യോഗി ആദിത്യനാഥ് സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രിയങ്ക ഗാന്ധി
ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ യോഗി ആദിത്യനാഥ് സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്കാഗാന്ധി. യു.പിയില്‍ കുറ്റകൃത്യങ്ങള്‍ വര്‍ധിക്കുന്നതിനെതിരെയാണ് പ്രിയങ്ക തുറന്നടിച്ചത്. ‘ഉത്തര്‍പ്രദേശില്‍ കുറ്റവാളികള്‍ സ്വതന്ത്രരായി നടക്കുകയാണ്.അവര്‍ക്ക് തോന്നിയതുപോലെയാണ് കാര്യങ്ങള്‍. ഇവിടെ ക്രിമിനല്‍ സംഭവങ്ങള്‍ ഒന്നിനുപിറകെ ഒന്നായി നടക്കുന്നു. ഇക്കാര്യത്തില്‍ ബി.ജെ.പി സര്‍ക്കാര്‍ വാ തുറക്കില്ല. അവര്‍ ബധിരരാണ്.അല്ലെങ്കില്‍ ഉത്തര്‍പ്രേദശ് സര്‍ക്കാര്‍ ക്രിമിനലുകള്‍ക്ക് മുന്നില്‍ കീഴടങ്ങിയോ? എന്ന് പ്രിയങ്ക ട്വിറ്ററില്‍ കുറിച്ചു.
ട്വീറ്റിനൊപ്പം സംസ്ഥാനത്ത് നടന്നിട്ടുള്ള കുറ്റകൃത്യങ്ങള്‍ ഉയര്‍ത്തിക്കാട്ടുന്ന വാര്‍ത്താ റിപ്പോര്‍ട്ടുകളുടെ ഒരു കൊളാഷും പ്രിയങ്ക നല്‍കിയിട്ടുണ്ടായിരുന്നു. സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കുമെതിരായ കുറ്റകൃത്യങ്ങള്‍ വര്‍ദ്ധിക്കുന്നതിനെക്കുറിച്ച് ഇതിന് മുമ്പ് പ്രിയങ്ക സംസാരിച്ചിരുന്നു.