തൊടുപുഴ: കേരളാ കോണ്‍ഗ്രസ് എം ജോസ് കെ. മാണി വിഭാഗത്തിനെതിരേ രൂക്ഷ വിമര്‍ശനവുമായി പി.ജെ. ജോസഫ്. ദിശാബോധമില്ലാതെ ഒഴുകി നടക്കുന്ന കൊതുമ്പു വള്ളമാണ് ജോസ് വിഭാഗം. എപ്പോള്‍ വേണമെങ്കിലും ആ വള്ളം മുങ്ങാമെന്ന് പരിഹാസ രൂപേണ ജോസഫ് വിമര്‍ശിച്ചു.
കേരളാ കോണ്‍ഗ്രസില്‍ നേതാക്കള്‍ ഏറെയും ജോസിനെ കൈവിട്ടിരിക്കുകയാണ്. ഇല്ലാത്ത കാര്യം പറയുന്ന റോഷി അഗസ്റ്റിന്‍ എംഎല്‍എ മാത്രമാണ് അദ്ദേഹത്തിനൊപ്പമുള്ളത്. ജോസ് കെ. മാണിയുടെ കുഴലൂത്തുകാരനായി റോഷി മാറിയിരിക്കുകയാണെന്നും ജോസഫ് പറഞ്ഞു.
നിയമസഭാ, തദ്ദേശ തെരഞ്ഞെടുപ്പുകളില്‍ കൂടുതല്‍ സീറ്റുകള്‍ തങ്ങള്‍ക്കു വേണ്ട. കേരളാ കോണ്‍ഗ്രസ്-എം മത്സരിച്ച സീറ്റുകള്‍ യുഡിഎഫ് നല്‍കണം. കോണ്‍ഗ്രസ് കൂടുതല്‍ സീറ്റുകള്‍ ആവശ്യപ്പെട്ടിട്ടില്ലെന്നും മാധ്യമപ്രവര്‍ത്തകരോട് ജോസഫ് വ്യക്തമാക്കി.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News