മാരക ലഹരിയുമായിപ്രമുഖ ട്രാന്‍സ്ജെന്‍ഡര്‍ മോഡലിംഗ് ആര്‍ട്ടിസ്റ്റ് പിടിയില്‍,ദീക്ഷയുടെ ഇടപാടുകള്‍ സോഷ്യല്‍ മീഡിയവഴി

കൊച്ചി: വീര്യംകൂടിയ ലഹരിമരുന്നായ എം.ഡി.എം.എയുമായി ട്രാൻസ്‌ജെൻഡർ മോഡലിംഗ് ആർട്ടിസ്റ്റ് എക്‌സൈസ് പിടിയിൽ. ചേർത്തല കുത്തിയതോട് കണ്ടത്തിൽ ദീക്ഷയാണ് (ശ്രീരാജ്, 24)വാഴക്കാലയിലെ അപ്പാർട്ട്‌മെന്റിൽ നിന്ന് എറണാകുളം റേഞ്ച് എക്‌സൈസിന്റെ പിടിയിലായത്. ദീക്ഷയിൽ നിന്ന് 8.5 ഗ്രാം എം.ഡി.എം.എ കണ്ടെടുത്തു.


കൊച്ചിയിലെയും സമീപ്രദേശങ്ങളിലെയും ഹോട്ടലുകളിൽ താമസിച്ചായിരുന്നു ദീക്ഷയുടെ മയക്കുമരുന്ന് കച്ചവടം. ഗോവ, ബംഗളൂരു എന്നിവിടങ്ങളിലെ സുഹൃത്തുക്കൾ വഴി എത്തിച്ചിരുന്ന എം.ഡി.എം.എ 4000 മുതൽ 7000 രൂപ വരെ നിരക്കിലാണ് വിറ്റിരുന്നത്. ടെലിഗ്രാം ഗ്രൂപ്പ് വഴിയായിരുന്നു ഇടപാട്.

എറണാകുളം റേഞ്ച് ഇൻസ്‌പെക്ടർ എം.എസ്. ഹനീഫ, പ്രിവന്റീവ് ഓഫീസർ എസ്. സുരേഷ് കുമാർ, സിറ്റി മെട്രോ ഷാഡോയിലെ പ്രിവന്റീവ് ഓഫീസർ എൻ.ജി. അജിത്കുമാർ, സിവിൽ എക്‌സൈസ് ഓഫീസർ എൻ.ഡി. ടോമി, വനിതാ ഉദ്യോഗസ്ഥരായ കെ.എസ്.സൗമ്യ, സി.ജി. പ്രമിത എന്നിവർ ഉൾപ്പെട്ട സംഘമാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News