31.5 C
Kottayam
Sunday, November 3, 2024
test1
test1

‘ഒരു ദുരഭിമാനക്കൊല’ കെവിന്‍ വധക്കേസ് വെള്ളിത്തിരയിലേക്ക്

Must read

കോഴിക്കോട്: കേരളക്കരയെ ഞെട്ടിച്ച കെവിന്‍ വധക്കേസ് വെള്ളിത്തിരയിലേക്ക്. ‘ഒരു ദുരഭിമാനക്കൊല’ എന്നു പേരിട്ടിരിക്കുന്ന സിനിമ കെവിന്‍ വധക്കേസും അനുബന്ധ സംഭവങ്ങളുമാണ് വിശദീകരിക്കുന്നത്. മജോ മാത്യുവാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സിനിമയുടെ ടൈറ്റില്‍ ഇന്നലെ കോട്ടയം പ്രസ്സ് ക്ലബ്ബില്‍ നടന്ന ചടങ്ങില്‍ നടന്‍ അശോകന്‍ പ്രകാശനം ചെയ്തു.

ഇന്‍സ്പെയര്‍ സിനിമാ കമ്പനിയുടെ ബാനറിലുള്ള സിനിമ രാജന്‍ പറമ്പിലും മജോ മാത്യുവും ചേര്‍ന്നാണു നിര്‍മിക്കുന്നത്. രാജേഷ് കളത്തിപ്പടിയാണ് ക്യാമറ. ഇന്ദ്രന്‍സ്, അശോകന്‍, അങ്കമാലി ഡയറീസ് ഫെയിം കിച്ചു, നന്ദു, വിവേക്, നിവേദിത, അംബികാ മോഹന്‍, സബിത തുടങ്ങിയവരും ചിത്രത്തില്‍ പ്രധാനവേഷത്തിലെത്തും.

അശോകന്‍ സംഗീത സംവിധായകനായി അരങ്ങേറ്റം കുറിക്കുന്നുവെന്ന പ്രത്യേകത കൂടി ‘ഒരു ദുരഭിമാനക്കൊല’യ്ക്കുണ്ട്. ഉഷ മേനോന്‍, സുമേഷ് കുട്ടിക്കല്‍ എന്നിവര്‍ രചിച്ച ഗാനങ്ങള്‍ യേശുദാസ്, യുവഗായകനായ മനോജ് തിരുമംഗലം എന്നിവര്‍ ആലപിക്കും. കോട്ടയത്തും പരിസരപ്രദേശങ്ങളിലുമായാണു ചിത്രീകരണം നടക്കുക.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Sobha surendran:എന്റെ ചെലവിൽ ബിജെപിയെ തകർക്കാൻ അനുവദിക്കില്ല, പ്രസിഡന്റാവാൻ എന്താണ് അയോ​ഗ്യത;ആഞ്ഞടിച്ച്‌ ശോഭാ സുരേന്ദ്രൻ

തൃശ്ശൂര്‍: കൊടകര കുഴല്‍പ്പണക്കേസില്‍ വെളിപ്പെടുത്തലുകളുമായി രംഗത്തെത്തിയ തൃശ്ശൂര്‍ ബി.ജെ.പി. മുന്‍ ഓഫീസ് സെക്രട്ടറി തിരൂര്‍ സതീശ് സി.പി.എമ്മിന്റെ ഉപകരണമാണെന്ന് ശോഭാ സുരേന്ദ്രന്‍. ആരോപണങ്ങള്‍ക്കുപിന്നിലെ കഥയും സംഭാഷണവും സംവിധാനവും എ.കെ.ജി. സെന്ററും പിണറായി വിജയനുമാണ്....

