31.7 C
Kottayam
Thursday, May 2, 2024

രാജ്കുമാര്‍ കുഴപ്പക്കാരനായിരുന്നെന്ന് മന്ത്രി എം.എം മണി

Must read

തിരുവനന്തപുരം: പീരുമേട് സബ് ജയിലില്‍ റിമാന്‍ഡില്‍ കഴിയുന്നതിനിടെ കൊല്ലപ്പെട്ട രാജ്കുമാറിനെതിരെ മന്ത്രി എം.എം മണി. മരിച്ച രാജ്കുമാര്‍ കുഴപ്പക്കാരനായിരുന്നെന്നാണ് എം.എം മണിയുടെ പ്രസ്താവന. മരണത്തിന് പിന്നില്‍ പോലീസ് മാത്രമല്ല ഉത്തരവാദി എന്നും എം.എം മണി പറഞ്ഞു. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ രാജ്കുമാറിനൊപ്പം തട്ടിപ്പ് നടത്തി. ആരുടെ കാറില്‍ നിന്നാണ് രാജ്കുമാറിനെ അറസ്റ്റ് ചെയ്തതെന്ന് അന്വേഷിക്കണമെന്നും എം.എം മണി ആവശ്യപ്പെട്ടു. സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കാന്‍ പലരും ശ്രമിക്കുകയാണ്. സര്‍ക്കാരിന് ചീത്തപ്പേരുണ്ടാക്കാന്‍ പോലീസ് അവസരമുണ്ടാക്കിയെന്നും എം.എം മണി പറഞ്ഞു.

രാജ്കുമാറിന്റെ മരണത്തില്‍ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് പങ്കുള്ളതായുള്ള റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. പ്രതിയെ നാല് ദിവസം അനധികൃതമായി കസ്റ്റഡിയില്‍ വെച്ചത് എസ്.പിയുടേയും ഡി.വൈ.എസ്.പിയുടേയും അറിവോടെയാണെന്നാണ് റിപ്പോര്‍ട്ട്.
പ്രതി ശാരീരികമായി അവശത നേരിടുകയാണെന്ന സ്പെഷല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് ഇടുക്കി ജില്ലാ പൊലീസ് മേധാവി അവഗണിക്കുകയായിരുന്നു. അവശനായ രാജ്കുമാറിനെ മെഡിക്കല്‍ കോളേജില്‍ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചില്ലെന്നും പരാതി ഉണ്ട്. ഈ മാസം 19 ന് ഒപിയില്ലെന്ന് പറഞ്ഞ് തിരികെ കൊണ്ടുപോവുകയായിരുന്നു. ഇടുക്കി തൂക്കുപാലത്തെ വായ്പ തട്ടിപ്പ് കേസില്‍ പീരുമേട് ജയിലില്‍ റിമാന്‍ഡിലായിരുന്ന ഇടുക്കി കോലാഹലമേട് സ്വദേശി രാജ്കുമാര്‍ ജൂണ്‍ 21 നാണ് മരിച്ചത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week