വീണ്ടു ശബരിമല ചവിട്ടാന്‍ ബിന്ദുവും കനകദുര്‍ഗയും, പോലീസ് സുരക്ഷ ആവശ്യമില്ല, മുന്‍കൂട്ടി അറിയിക്കാതെയാവും യാത്രയെന്നും പ്രഖ്യാപനം
തിരുവനന്തപുരം:വീണ്ടും ശബരിമലയില്‍ ദര്‍ശനം നടത്തുമെന്ന തീരുമാനത്തില്‍ ഉറച്ച് കനകദുര്‍ഗയും ബിന്ദു അമ്മിണിയും.മല ചവിട്ടുന്നതിന് പോലീസ് സുരക്ഷ നല്‍കിയില്ലെങ്കിലും അയ്യപ്പദര്‍ശനത്തിനുള്ള നീക്കത്തില്‍ നിന്ന് പിന്‍മാറേണ്ടതില്ലെന്നാണ് നവോത്ഥാന കേരളം ശബരിമലയിലേക്ക് കൂട്ടായ്മയുടെ തീരുമാനം. എന്തു പ്രതിബന്ധങ്ങള്‍ വന്നാലും ശബരിമല സ്ത്രീപ്രവേശന അജണ്ടയില്‍ നിന്ന് പിന്നോട്ടില്ലെന്ന് കൂട്ടായ്മ അറിയിച്ചു.ജനുവരി 2 ന് മലകയറായനാണ് പദ്ധതിയിട്ടതെങ്കിലും സുരക്ഷ നല്‍കാന്‍ പോലീസ് സന്നദ്ധരാകാത്ത സാഹചര്യത്തില്‍ മുന്നറിയിപ്പ് നല്‍കാതെ പോകാനാണ് തീരുമാനം.മണ്ഡലകാലം കഴിഞ്ഞാലും സ്ത്രീകളുടെ സുഗമമായ സഞ്ചാര സ്വാതന്ത്രം ഉറപ്പാക്കുംവരെ പോരാട്ടം തുടരുമെന്ന് ബിന്ദു അമ്മിണി അറിയിച്ചു.
ശബരിമല യാത്രയ്ക്കുള്ള ശ്രമങ്ങള്‍ പൂര്‍ണമായും സമാധാനപാതയിലാവും പ്രത്യേക സുരക്ഷ തങ്ങള്‍ക്ക് ആവശ്യമില്ല.സമാധാനം ലംഘിക്കാന്‍ വരുന്നവരെ നേരിടാനും സമാധാനം പാലിക്കാനും സമാധാനപാലകരും അതിന് ഉത്തരവാദിത്വപ്പെട്ട സര്‍ക്കാരും ശ്രമിച്ചാല്‍ മതി.ഇന്ത്യന്‍ പൗരന്‍മാര്‍ എന്ന തരത്തിലുള്ള സുരക്ഷ മാത്രം മതിയെന്നും നവോത്ഥാന കൂട്ടായ്മ ആവശ്യപ്പെടുന്നു.
അതേസമയം, ശബരിമലയില്‍ ആചാരലംഘനം നടത്തിയതിന്റെ വാര്‍ഷിക ദിനത്തില്‍ മാര്‍ച്ച് നടത്താനുള്ള തീരുമാനത്തില്‍ നിന്ന് ് കൂട്ടായ്മ പിന്‍മാറി. കോടതി ഉത്തരവില്ലാതെ വന്നാല്‍ പ്രതിഷേധക്കാരല്ല, തങ്ങളാകും തടഞ്ഞ് തിരിച്ചയക്കുകയെന്നു പൊലീസ് വ്യക്തമാക്കിയതോടെയാണ് ഇത്. ശബരിമല പ്രവേശന വാര്‍ഷികത്തിന്റെ ഭാഗമായി നിലയ്ക്കലേക്ക് മാര്‍ച്ച് നടത്താനാണ് കൂട്ടായ്മ ആലോചിച്ചത്.
വിഷയവുമായി ബന്ധപ്പട്ട് ആലപ്പുഴയില്‍ വാര്‍ഷിക പരിപാടി സംഘടിപ്പിക്കാനും നവോത്ഥാന കേരളം സ്ത്രീപക്ഷ കൂട്ടായ്മ തീരുമാനിച്ചിട്ടുണ്ട്.. ജനുവരി രണ്ടിന് ശബരിമല യുവതീപ്രവേശനത്തിന്റെ ഒന്നാം വാര്‍ഷികം നവോത്ഥാന കേരളം സ്ത്രീപക്ഷ കൂട്ടായ്മ ആലപ്പുഴയില്‍ വെച്ച് വിപുലമായി ആഘോഷിക്കുന്നതിനൊപ്പം ഭാവിപരിപാടികള്‍ പ്രഖ്യാപിക്കുന്നുമുണ്ട്. എന്തെല്ലാം പ്രതിബന്ധങ്ങള്‍ ഉണ്ടായാലും ശബരിമല സ്ത്രീപ്രവേശനത്തില്‍ നിന്നു ഞങ്ങള്‍ പിന്നോട്ടില്ല. ജനുവരി രണ്ടിന് സുരക്ഷ നല്‍കാന്‍ പൊലീസ് വിസമ്മതിക്കുന്നതിനാല്‍ ഞങ്ങള്‍ തീയതി മുന്‍കൂട്ടി പ്രഖ്യാപിക്കാതെ തന്നെ ശബരിമല പ്രവേശനത്തിന് ശ്രമിക്കും. മണ്ഡല കാലം കഴിഞ്ഞാലും സ്ത്രീകളുടെ സുഗമമായ സഞ്ചാര സ്വാതന്ത്ര്യം ഉറപ്പാക്കുന്നതുവരെ ഒരു ദീര്‍ഘകാല അജണ്ടയായി ഞങ്ങള്‍ ഈ സമരം തുടരുമെന്ന് കൂട്ടായ്മ പ്രഖ്യാപിക്കുന്നു.
് ഒരു പ്രക്ഷോഭം എന്ന രീതിയില്‍ പോകുന്നത് കോടതിയെ ധിക്കരിക്കല്‍ ആകുമെന്നതിനാല്‍ സമാധാനപരമായി മുന്നറിയിപ്പ് കൂടാതെ പോകാനാണ് ഞങ്ങളുടെ തീരുമാനം. മുന്‍പ് ഒരു പ്രക്ഷോഭം എന്നോണം ജനുവരി രണ്ടിന് നിലയ്ക്കലേക്ക് സ്ത്രീകളെ സംഘടിപ്പിച്ച് ഒരു മാര്‍ച്ച് ആണ് ഉദ്ദേശിച്ചിരുന്നത്.