Home-bannerKeralaNews

ഡി.സി.സി ഓഫീസില്‍ കെ.എസ്.യു ജില്ലാ പ്രസിഡന്റും ജില്ലാ സെക്രട്ടറിയും തമ്മില്‍ത്തല്ലി

തൃശ്ശൂര്‍: ഡി.സി.സി. ഓഫീസില്‍ കെ.എസ്.യു ജില്ലാ പ്രസിഡന്റും ജില്ലാ സെക്രട്ടറിയും തമ്മില്‍ ഏറ്റുമുട്ടി. വ്യാഴാഴ്ച നാലിന് ജില്ലാ കമ്മിറ്റി യോഗം കഴിഞ്ഞ് പുറത്തിറങ്ങിയപ്പോഴാണ് ജില്ലാ പ്രസിഡന്റ് മിഥുന്‍ മോഹനും ജില്ലാ സെക്രട്ടറിമാരില്‍ ഒരാളായ നിധീഷ് പാലപ്പെട്ടിയും തമ്മില്‍ ഏറ്റുമുട്ടിയത്. ഫേസ്ബുക്കില്‍ സംഘടനാ വിഷയവുമായി ബന്ധപ്പെട്ട് നിധീഷ് പാലപ്പെട്ടിയുടെ കുറിപ്പിനെ മിഥുന്‍ മോഹന്റെ ഗ്രൂപ്പുകാര്‍ അധിക്ഷേപിച്ചിരുന്നുവത്രേ. ഇത് നിധീഷ് ചോദ്യംചെയ്തതാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്.

ബഹളം കേട്ട് ഓഫീസിലുണ്ടായിരുന്ന ഡി.സി.സി. ഓഫീസ് ചുമതലയുള്ള ഉസ്മാന്‍, ജനറല്‍ സെക്രട്ടറി കെ.ബി. ജയറാം തുടങ്ങിയവരുള്‍പ്പെടെ എത്തിയെങ്കിലും തര്‍ക്കം തീര്‍ന്നില്ല. നേതാക്കളെത്തി ഓഫീസില്‍നിന്ന് മുറ്റത്തേക്കിറക്കിയതോടെ ഉന്തും തള്ളുമായി. ഇതിനിടെ മറ്റുള്ളവരെത്തി പിടിച്ചുമാറ്റുകയായിരുന്നു. കഴിഞ്ഞ ദിവസം ലോ കോളേജില്‍ ഹോസ്റ്റല്‍ വിഷയവുമായുണ്ടായ തര്‍ക്കത്തില്‍ സംസ്ഥാന വൈസ് പ്രസിഡന്റും ജില്ലാ സെക്രട്ടറിയും തമ്മിലുണ്ടായ അടിക്ക് പിന്നാലെയാണ് ഡി.സി.സി. ഓഫീസിലും പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടാവുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button