Mohanlal:’സാരിമല്ല അണ്ണാ, ആ ഷര്‍ട്ട് ഞാനിട്ടോളാം’ ‘ഡ്യൂപ്പ് അഴിച്ചുവെച്ച വിയർപ്പ് നിറഞ്ഞ ഷർട്ട്‌ ലാൽ ഇട്ടു, മോഹന്‍ലാലിന്റെ മനുഷ്യസ്‌നേഹം പറഞ്ഞ് സംവിധായകന്‍

കൊച്ചി:സിനിമകളുടെ വ്യത്യസ്ത മേഖലകളില്‍ പ്രവര്‍ത്തിച്ച വ്യക്തിയാണ് ആലപ്പി അഷ്‌റഫ്. പത്തോളം സിനിമകള്‍ സംവിധാനം ചെയ്ത ആലപ്പി അഷ്‌റഫ് നിര്‍മാതാവായും തിരക്കഥാകൃത്തായും നടനായും ഡബ്ബിങ് ആര്‍ട്ടിസ്റ്റായും സിനിമകളില്‍ പ്രത്യക്ഷപ്പെട്ടു. കുറച്ച് കാലം മുമ്പ് തുടങ്ങിയ...

Suresh Gopi case:പൂര നഗരിയിൽ ആംബുലൻസിലെത്തിയ സംഭവം; സുരേഷ് ഗോപിക്കെതിരേ കേസെടുത്തു

തൃശ്ശൂര്‍: പൂര നഗരിയില്‍ ആംബുലന്‍സില്‍ വന്നതിന് നടനും കേന്ദ്ര സഹമന്ത്രിയുമായ സുരേഷ് ഗോപിക്കെതിരേ കേസെടുത്തു. സി.പി.ഐ നേതാവിന്റെയും മറ്റൊരു അഭിഭാഷകന്റേയും പരാതിയിലാണ് തൃശ്ശൂര്‍ ഈസ്റ്റ് പോലീസും മോട്ടോര്‍ വാഹന വകുപ്പും കേസെടുത്തിരിക്കുന്നത്. ആംബുലന്‍സ് അടിയന്തര...

Narasimha Varahi Brigade: ഹിന്ദുമതത്തെ അനാദരിക്കുന്നവർക്ക് താക്കീത്; തന്റെ പാർട്ടിയിൽ “സനാതന ധർമ്മ സംരക്ഷണ വിഭാഗം” തുടങ്ങി പവൻ കല്യാൺ

ഹൈദരാബാദ്‌:തന്റെ പാർട്ടിക്ക് പുതിയൊരു വിഭാഗം തുടങ്ങുന്നതായി പ്രഖ്യാപിച്ച് ജനസേന പാർട്ടി അധ്യക്ഷനും ആന്ധ്രാപ്രദേശ് ഉപമുഖ്യമന്ത്രിയുമായ പവൻ കല്യാൺ. നരസിംഹ വരാഹി ബ്രിഗേഡ് എന്നാണ് ഇതിന് പേരിട്ടിരിക്കുന്നത്. ഹിന്ദുമതത്തെ സമൂഹ മാദ്ധ്യമങ്ങളിൽ വിമർശിക്കുന്നർക്കും മറ്റു...

Joju george: മലയാള സിനിമയെ നശിപ്പിക്കുന്നത് ജോജുവിനെ പോലുള്ളവരുടെ ഹുങ്ക്; ആദ്യം നിലത്തിറങ്ങി നടക്ക്; വിമർശിച്ച് ശാരദക്കുട്ടി

കൊച്ചി: സിനിമയെക്കുറിച്ച് റിവ്യൂ പറഞ്ഞയാളെ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ നടൻ ജോജുവിനെതിരെ വിമർശനവുമായി നിരൂപക എസ്. ശാരദക്കുട്ടി. മലയാള സിനിമയെ നശിപ്പിക്കുന്നത് ജോജുവിനെപോലുള്ളവരുടെ ഹുങ്ക് തന്നെയാണെന്ന് ശാരദക്കുട്ടി പറഞ്ഞു. സംഭവം വലിയ ചർച്ചയായതിന് പിന്നാലെ...

Popular this week

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.