23.9 C
Kottayam
Thursday, June 4, 2026

പിണങ്ങി നില്‍ക്കുന്നവരെ കൂടെ നിര്‍ത്തണം; ജോസ് കെ മാണിക്ക് പരോക്ഷ പിന്തുണയുമായി കെ മുരളീധരന്‍

Must read

തിരുവനന്തപുരം: ജോസ് കെ മാണിയെ സഹകരിപ്പിക്കണമെന്ന് പരോക്ഷമായി സൂചന നല്‍കി എം.പിയും കോണ്‍ഗ്രസ് നേതാവുമായ കെ മുരളീധരന്‍. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പില്‍ ആരൊക്കെ സഹകരിച്ചോ അവരെയെല്ലാം സഹകരിപ്പിക്കണമെന്ന് മുരളീധരന്‍ പറഞ്ഞു. സഹകരിക്കാന്‍ താത്പര്യമുള്ളവരെ സഹകരിപ്പിക്കണമെന്നും പിണങ്ങി നില്‍ക്കുന്നവരെ കൂടെ നിര്‍ത്തണമെന്നും കെ മുരളീധരന്‍. അതാണ് പ്രായോഗിക രാഷ്ട്രീയമെന്നും അദ്ദേഹം വ്യക്തമാക്കി.

എല്ലാ കാലത്തേക്കും ആളുകളെ മാറ്റിനിര്‍ത്തേണ്ടതില്ലെന്നും ഐക്യമെപ്പോഴും വേണമെന്നും കെ മുരളീധരന്‍ തിരുവനന്തപുരത്ത് പറഞ്ഞു. അണികളുടെ തെരഞ്ഞെടുപ്പാണ് പഞ്ചായത്തിലേത്. ജയിക്കാനുള്ള തന്ത്രങ്ങളാണ് ആവിഷ്‌കരിക്കേണ്ടത്. അണികളാണ് പാര്‍ട്ടിയുടെ അടിത്തറയെന്നും നിരാശരായാല്‍ അവര്‍ പാര്‍ട്ടിക്ക് ഒപ്പം കാണില്ലെന്നും മുരളീധരന്‍ ഓര്‍മിപ്പിച്ചു. പിന്നീട് വരിക നിയമസഭാ തെരഞ്ഞെടുപ്പാണ്.

നെഗറ്റീവുകളെ പോസിറ്റീവാക്കി എടുക്കണം, അതേസമയം പാര്‍ട്ടിയുടെ അന്തസ് കാത്തുസൂക്ഷിക്കുകയും വേണമെന്നും മുരളീധരന്‍. പാലക്കാട് ലോക്സഭാ തെരഞ്ഞെടുപ്പില്‍ സംഭവിച്ചത് അതാണ്. പ്രായോഗിക രാഷ്ട്രീയത്തിനാണ് ഇക്കാലത്ത് പ്രസക്തി. കെ കരുണാകരന്റെ 102ാം ജന്മവാര്‍ഷിക സമ്മേളനത്തിലാണ് തന്റെ അഭിപ്രായം മുരളീധരന്‍ തുറന്നുപറഞ്ഞത്. രമേശ് ചെന്നിത്തല, വിഎം സുധീരന്‍ തുടങ്ങിയ മുതിര്‍ന്ന നേതാക്കളെല്ലാം തന്നെ യോഗത്തില്‍ പങ്കെടുത്തിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

നെടുമങ്ങാട് ശിശുവധം: പ്രതി അഷ്കറിനെതിരെ സ്വന്തം കുടുംബത്തിന്റെ വെളിപ്പെടുത്തൽ; ആദ്യ ഭാര്യയെ മർദ്ദിച്ച് കോമയിലാക്കിയെന്നും പരാതി

തിരുവനന്തപുരം: തിരുവനന്തപുരം നെടുമങ്ങാട് ഒന്നര വയസ്സുകാരൻ അർഷിദ് ക്രൂരമായി കൊല്ലപ്പെട്ട കേസിൽ മുഖ്യപ്രതി അഷ്കറിനെതിരെ കൂടുതൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി സ്വന്തം കുടുംബം രംഗത്തെത്തി. ഇയാൾ കുഞ്ഞിനെ നിരന്തരം ക്രൂരമായി മർദ്ദിക്കാറുണ്ടായിരുന്നുവെന്ന് അഷ്കറിന്റെ അമ്മയും...

