വീണ്ടും ചരിത്ര നേട്ടവുമായി ഐ.എസ്.ആര്‍.ഒ; പി.എസ്.എല്‍.വിയുടെ അമ്പതാം വിക്ഷേപണം വിജയകരം

ബംഗളൂരു: ഇന്ത്യയുടെ എക്കാലത്തെയും വിശ്വസ്ത ബഹിരാകാശ വിക്ഷേപണ വാഹനമായ പിഎസ്എല്‍വിയുടെ അന്‍പതാം വിക്ഷേപണം വിജയകരമെന്ന് ഐ.എസ്.ആര്‍.ഒ. ഇന്ത്യയുടെ ഭൗമ നിരീക്ഷണ ഉപഗ്രഹമായ റിസാറ്റ് -2 ബിആര്‍ 1 ആണ് അന്‍പതാം ദൗത്യത്തില്‍ പിഎസ്എല്‍വി വിക്ഷേപിച്ചത്. 3.28പിഎമ്മിന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍നിന്നാണ് റിസാറ്റ് -2 ബിആര്‍ 1ന്റെ വിക്ഷേപണം നടന്നത്.

പിഎസ്എല്‍വിയുടെ പരിഷ്‌കരിച്ച പതിപ്പായ ക്യു എല്‍ റോക്കറ്റുപയോഗിച്ചായിരുന്നു വിക്ഷേപണം. റിസാറ്റിനൊപ്പം ഒന്‍പത് വിദേശ ഉപഗ്രഹങ്ങളെയും പിഎസ്എല്‍വി ബഹിരാകാശത്തെത്തിക്കുന്നുണ്ട്. ഇതുവരെ രണ്ടു ദൗത്യങ്ങള്‍ ഒഴിച്ചാല്‍ 47 വിക്ഷേപണവും വിജയകരമായി പൂര്‍ത്തിയാക്കിയ ട്രാക്ക് റിക്കാര്‍ഡോടെയാണ് പിഎസ്എല്‍വി അന്‍പതാം വിക്ഷേപണം നടത്തിയത്. മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് ഏറ്റവും ചെലവു കുറഞ്ഞതും മികച്ചതുമായ വിക്ഷേപണ റോക്കറ്റാണ് എന്നതാണ് പിഎസ്എല്‍വിയുടെ പ്രത്യേകത.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News