26.5 C
Kottayam
Tuesday, May 14, 2024

പൗരത്വനിയമം: കൊച്ചിയില്‍ പ്രതിഷേധക്കടല്‍,പ്രതിഷേധ മാര്‍ച്ചില്‍ പങ്കെടുക്കുന്നത് ആയിരങ്ങള്‍,സമരപ്രഖ്യാപന കണ്‍വന്‍ഷനില്‍ രാഷ്ട്രീയഭേദങ്ങള്‍ മറന്ന് നേതാക്കള്‍

Must read

കൊച്ചി: പൗരത്വ ഭേദഗതി നിയമം പിന്‍വലിയ്ക്കണമെന്നാവശ്യപ്പെട്ട് മെട്രോ നഗരത്തെ ഇളക്കിമറിച്ച് മുസ്ലിം സംഘടകളുടെ വന്‍പ്രതിഷേധം.കലൂര്‍ സ്റ്റേഡിയത്തില്‍ നിന്നാരംഭിച്ച മാര്‍ച്ച് മറൈന്‍ ഡ്രൈവില്‍ സമാപിയ്ക്കും.സമരപ്രഖ്യാപന കണ്‍വന്‍ഷനില്‍ പ്രശാന്ത് ഭൂഷണ്‍, ജിഗ്‌നേഷ് മേവാനി, ജസ്റ്റിസ് കോള്‍സെ പാട്ടീല്‍, ഹൈദരലി ശിഹാബ് തങ്ങള്‍, കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍, പി.കെ കുഞ്ഞാലിക്കുട്ടി എം.പി, എ.എം ആരിഫ് എം.പി തുടങ്ങിയവര്‍ പങ്കെടുക്കും.

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി ആയിരക്കണക്കിന് പ്രവര്‍ത്തകരാണ് കൊച്ചിയിലെത്തിയിരിയ്ക്കുന്നത്. മാര്‍ച്ചിനേത്തുടര്‍ന്ന് നഗരത്തിലെ വാഹനഗതാഗതം പൂര്‍ണമായി സ്തംഭിച്ചു. മെട്രോ സര്‍വീലുകള്‍ തടസമില്ലാതെ ഓടുന്നുണ്ട്.പൗരത്വ നിയമത്തില്‍ ഉറച്ചു നില്‍ക്കാനാണ് സര്‍ക്കാര്‍ തീരുമാനമെങ്കിലും തുടര്‍സമരങ്ങളുടെ തീരുമാനവും മാര്‍ച്ചിനുശേഷമുണ്ടാവും. നിയമഭേദഗതിയ്‌ക്കെതിരായ ജനവികാരം വെളിവാക്കുന്ന തരത്തിലുള്ള വന്‍ പ്രതിഷേധ റാലിയ്ക്ക് കോഴിക്കോട് നഗരവും സാക്ഷ്യം വഹിയ്ക്കുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week