28.6 C
Kottayam
Friday, June 12, 2026

പരീക്ഷ 3.15 മണിക്കൂർ, റഫ് വർക്കിനായി പേജുകൾ; പുതിയ മാറ്റങ്ങളുമായി നീറ്റ് പരീക്ഷ

Must read

ന്യൂഡൽഹി: നീറ്റ് യുജി പരീക്ഷയിൽ വിദ്യാർത്ഥി സൗഹൃദ മാറ്റങ്ങൾ പ്രഖ്യാപിച്ച് നാഷണൽ ടെസ്റ്റിംഗ് ഏജൻസി (എൻടിഎ). പരീക്ഷ ന്യായവും സുരക്ഷിതവും പരീക്ഷാർത്ഥികളുടെ ആവശ്യങ്ങൾക്ക് അനുസൃതവുമായി നടത്തുന്നതിനാണ് മാറ്റങ്ങൾ വരുത്തിയതെന്ന് ഏജൻസി അറിയിച്ചു. ജൂൺ 21ന് നടക്കുന്ന നീറ്റ് പരീക്ഷയിൽ പുതിയ മാറ്റങ്ങൾ പ്രാബല്യത്തിൽ വരും.

പുതിയ മാറ്റങ്ങൾ പ്രകാരം പരീക്ഷാ ദൈർഘ്യം 195 മിനിറ്റായി (3.15 മണിക്കൂർ) പരിഷ്കരിച്ചു. പരീക്ഷ ഉച്ചയ്ക്ക് രണ്ട് മുതൽ വൈകുന്നേരം 5:15 വരെ ആണ് പുതുതായി ഷെഡ്യൂൾ ചെയ്‌തിരിക്കുന്നത്. ചോദ്യപ്പേപ്പർ ബുക്ക്‌ലെറ്റിൽ റഫ് വർക്കിനായി നൽകിയിരുന്ന പേപ്പറിന്റെ എണ്ണം കൂട്ടി. നേരത്തെ രണ്ട് പേജായിരുന്നത് നാലാക്കി.

- Advertisement -

കൂടാതെ നേരത്തെ ബുക്ക്‌ലെറ്റിന്റെ അവസാന പേജുകളിലായി റഫ് വർക്കിനുള്ള പേജ് നൽകിയിരുന്നതിലും മാറ്റം വരുത്തി. ഇനിമുതൽ രണ്ട് റഫ് വർക്ക് പേജുകൾ നിർദേശങ്ങൾ നൽകിയിരിക്കുന്ന പേജിന് ശേഷവും ബാക്കി രണ്ട് പേജുകൾ ചോദ്യപ്പേപ്പറിന്റെ അവസാനവുമായിരിക്കും കാണപ്പെടുക. പരീക്ഷയ്ക്ക് മുൻപായി അറ്റൻഡൻസ് ഷീറ്റിൽ ഒപ്പിടുന്നതും ഇൻവിജിലേഷൻ നടപടികളും തുടരും.

- Advertisement -

പരീക്ഷാ പ്രക്രിയ കൂടുതൽ സുഖകരവും വിദ്യാർത്ഥി സൗഹൃദപരവുമാക്കുക എന്നതാണ് പുതിയ മാറ്റങ്ങളുടെ ലക്ഷ്യമെന്ന് എൻടിഎ വ്യക്തമാക്കി. കൂടുതൽ വിവരങ്ങൾക്കായി +91-11-40759000 എന്ന നമ്പറിലും [email protected] എന്ന ഇമെയിലിലും ബന്ധപ്പെടാം. എൻടിഎയുടെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിക്കാനും ഏജൻസി നിർദേശിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

കാറിന്റെ സീറ്റിനടിയിലും പെട്രോൾടാങ്കിലും പാമ്പ്;പൂങ്കുന്നത്തെ വീട്ടുവളപ്പിൽ നിന്നും പിടികൂടിയത് 20 മലമ്പാമ്പിൻ കുഞ്ഞുങ്ങളെ

തൃശൂർ:നഗരമധ്യത്തിൽ പൂങ്കുന്നത്തെ വീട്ടുവളപ്പിൽനിന്ന് മൂന്നു ദിവസത്തിനിടെ കണ്ടെത്തിയത് 20 മലമ്പാമ്പിൻ കുഞ്ഞുങ്ങളെ. ഇന്നലെ രാത്രിയാണ് രണ്ട് പാമ്പിൻ കുഞ്ഞുങ്ങളെ കൂടി പിടിച്ചത്. പൂങ്കുന്നം സീതാറാം മിൽ ലൈനിൽ 'ശ്രീകൃഷ്ണ നിലയ'ത്തിൽ കാർത്തിക്കിന്റെ വീട്ടിൽ...

