28.6 C
Kottayam
Friday, June 12, 2026

വീണയെ വിടാതെ ഇ‍ഡി; വീണ്ടും സമൻസ് അയച്ചു, ബുധനാഴ്ച ഹാജരാകാൻ നിർദേശം

Must read

കൊച്ചി: സി.എം.ആർ.എൽ.-എക്സാലോജിക് മാസപ്പടി കേസിൽ പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ മകൾ ടി. വീണയ്ക്ക് വീണ്ടും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) സമൻസ്. ബുധനാഴ്ച ഹാജരാകണം എന്നാണ് നിർദേശം. ആരോഗ്യപ്രശ്നങ്ങൾ കാരണം വെള്ളിയാഴ്ച ഹാജരാകാൻ കഴിയില്ലെന്ന് ഉദ്യോഗസ്ഥരെ ഇ-മെയിലിലൂടെ വീണ അറിയിച്ചിരുന്നു. തുടർന്നാണ് വീണ്ടും സമൻസ് നൽകിയത്.

നേരത്തെ, ഇ.ഡി. കൊച്ചി യൂണിറ്റിൽ നേരിട്ടു ഹാജരാകാനുള്ള സമൻസിന് മറുപടിയായി വീണ അവധി അപേക്ഷ നൽകിയിരുന്നു. അധികൃതർ ആവശ്യപ്പെട്ട രേഖകൾ കൈമാറാമെന്നും അഭിഭാഷകർ ഹാജരായി രേഖകൾ കൈമാറുമെന്നുമാണ് അറിയിച്ചത്. എന്നാൽ, വീണ നേരിട്ട് ഹാജരാകണമെന്ന നിലപാടിലാണ് ഇ.ഡി.

- Advertisement -

വീണയെ ചോദ്യംചെയ്തതിനുശേഷം സി.എം.ആർ.എൽ. അധികൃതരിലേക്ക് കടക്കാനാണ് ഇ.ഡി.നീക്കം. കരിമണൽ കമ്പനിയിൽനിന്ന് എന്തിന് പണം ലഭിച്ചെന്ന് വ്യക്തമാക്കുന്ന രേഖകൾ സഹിതം ഹാജരാകാനാണ് നിർദേശം. ഇല്ലാത്ത ചെലവുകൾ കാണിച്ച് 132 കോടിയിലധികം രൂപയുടെ ക്രമക്കേട് സി.എം.ആർ.എലുമായി ബന്ധപ്പെട്ട് നടന്നെന്നാണ് എസ്.എഫ്.ഐ.ഒ. കണ്ടെത്തൽ.

- Advertisement -

കമ്പനിയിൽനിന്ന് വീണയ്ക്ക് 2016 മുതൽ 2021 വരെയുള്ള കാലയളവിൽ 2.78 കോടി രൂപയും എംപവർ ഇന്ത്യ ക്യാപിറ്റലിൽനിന്ന് 50 ലക്ഷം വായ്പയും ലഭിച്ചു. നേരത്തേ 12 ഇടങ്ങളിൽ നടത്തിയ പരിശോധനയിൽ 242 അക്കൗണ്ടുകളിലായി 18 കോടിയിലേറെ രൂപ മരവിപ്പിച്ചിരുന്നു. എക്സാലോജിക്കും കരിമണൽ കമ്പനിയും തമ്മിലുള്ള എല്ലാ ഇടപാടുകളുടെയും രേഖകൾ ഇ.ഡി.ക്കു കൈമാറാൻ നേരത്തേ കോടതി നിർദേശിച്ചിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

വീട്ടുജോലി രാഷ്ട്രനിർമാണം; വീട്ടമ്മയുടെ സേവനത്തിന് പ്രതിമാസം 30,000 രൂപ കണക്കാക്കണമെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി: വീടിന്റെ പരിപാലനം കേവലം ഒരു കുടുംബത്തിന്റെ കാര്യമല്ലെന്നും അത് രാഷ്ട്ര പരിപാലനത്തിന്റെ ഭാഗമാണെന്നും സുപ്രീം കോടതി ചരിത്രപരമായ വിധിയിലൂടെ വ്യക്തമാക്കി. വാഹനാപകടത്തിൽ മരിച്ച ഒരു വീട്ടമ്മയുടെ കുടുംബത്തിനുള്ള നഷ്ടപരിഹാരത്തുക അരക്കോടിയിലേറെയായി ഉയർത്തിക്കൊണ്ടാണ്...

