28.9 C
Kottayam
Wednesday, May 15, 2024

സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം; പവന് 240 രൂപ കുറഞ്ഞു

Must read

കൊച്ചി: സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം തുടരുന്നു. ഇന്നലെ പവന് 560 രൂപ വര്‍ധിച്ച സ്വര്‍ണവില ഇന്ന് 240 രൂപ കുറഞ്ഞു. ഇതോട ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 37,040 രൂപയായി. ആഗോളവിപണിയുടെ ചുവടുപിടിച്ചാണ് ആഭ്യന്തരവിപണിയില്‍ വിലയില്‍ വ്യത്യാസം ഉണ്ടാകുന്നത്. കൊവിഡ് വാക്സിന്‍ കൊടുത്ത് തുടങ്ങി ഉള്‍പ്പെടെയുള്ള ശുഭസൂചനകള്‍ ഓഹരിവിപണിയില്‍ പ്രതിഫലിക്കുന്നുണ്ട്. ഇതിന്റെ പ്രതിഫലനമാണ് സ്വര്‍ണവിലയിലും കാണുന്നത്.

ഒരു ഗ്രാം സ്വര്‍ണത്തിന്റെ വിലയും കുറഞ്ഞിട്ടുണ്ട്. 30 രൂപ കുറഞ്ഞ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 4630 രൂപയായി. ഡിസംബര്‍ ഒന്നിന് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 35,920 രൂപയായിരുന്നു. ഘട്ടം ഘട്ടമായി ഉയര്‍ന്ന് കഴിഞ്ഞ ദിവസം ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരത്തില്‍ സ്വര്‍ണവില എത്തി. തുടര്‍ന്നാണ് ഇന്ന് വില കുറഞ്ഞത്. മൂന്നു ദിവസം മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണവില ഇന്നലെ ഒറ്റയടിക്ക് 560 രൂപയാണ് വര്‍ധിച്ചത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week