ഇന്ത്യൻ ഇതിഹാസ ഷൂട്ടിംഗ് താരം ജസ്‌പാൽ റാണ അന്തരിച്ചു

ന്യൂഡൽഹി: ഇന്ത്യൻ ഇതിഹാസ ഷൂട്ടിംഗ് താരവും ദേശീയ കോച്ചുമായ ജസ്‌പാൽ റാണ (49) അന്തരിച്ചു. ഡൽഹിയിലെ മാക്‌സ് ആശുപത്രിയിൽ ഇന്നലെ രാത്രിയായിരുന്നു അന്ത്യം. അടുത്തിടെ സ്റ്റെന്റ് ശസ്ത്രക്രിയയ്ക്ക് വിധേയനായിരുന്നു. പാരീസ് ഒളിംപിക്‌സിൽ രണ്ട്...

ലണ്ടനെ ഞെട്ടിച്ച് മലയാളി യുവാവിന്റെ അതിസാഹസികത; കെട്ടിടത്തിന് മുകളിൽനിന്ന് വീണ കുഞ്ഞിന് രക്ഷകനായി ജസീൽ

ലണ്ടന്‍: കിഴക്കൻ ലണ്ടനിലെ ഒരു കെട്ടിടത്തിന് മുകളിൽനിന്ന് താഴേക്ക് വീണ മൂന്ന് വയസ്സുകാരിയായ പെൺകുഞ്ഞിനെ മലയാളി യുവാവ് അതിസാഹസികമായി രക്ഷപ്പെടുത്തി. മലപ്പുറം ചങ്ങരംകുളം സ്വദേശിയായ ജസീൽ എന്ന യുവാവാണ് ലണ്ടൻ പോലീസിനൊപ്പം ചേർന്ന്...

ടിക്കറ്റ് ബുക്കിങ് ഇനി മിന്നൽ വേഗത്തിൽ; പുതിയ വെബ്‌സൈറ്റും അത്യാധുനിക സംവിധാനങ്ങളുമായി ഇന്ത്യൻ റെയിൽവേ

ന്യൂഡല്‍ഹി: ട്രെയിൻ യാത്രക്കാരുടെ ദീർഘകാലത്തെ പരാതികൾക്കും ടിക്കറ്റ് ബുക്കിങ് സമയത്ത് നേരിടുന്ന കടുത്ത സാങ്കേതിക ബുദ്ധിമുട്ടുകൾക്കും പരിഹാരവുമായി ഇന്ത്യൻ റെയിൽവേ രംഗത്തെത്തിയിരിക്കുകയാണ്. ഉപയോക്താക്കൾക്ക് കൂടുതൽ എളുപ്പത്തിൽ ടിക്കറ്റുകൾ ലഭ്യമാക്കുന്നതിനായി പുത്തൻ വെബ്‌സൈറ്റ് ഉൾപ്പെടെയുള്ള...

RSS മേധാവി മോഹൻ ഭാഗവത് സഞ്ചരിച്ച ശതാബ്ദി എക്സ്പ്രസിന് നേരെ കല്ലേറ്; അന്വേഷണം

ലഖ്നൗ: കാൺപുരിൽ നിന്ന് ഡൽഹിയിലേക്ക് യാത്ര ചെയ്യുകയായിരുന്ന ആർഎസ്എസ് സർസംഘചാലക് മോഹൻ ഭാഗവത് സഞ്ചരിച്ച ശതാബ്ദി എക്സ്പ്രസിന് നേരെ കല്ലേറ്. വ്യാഴാഴ്ച രാത്രിയായിരുന്നു സംഭവം. കല്ലേറിൽ ട്രെയിനിന്റെ ചില്ലുകൾ തകർന്നെങ്കിലും മോഹൻ ഭാഗവത്...

Popular this week