27.8 C
Kottayam
Tuesday, May 28, 2024

തിരുവനന്തപുരത്ത് ക്വാറന്റൈനില്‍ ഇരുന്ന പ്രതികള്‍ ചാടിപ്പോയി; തലസ്ഥാനം ആശങ്കയില്‍

Must read

തിരുവനന്തപുരം: വര്‍ക്കലയില്‍ ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റീന്‍ സെല്ലില്‍ പാര്‍പ്പിച്ചിരുന്ന പ്രതികള്‍ ചാടിപ്പോയി. ചിതറ സ്വദേശി മുഹമ്മദ് ഷാ, നെയ്യാറ്റിന്‍കര സ്വദേശി അനീഷ് എന്നിവരാണ് ക്വാറന്റൈന്‍ സെല്ലിന്റെ വെന്റിലേഷന്‍ ഇളക്കി രക്ഷപ്പെട്ടത്. ഇന്നലെ രാത്രിയാണ് സംഭവം നടന്നത്. കാപ്പാ ചുമത്തി അറസ്റ്റ് ചെയ്ത ഇവരെ ക്വാറന്റൈനില്‍ പാര്‍പ്പിച്ചിരുന്നു. ഇവിടെ നിന്ന് പ്രതികള്‍ കടന്നു കളയുകയായിരുന്നു. പ്രതികള്‍ക്ക് വേണ്ടിയുള്ള തെരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്.

അതേസമയം ഉറവിടം കണ്ടെത്താനാവാത്ത കോവിഡ് സമ്ബര്‍ക്ക കേസുകളെ തുടര്‍ന്ന് തിരുവനന്തപുരത്ത് അതീവ ജാഗ്രത. വെള്ളനാട് പഞ്ചായത്തിലെ വാര്‍ഡ് നമ്ബര്‍ 12 ല്‍ ഉള്‍പ്പെടുന്ന വെള്ളനാട് ടൗണും വാര്‍ഡ് 13ലെ കണ്ണമ്ബള്ളിയും തിരുവനന്തപുരം കോര്‍പ്പറേഷനിലെ പാളയം മാര്‍ക്കറ്റിനോട് ചേര്‍ന്നുള്ള പ്രദേശങ്ങളും കണ്ടെയിന്‍മെന്റ് സോണിലായി.

പൂന്തുറ ബീമാ പള്ളി മേഖലകളിലും ഗൗരവമുള്ള സാഹചര്യമാണ്. സാഫല്യം ഷോപ്പിങ് കോംപ്ലക്‌സും പാളയം മാര്‍ക്കറ്റും നേരത്തെ കണ്ടെയിന്‍മെന്റ് സോണായിരുന്നു. അയ്യങ്കാളി ഹാളും ജൂബിലി മിഷന്‍ ഹോസ്പിറ്റലിന്റെ പരിസരവുമാണ് പുതുതായി കണ്ടെയ്ന്‍മെന്റ് സോണില്‍ ഉള്‍പ്പെടുത്തിയത്. ഈ പ്രദേശങ്ങളിലെല്ലാം കനത്ത ജാഗ്രത വേണമെന്നാണ് നഗരസഭയും ജില്ലാ ഭരണകൂടവും പറയുന്നത്.

സാഫല്യം ഷോപ്പിങ് കോംപ്ലക്‌സിലെ ജീവനക്കാരന് കഴിഞ്ഞ ദിവസമാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതിനു പുറമെ ഫുഡ് ഡെലിവറി ബോയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചത് വലിയ ആശങ്കയ്ക്കിടയാക്കിയിട്ടുണ്ട്. ക്വാറന്റൈനിലുള്ളവര്‍ക്ക് ഭക്ഷണ വിതരണം നല്‍കുന്നതിനിടെയാവാം രോഗബാധിതനായതെന്നാണ് അധികൃതരുടെ നിഗമനം.

സമ്പര്‍ക്കത്തിലൂടെയുള്ള രോഗങ്ങള്‍ കൂടുന്നു എന്നതാണ് തലസ്ഥാനത്തെ നിലവിലെ ഏറ്റവും വലിയ ആശങ്ക. കഴിഞ്ഞ ദിവസം 16 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതില്‍ നാല് പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെയായായിരുന്നു രോഗം വന്നത്. ഇവരുടെ രോഗത്തിന്റെ ഉറവിടം ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week