മുംബൈയിൽ ഊബർ യാത്രയ്ക്കിടയിൽ യാത്രാക്കൂലിയെച്ചൊല്ലി തർക്കം; യുവതിക്ക് ഡ്രൈവറുടെ ക്രൂരമർദ്ദനം, ഊബർ അക്കൗണ്ട് പൂട്ടി

മുംബൈ: മഹാരാഷ്ട്രയുടെ തലസ്ഥാനമായ മുംബൈയിൽ ഊബർ യാത്രയ്ക്കിടയിൽ യാത്രാക്കൂലിയെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ കാർ ഡ്രൈവറുടെ ക്രൂരമായ മർദ്ദനത്തിന് താൻ ഇരയായതായി യുവതിയുടെ വെളിപ്പെടുത്തൽ. തനിക്ക് മുംബൈ നഗരമധ്യത്തിൽ വെച്ച് നേരിടേണ്ടി വന്ന ഈ ഞെട്ടിക്കുന്ന...

നിയമസഭയിൽ നാടകീയ രംഗങ്ങൾ; ശ്രീറാം വെങ്കിട്ടരാമനെതിരെ മാധ്യമപ്രവർത്തകരുടെ കടുത്ത പ്രതിഷേധം, വാർത്താസമ്മേളനത്തിൽ നിന്നും ഇറക്കിവിട്ടു

തിരുവനന്തപുരം: കേരള നിയമസഭയിലെ മീഡിയ റൂമിൽ വാർത്താസമ്മേളനത്തിനെത്തിയ കൃഷിവകുപ്പ് ഡയറക്ടർ ശ്രീറാം വെങ്കിട്ടരാമനെതിരെ മാധ്യമപ്രവർത്തകർ കടുത്ത പ്രതിഷേധമുയർത്തി. കൃഷിമന്ത്രി ടി. സിദ്ദിഖ് ഔദ്യോഗികമായി വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിൽ പങ്കെടുക്കാനാണ് മന്ത്രിയോടൊപ്പം ശ്രീറാം വെങ്കിട്ടരാമനും ഹാളിലേക്ക്...

കര്‍ണാടകയില്‍ ഇനി ഡി കെ ശിവകുമാര്‍ യുഗം! മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു; ജി പരമേശ്വര ഉപമുഖ്യമന്ത്രി

ബംഗളൂരു: കന്നഡ രാഷ്ട്രീയത്തില്‍ ഇനി ഡി കെ ശിവകുമാര്‍ യുഗം. കര്‍ണാടകയില്‍ ഡി.കെ ശിവകുമാര്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ടേം വ്യവസ്ഥയില്‍ സിദ്ധരാമയ്യ സ്ഥാനമൊഴിഞ്ഞതിന് പിന്നാലെയാണ് ഉപമുഖ്യമന്ത്രിയായിരുന്ന ഡി.കെ ശിവകുമാര്‍ സ്ഥാനമേറ്റെടുക്കുന്നത്....

കൊല്ലത്തെ വയോധികന്റെ കൊലപാതകം; പ്രതി പിടിയിൽ, സീരിയൽ കില്ലർ എന്ന് സംശയം

കൊല്ലം: കൊല്ലം സിറ്റി പോലീസ് കമ്മിഷണർ ഓഫീസിന് തൊട്ടടുത്ത് വെച്ച് വയോധികനെ ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ തമിഴ്‌നാട് സ്വദേശിയായ പ്രതിയെ പോലീസ് സംഘം പിടികൂടി. തമിഴ്‌നാട്ടിലെ തക്കല സ്വദേശിയായ വിജു സുരേഷ് എന്നയാളാണ്...

Popular this week