ലോകകപ്പ് ഉദ്ഘാടന മത്സരത്തിന് തൊട്ടുമുമ്പ് ദാരുണ സംഭവം; ആസ്റ്റക്ക സ്റ്റേഡിയത്തിൽ ജർമ്മൻ ഫുട്ബോൾ ആരാധകൻ കുഴഞ്ഞുവീണു മരിച്ചു

മെക്സിക്കോ: ഫിഫ ലോകകപ്പിന്റെ അതിഗംഭീരമായ ഉദ്ഘാടന മത്സരത്തിന് തൊട്ടുമുമ്പ് മെക്സിക്കോയിലെ പ്രശസ്തമായ ആസ്റ്റക്ക സ്റ്റേഡിയത്തിൽ ഫുട്‌ബോൾ ആരാധകന് ദാരുണ അന്ത്യം സംഭവിച്ചു. ആവേശകരമായ ഉദ്ഘാടന മത്സരം നേരിൽ കാണാൻ ജർമ്മനിയിൽ നിന്നെത്തിയ ഒരു...

അകത്ത് കാല്‍പ്പന്തിന്റെ പൂരം;പുറത്ത് തെരുവ് യുദ്ധം; ലോകകപ്പ് സ്റ്റേഡിയത്തിന് പുറത്ത് കലാപം, പോലീസും പ്രതിഷേധക്കാരും ഏറ്റുമുട്ടി

മെക്‌സിക്കോ സിറ്റി: ചരിത്രത്തിലെ ഏറ്റവും ചെലവേറിയതും വലുതുമായ 2026 ഫിഫ ലോകകപ്പിന് ആസ്റ്റക്ക സ്റ്റേഡിയത്തില്‍ അതിഗംഭീരമായ തുടക്കം കുറിച്ചെങ്കിലും, സ്റ്റേഡിയത്തിന് പുറത്ത് അരങ്ങേറിയത് ചോര ചിന്തിയ നാടകീയ രംഗങ്ങള്‍. സ്റ്റേഡിയത്തിനുള്ളില്‍ പോപ്പ് രാജ്ഞി...

പോലീസുകാരന്റെ ദൈവതുല്യമായ ഇടപെടൽ; പീഡനത്തിൽ മനംനൊന്ത് ജീവനൊടുക്കാൻ ശ്രമിച്ച ‘ആൺവേഷധാരിയായ’ പെൺകുട്ടിക്ക് രക്ഷകനായി റെയിൽവേ പോലീസ്; പ്രതിക്ക് പോക്സോ

കോട്ടയം: ജീവിത സാഹചര്യങ്ങളുടെ കഠിനമായ പ്രയാസങ്ങളിൽ നിന്ന് രക്ഷനേടാൻ വേണ്ടി ആൺവേഷം ധരിച്ച് ജോലിക്ക് ഇറങ്ങിയ പ്രായപൂർത്തിയാക്കാത്ത പെൺകുട്ടി ക്രൂരമായ ലൈംഗികാതിക്രമത്തിന് ഇരയായി. മാനസികമായ തകർച്ചയെത്തുടർന്ന് ട്രെയിനിൽ നിന്ന് ചാടി ജീവനൊടുക്കാൻ ശ്രമിച്ച...

ഇറാനെതിരായ ബോംബാക്രമണം അവസാന നിമിഷം ഒഴിവാക്കി ട്രംപ്; ഇറാഖ് സമാധാനക്കരാര്‍ യാഥാര്‍ത്ഥ്യമെന്ന് പ്രഖ്യാപനം; കരാറിനെക്കുറിച്ച് അറിയില്ലെന്ന് ഇസ്രായേലും ഇറാനും; പശ്ചിമേഷ്യയില്‍ നാടകീയ നീക്കങ്ങള്‍

വാഷിംഗ്ടണ്‍: പശ്ചിമേഷ്യയെ യുദ്ധഭീതിയിലാഴ്ത്തിയ കടുത്ത സൈനിക നീക്കങ്ങള്‍ക്കൊടുവില്‍ ഇറാനെതിരെയുള്ള വ്യോമാക്രമണങ്ങള്‍ റദ്ദാക്കിയതായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ചു. ഇറാനുമായി ചരിത്രപരമായ സമാധാനക്കരാര്‍ ഏകദേശം പൂര്‍ത്തിയായെന്നും ഇരുരാജ്യങ്ങളും തമ്മിലുള്ള ചര്‍ച്ചകള്‍ ഉയര്‍ന്ന തലത്തിലെത്തിയതായും...

Popular this week