എട്ടു വയസുകാരനും മരിച്ചു,പുതുപ്പള്ളി കാർ അപകടം മരണം നാലായി

കോട്ടയം: പുതുപ്പള്ളിയിൽ ബസ്സും കാറും തമ്മിൽ കൂട്ടിയിടിച്ച് നടന്ന അപകടത്തിൽ മരണം നാലായി.അപകടത്തിൽ മരിച്ച ജലജയുടെ മകൻ അമിത് (8) ആണ് മരിച്ചത്.
ഗുരുതര പരിക്കുകളോടെ കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു.

പുതുപ്പള്ളി കൊച്ചാലുംമൂട്ടിൽ ആണ് കാറും, കെ.എസ്.ആർ.ടി.സി ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഇന്നലെ മൂന്നു പേർ മരിച്ചിരുന്നു.

കാഞ്ഞിരപ്പിള്ളി സ്വദേശി ജിൻസ്, അമ്മാവൻ മുരളി, ഇദ്ദേഹത്തിൻ്റെ മകൾ ജലജ എന്നിവരാണ് മരിച്ചത്.ഇന്ന് വൈകുന്നേരം അഞ്ചരയോടെയാണ് അപകടം ഉണ്ടായത്.

പാമ്പാടിയിലെ മരണവീട്ടിൽ പോയ ശേഷം ബന്ധുക്കളെ പത്തനംതിട്ട കവിയൂരിലെ വീട്ടിൽ വിടാൻ പോകുന്നതിനിടെയായിരുന്നു അപകടം.
കാറിലുണ്ടായിരുന്ന ജലജയുടെ മക്കളായ അതുലിനെയും അഷിനെയും പരിക്കുകളോടെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.കെ.എസ്.ആർ.ടി.സി. ബസിലെ യാത്രക്കാർക്കും നിസാര പരിക്കുകളുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News