24.9 C
Kottayam
Saturday, June 6, 2026

‘പുഷ്പരാജ്, ഞാന്‍ എഴുതില്ല’; ഉത്തരക്കടലാസില്‍ പുഷ്പ ഡയലോഗ് മാത്രം കുറിച്ച് വിദ്യാര്‍ഥി

Must read

തെലുങ്ക് സൂപ്പര്‍ താരം അല്ലു അര്‍ജുന്റെ ഏറ്റവും പുതിയ ചിത്രം പുഷ്പയിലെ മാസ് ഡയലോഗുകള്‍ ഇപ്പോഴും സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സിനിമയിലെ ഡയലോഗ് ഉത്തര പേപ്പറിലും നിറഞ്ഞിരിക്കുകയാണ്. കൊല്‍ക്കത്തയിലെ പത്താം ക്ലാസ് പരീക്ഷകളിലും സിനിമയുടെ സ്വാധീനം പ്രകടമായിരിക്കുകയാണ്. ഒരു പത്താം ക്ലാസ് വിദ്യാര്‍ത്ഥി ഉത്തരക്കടലാസില്‍ എഴുതിയ സിനിമാ ഡയലോഗാണ് നെറ്റിസണ്‍സിനെ ചിരിപ്പിക്കുന്നത്.

‘പുഷ്പരാജ്, ഞാന്‍ എഴുതില്ല’ എന്ന, ചിത്രത്തിലെ ഡയലോഗാണ് വിദ്യാര്‍ത്ഥി ഉത്തരക്കടലാസില്‍ കുറിച്ചത്. ഈ ഡയലോഗ് ഒഴിച്ച് മറ്റൊന്നും വിദ്യാര്‍ത്ഥി ഉത്തരക്കടലാസില്‍ എഴുതിയിട്ടില്ല. എന്നാല്‍ അധ്യാപകര്‍ വളരെ ആശങ്കയോടെയാണ് വിദ്യാര്‍ത്ഥിയുടെ പ്രവൃത്തിയെ നോക്കിക്കാണുന്നത്. മറുവശത്ത്, സോഷ്യല്‍ മീഡിയയാകട്ടെ സംഭവത്തെ തമാശയെന്ന നിലയില്‍ ആഘോഷിക്കുകയാണ്. നിരവധി പേര്‍ ഉത്തരക്കടലാസിന്റെ ചിത്രം സമൂഹ മാധ്യമങ്ങളില്‍ പങ്കുവെയ്ക്കുകയും ചെയ്തു.

പരീക്ഷാ പേപ്പര്‍ മൂല്യനിര്‍ണയത്തിനിടെ ഉത്തരക്കടലാസ് കണ്ട ഇന്‍വിജിലേറ്ററിലൂടെയാണ് സംഭവം പുറത്തറിഞ്ഞത്. ഓണ്‍ലൈന്‍ പഠനം ആരംഭിച്ചതോടെ പല കുട്ടികളും പരീക്ഷ എഴുതാന്‍ വിസമ്മതിക്കുന്നതായി അധ്യാപകര്‍ പറയുന്നു.

രക്തചന്ദന കടത്തുകാരനായ പുഷ്പരാജായിട്ടാണ് അല്ലു അര്‍ജുന്‍ ചിത്രത്തില്‍ എത്തുന്നത്. ഇതുവരെ കാണാത്ത ലുക്കിലും മാനറിസത്തിലുമാണ് അല്ലു അര്‍ജുനും ഫഹദ് ഫാസിലും പുഷ്പയില്‍ എത്തിയത്. ഫഹദിന്റെ തെലുങ്കുവിലെ അരങ്ങേറ്റ ചിത്രമാണിത്. ഭന്‍വര്‍ സിംഗ് ഷെഖാവത്ത് എന്ന പോലീസ് ഓഫീസറെയാണ് ഫഹദ് അവതരിപ്പിച്ചിരിക്കുന്നത്.

- Advertisement -

മൈത്രി മൂവി മേക്കേഴ്‌സിന്റെയും മുട്ടംസെട്ടി മീഡിയയുടെയും ബാനറില്‍ നവീന്‍ യെര്‍നേനിയും വൈ. രവിശങ്കറും ചേര്‍ന്നാണ് പുഷ്പ നിര്‍മിച്ചത്. രണ്ട് ഭാഗങ്ങളിലായാണ് ചിത്രം പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

റെഡ് അലർട്ട്: ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ശനിയാഴ്ച അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ്...

ധവളപത്രത്തിനായി രഹസ്യരേഖകൾ എഐ ഉപയോഗിച്ച് വിശകലനംചെയ്തു; ഗുരുതര പ്രശ്‌നമെന്ന് ഐസക്

തിരുവനന്തപുരം: പത്തുവർഷത്തെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളവപത്രം യുഡിഎഫ് തയ്യാറാക്കിയത് എഐ സഹായത്തോടെയാണെന്നും ഇത് ഗുരുതരമായ പ്രശ്‌നമാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. ധനവകുപ്പിലെ രഹസ്യരേഖകളടക്കം എഐ പ്ലാറ്റ്‌ഫോം...

വിവാഹ വാർത്ത സ്ഥിരീകരിച്ച് ആമിർ ഖാൻ; ഗൗരി സ്പ്രാത്തുമായി ജൂലൈ 5-ന് വിവാഹം; ബി-ടൗണിൽ വൻ സർപ്രൈസ്

മുംബൈ: ബോളിവുഡ് സൂപ്പർ താരം ആമിർ ഖാൻ വീണ്ടും വിവാഹിതനാകുന്നു എന്ന തരത്തിൽ വന്ന വലിയ വാർത്തകൾ പൂർണ്ണമായി സ്ഥിരീകരിച്ച് താരം തന്നെ ഇപ്പോൾ നേരിട്ട് രംഗത്ത് വന്നിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി...

ബിജെപി വിട്ട് കെ. അണ്ണാമലൈ; പുതിയ രാഷ്ട്രീയ പ്രസ്ഥാനം പ്രഖ്യാപിച്ചു, ലക്ഷ്യം 2031-ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ്

ചെന്നൈ: കഴിഞ്ഞ ആറ് വർഷമായി ദക്ഷിണേന്ത്യയിൽ ബിജെപിയുടെ ഏറ്റവും ശ്രദ്ധേയനായ ജനപ്രിയ മുഖമായിരുന്ന തമിഴ്‌നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈ ഒടുവിൽ പാർട്ടി വിടുന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. വെള്ളിയാഴ്ച ചെന്നൈയിൽ നടത്തിയ...

23 വർഷത്തെ നിയമപോരാട്ടം; ഭർത്താവ് ഒളിപ്പിച്ച കോടികളുടെ സ്വത്ത് കണ്ടെത്തി; ഇന്ത്യൻ വംശജയ്ക്ക് 85 കോടി രൂപ നഷ്ടപരിഹാരം നൽകാൻ യുകെ കോടതി ഉത്തരവ്

ലണ്ടൻ: യുകെയിലെ നിയമചരിത്രത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയവും സങ്കീർണ്ണവുമായ വിവാഹമോചന കേസുകളിലൊന്നിൽ ഒടുവിൽ ഇന്ത്യൻ വംശജയായ വർഷ ഗോഹിലിന് വൻ വിജയവും അനുകൂലമായ അന്തിമ വിധിയും. നീണ്ട 23 വർഷക്കാലം യുകെയിലെ വിവിധ...

Popular this week