏറ്റുമുട്ടി

മെക്‌സിക്കോ സിറ്റി: ചരിത്രത്തിലെ ഏറ്റവും ചെലവേറിയതും വലുതുമായ 2026 ഫിഫ ലോകകപ്പിന് ആസ്റ്റക്ക സ്റ്റേഡിയത്തില്‍ അതിഗംഭീരമായ തുടക്കം കുറിച്ചെങ്കിലും, സ്റ്റേഡിയത്തിന് പുറത്ത് അരങ്ങേറിയത് ചോര ചിന്തിയ നാടകീയ രംഗങ്ങള്‍. സ്റ്റേഡിയത്തിനുള്ളില്‍ പോപ്പ് രാജ്ഞി...

പോലീസുകാരന്റെ ദൈവതുല്യമായ ഇടപെടൽ; പീഡനത്തിൽ മനംനൊന്ത് ജീവനൊടുക്കാൻ ശ്രമിച്ച ‘ആൺവേഷധാരിയായ’ പെൺകുട്ടിക്ക് രക്ഷകനായി റെയിൽവേ പോലീസ്; പ്രതിക്ക് പോക്സോ

കോട്ടയം: ജീവിത സാഹചര്യങ്ങളുടെ കഠിനമായ പ്രയാസങ്ങളിൽ നിന്ന് രക്ഷനേടാൻ വേണ്ടി ആൺവേഷം ധരിച്ച് ജോലിക്ക് ഇറങ്ങിയ പ്രായപൂർത്തിയാക്കാത്ത പെൺകുട്ടി ക്രൂരമായ ലൈംഗികാതിക്രമത്തിന് ഇരയായി. മാനസികമായ തകർച്ചയെത്തുടർന്ന് ട്രെയിനിൽ നിന്ന് ചാടി ജീവനൊടുക്കാൻ ശ്രമിച്ച...

ഇറാനെതിരായ ബോംബാക്രമണം അവസാന നിമിഷം ഒഴിവാക്കി ട്രംപ്; ഇറാഖ് സമാധാനക്കരാര്‍ യാഥാര്‍ത്ഥ്യമെന്ന് പ്രഖ്യാപനം; കരാറിനെക്കുറിച്ച് അറിയില്ലെന്ന് ഇസ്രായേലും ഇറാനും; പശ്ചിമേഷ്യയില്‍ നാടകീയ നീക്കങ്ങള്‍

വാഷിംഗ്ടണ്‍: പശ്ചിമേഷ്യയെ യുദ്ധഭീതിയിലാഴ്ത്തിയ കടുത്ത സൈനിക നീക്കങ്ങള്‍ക്കൊടുവില്‍ ഇറാനെതിരെയുള്ള വ്യോമാക്രമണങ്ങള്‍ റദ്ദാക്കിയതായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ചു. ഇറാനുമായി ചരിത്രപരമായ സമാധാനക്കരാര്‍ ഏകദേശം പൂര്‍ത്തിയായെന്നും ഇരുരാജ്യങ്ങളും തമ്മിലുള്ള ചര്‍ച്ചകള്‍ ഉയര്‍ന്ന തലത്തിലെത്തിയതായും...

Popular this week