ക്വാറന്റൈന്‍ കേന്ദ്രത്തില്‍ ഒളിക്യാമറ,കുളിമുറി ദൃശ്യങ്ങള്‍ പകര്‍ത്തിയ രണ്ടുപേര്‍ അറസ്റ്റില്‍

ഭോപ്പാല്‍: ക്വാറന്റൈന്‍ കേന്ദ്രത്തില്‍ വെച്ച് 22കാരിയുടെ കുളിമുറി ദൃശ്യങ്ങള്‍ പകര്‍ത്തിയ രണ്ട് പേര്‍ അറസ്റ്റില്‍. മധ്യപ്രദേശിലെ സാഗര്‍ ജില്ലയിലാണ് സംഭവം. കഴിഞ്ഞയാഴ്ചയാണ് ക്വാറന്റൈന്‍ കേന്ദ്രത്തിന് പുറത്തെ താത്കാലിക കുളിമുറിയില്‍ കുളിക്കുന്നതിനിടെ യുവാക്കള്‍ യുവതിയുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയത്. തുടര്‍ന്ന് ഈ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിക്കുമെന്ന് ഇവര്‍ യുവതിയെ ഭീഷണിപ്പെടുത്തിയിരുന്നു.

ഇതിന് പിന്നാലെയാണ് യുവതി പൊലീസില്‍ പരാതി നല്‍കിയത്. പ്രതികള്‍ക്കെതിരെ ഐപിസി വകുപ്പുകള്‍ പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്ന് പൊലീസ് വ്യക്തമാക്കി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News