26.2 C
Kottayam
Friday, June 5, 2026

തൊടുപുഴയിലെ കൂട്ടബലാത്സംഗം; പീഡനം നടന്നത് അമ്മയുടെയും മുത്തശ്ശിയുടെയും ഒത്താശയോടെ

Must read

തൊടുപുഴ: തൊടുപുഴയില്‍ 17കാരി കൂട്ടബലാത്സംഗത്തിന് ഇരയായ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. പെണ്‍കുട്ടി പീഡനത്തിനിരയായത് അമ്മയുടെയും മുത്തശ്ശിയുടെയും ഒത്താശയോടെയാണെന്നാണ് ഇടുക്കി സിഡബ്ല്യുസി ചെയര്‍മാന്‍ പറഞ്ഞു. അമ്മയ്ക്കും മുത്തശ്ശിക്കുമെതിരെ കേസെടുക്കാന്‍ പോലീസിന് നിര്‍ദേശം നല്‍കുമെന്നും കേസില്‍ കൂടുതല്‍ പ്രതികളുണ്ടെന്നും ചെയര്‍മാന്‍ ജോസഫ് അഗസ്റ്റിന്‍ പറഞ്ഞു.

പത്തിലധികം പേര്‍ ചേര്‍ന്നാണ് പെണ്‍കുട്ടിയെ ഉപദ്രവിച്ചത്. സംഭവത്തില്‍ ആറ് പ്രതികളെ പൊലീസ് ഇന്നലെ പിടികൂടിയിരുന്നു. പീഡനത്തിരയായ പെണ്‍കുട്ടി ഗര്‍ഭിണിയായതോടെയാണ് വിവരം പുറത്തറിഞ്ഞത്. വയറുവേദന ആണെന്ന് പറഞ്ഞാണ് പെണ്‍കുട്ടി ആശുപത്രിയിലെത്തിയത്.

തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഗര്‍ഭിണിയാണെന്ന് തെളിഞ്ഞത്. ആശുപത്രി രേഖകളില്‍ 18 വയസെന്നാണ് കുട്ടി വിവരങ്ങള്‍ കൊടുത്തതെങ്കിലും ആശുപത്രി അധികൃതര്‍ക്ക് സംശയം തോന്നിയതോടെ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു.

പെരിന്തല്‍മണ്ണ സ്വദേശി ജോണ്‍സണ്‍, കുറിച്ച സ്വദേശി തങ്കച്ചന്‍, കുമാരമംഗലം സ്വദേശി ബേബി, കല്ലൂര്‍കാട് സ്വദേശി സജീവ്, കാരിക്കോട് സ്വദേശി ബഷീര്‍, കോടിക്കുളം സ്വദേശി തോമസ് ചാക്കോ എന്നിവരാണ് അറസ്റ്റിലായത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ധവളപത്രത്തിനായി രഹസ്യരേഖകൾ എഐ ഉപയോഗിച്ച് വിശകലനംചെയ്തു; ഗുരുതര പ്രശ്‌നമെന്ന് ഐസക്

തിരുവനന്തപുരം: പത്തുവർഷത്തെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളവപത്രം യുഡിഎഫ് തയ്യാറാക്കിയത് എഐ സഹായത്തോടെയാണെന്നും ഇത് ഗുരുതരമായ പ്രശ്‌നമാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. ധനവകുപ്പിലെ രഹസ്യരേഖകളടക്കം എഐ പ്ലാറ്റ്‌ഫോം...

വിവാഹ വാർത്ത സ്ഥിരീകരിച്ച് ആമിർ ഖാൻ; ഗൗരി സ്പ്രാത്തുമായി ജൂലൈ 5-ന് വിവാഹം; ബി-ടൗണിൽ വൻ സർപ്രൈസ്

മുംബൈ: ബോളിവുഡ് സൂപ്പർ താരം ആമിർ ഖാൻ വീണ്ടും വിവാഹിതനാകുന്നു എന്ന തരത്തിൽ വന്ന വലിയ വാർത്തകൾ പൂർണ്ണമായി സ്ഥിരീകരിച്ച് താരം തന്നെ ഇപ്പോൾ നേരിട്ട് രംഗത്ത് വന്നിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി...

ബിജെപി വിട്ട് കെ. അണ്ണാമലൈ; പുതിയ രാഷ്ട്രീയ പ്രസ്ഥാനം പ്രഖ്യാപിച്ചു, ലക്ഷ്യം 2031-ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ്

ചെന്നൈ: കഴിഞ്ഞ ആറ് വർഷമായി ദക്ഷിണേന്ത്യയിൽ ബിജെപിയുടെ ഏറ്റവും ശ്രദ്ധേയനായ ജനപ്രിയ മുഖമായിരുന്ന തമിഴ്‌നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈ ഒടുവിൽ പാർട്ടി വിടുന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. വെള്ളിയാഴ്ച ചെന്നൈയിൽ നടത്തിയ...

23 വർഷത്തെ നിയമപോരാട്ടം; ഭർത്താവ് ഒളിപ്പിച്ച കോടികളുടെ സ്വത്ത് കണ്ടെത്തി; ഇന്ത്യൻ വംശജയ്ക്ക് 85 കോടി രൂപ നഷ്ടപരിഹാരം നൽകാൻ യുകെ കോടതി ഉത്തരവ്

ലണ്ടൻ: യുകെയിലെ നിയമചരിത്രത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയവും സങ്കീർണ്ണവുമായ വിവാഹമോചന കേസുകളിലൊന്നിൽ ഒടുവിൽ ഇന്ത്യൻ വംശജയായ വർഷ ഗോഹിലിന് വൻ വിജയവും അനുകൂലമായ അന്തിമ വിധിയും. നീണ്ട 23 വർഷക്കാലം യുകെയിലെ വിവിധ...

എല്ലാ വയറുവേദനയും ഗ്യാസല്ല; വില്ലൻ ‘എച്ച്. പൈലോറി’ ബാക്ടീരിയയെന്ന് വിദഗ്ദ്ധർ, സ്വയംചികിത്സ അപകടം

ന്യൂഡൽഹി: സാധാരണയായി ഉണ്ടാകുന്ന വിട്ടുമാറാത്ത ദഹനസംബന്ധമായ അസ്വസ്ഥതകളെ വെറും ഗ്യാസ് മാത്രമായി കണ്ട് തള്ളിക്കളയുന്ന ജനങ്ങളുടെ പൊതുവായ ശീലത്തിനെതിരെ പ്രമുഖ ഡോക്ടർമാർ കടുത്ത മുന്നറിയിപ്പ് നൽകുന്നു. വയറ്റിൽ ഉണ്ടാകുന്ന ഇത്തരം നിരന്തരമായ അസ്വസ്ഥതകൾക്ക്...

Popular this week