24.6 C
Kottayam
Tuesday, May 14, 2024

മാധ്യമ വിലക്കിനെതിരെ തലകുത്തി നിന്ന് ചിത്രം വരച്ച് വേറിട്ട പ്രതിഷേധം

Must read

കണ്ണൂര്‍: ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട് ഏകപക്ഷീയമായി വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്‌തെന്നാരോപിച്ച് മീഡിയവണ്‍, ഏഷ്യാനെറ്റ് ചാനലുകള്‍ക്ക് വിലക്കേര്‍പ്പെടുത്തിയ കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരെ വേറിട്ട പ്രതിഷേധവുമായി ശില്‍പിയും ചിത്രകാരനുമായ കൂക്കാനം സുരേന്ദ്രന്‍. തലകുത്തിനിന്ന് ചിത്രംവരച്ചായിരിന്നു സുരേന്ദ്രന്റെ പ്രതിഷേധം. സത്യം തുറന്നുപറയുന്ന മാധ്യമങ്ങള്‍ക്കെതിരെ മോദിസര്‍ക്കാര്‍ ഫാഷിസ്റ്റ് ഭീകരതയാണ് നടപ്പാക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

ഇതിന് തടയിട്ടില്ലെങ്കില്‍ മാധ്യമ പ്രവര്‍ത്തകരുടെ ജീവന്‍ പോലും അപകടത്തിലാകും. വര്‍ഗീയ ഫാഷിസ്റ്റുകള്‍ വികൃതമാക്കിയ സമകാലിക ഇന്ത്യയെയാണ് കൂക്കാനം സുരേന്ദ്രന്‍ തലകുത്തിനിന്ന് വരച്ചത്. കണ്ണൂര്‍ ആര്‍.എസ് പോസ്‌റ്റോഫിസിന് മുന്നിലായിരുന്നു പ്രതിഷേധ ചിത്രരചന. മീഡിയവണിന്റെയും ഏഷ്യാനെറ്റിന്റെയും സംപ്രേഷണം തടഞ്ഞ കേന്ദ്ര വാര്‍ത്ത വിതരണ മന്ത്രാലയത്തിന്റെ നടപടി പുറത്ത് വന്നയുടന്‍ തന്നെ പ്രതിഷേധങ്ങള്‍ തുടങ്ങി.

ഗ്രാമനഗര വ്യത്യാസമില്ലാതെ എല്ലായിടത്തും വിവിധ സംഘനടകളുടെ നേതൃത്വത്തില്‍ മാധ്യമ സ്വാതന്ത്ര്യത്തിനായി ജനങ്ങള്‍ തെരുവിലിറങ്ങിയിരുന്നു. മുസ്‌ലിം ലീഗ്, യൂത്ത് കോണ്‍ഗ്രസ്, യൂത്ത് ലീഗ്, വെല്‍ഫെയര്‍പാര്‍ട്ടി, എസ്.ഡി.പി.ഐ, കാംപസ് ഫ്രണ്ട്, സോളിഡാരിറ്റി, എസ്.എസ്.എഫ്, ഫ്രറ്റേണിറ്റി സംഘടനകളാണ് വിലക്കിനെ ചോദ്യം ചെയ്ത് രംഗത്തുവന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week