അമ്മയാകാനൊരുങ്ങി നടി പ്രണിത; ഭര്‍ത്താവിന് സര്‍പ്രൈസ് ഒരുക്കി താരം
നടി പ്രണിത സുഭാഷ് അമ്മയാകാന്‍ ഒരുങ്ങുന്നു. ഭര്‍ത്താവിന്റെ 34ാം പിറന്നാളിന് സര്‍പ്രൈസ് ആയാണ് ഇക്കാര്യം നടി പങ്കുവച്ചത്. ഭര്‍ത്താവിന്റെ പിറന്നാള്‍ ദിനത്തില്‍ തനിക്കു നല്‍കാന്‍ കഴിയുന്ന ഏറ്റവും മനോഹരമായ സമ്മാനം കൂടിയാണ് ഇതെന്ന് പ്രണിത പറയുന്നു.
ഭര്‍ത്താവിനൊപ്പമുള്ള മനോഹരമായ ചിത്രത്തിനൊപ്പമാണ് താരം സന്തോഷം ആരാധകരെ അറിയിച്ചത്. എന്റെ ഭര്‍ത്താവിന്റെ 34ാം പിറന്നാള്‍ ദിനത്തില്‍ മുകളിലെ മാലാഖമാരില്‍ നിന്ന് ഞങ്ങള്‍ക്ക് കിട്ടിയ സമ്മാനം- എന്നും താരം കുറിച്ചിട്ടുണ്ട്. സ്‌കാന്‍ കോപ്പികളുമായി ഭര്‍ത്താവിനെയും പുണര്‍ന്ന് നില്‍ക്കുന്ന പ്രണിതയെയാണ് ചിത്രത്തില്‍ കാണുന്നത്.
ബംഗളൂര്‍ സ്വദേശിയായ ബിസിനസ്സ്മാന്‍ നിഥിന്‍ രാജുവാണ് പ്രണിതയുടെ ഭര്‍ത്താവ്. കഴിഞ്ഞ വര്‍ഷം മെയ് 30-നായിരുന്നു ഇരുവരുടെയും വിവാഹം. കന്നഡ താരമായ നടി 2010ല്‍ റിലീസ് ചെയ്ത ‘ബാവ’ എന്ന ചിത്രത്തിലൂടെയാണ് അരങ്ങേറ്റം നടത്തുന്നത്. പിന്നീട് കന്നടയിലും തമിഴിലും തെലുങ്കിലുമായി ഒട്ടേറെ ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്. ചെയ്തു.
സൂര്യയുടെ ‘മാസ്’, കാര്‍ത്തിയുടെ ‘ശകുനി’ എന്നീ ചിത്രങ്ങളിലും നായികയായി എത്തി. പ്രിയദര്‍ശന്‍ സംവിധാനം ഹങ്കാമ 2’വിലൂടെ ബോളിവുഡിലും അരങ്ങേറ്റം കുറിച്ചു. ഇതുവരെ കാണാത്ത ഒരാളെ നിങ്ങള്‍ക്ക് പ്രണയിക്കാനാവുമോ എന്ന ചോദ്യവുമായി കഴിഞ്ഞ ദിവസം താരം എത്തിയിരുന്നു. അതിനു പിന്നാലെയാണ് അമ്മയാവാന്‍ പോകുന്ന വിവരം പങ്കുവച്ചത്.