തട്ടത്തിന്‍ മറയത്തിന് ആദ്യമിട്ടത് പ്രശസ്തമായ നോവലിന്റെ പേര്; തെറ്റിദ്ധാരണ ഉണ്ടാകാതിരിക്കാന്‍ മാറ്റി: വിനീത് ശ്രീനിവാസന്‍
നിവിന്‍ പോളിയുടെ കരിയര്‍ മാറി മറിഞ്ഞ ചിത്രമായിരുന്നു വിനീത് ശ്രീനിവാസന്റെ സംവിധാനത്തിലെത്തിയ തട്ടത്തിന്‍ മറയത്ത്. മുസ്ലിം യുവതിയോട് ഹിന്ദു യുവാവിന് തോന്നിയ പ്രണയമായിരുന്നു ചിത്രത്തിന്റെ ഇതിവൃത്തം. വിനോദായി നിവിന്‍ പോളിയും ആയിഷ ആയി ഇഷ തല്‍വാറും തകര്‍ത്തഭിനയിച്ച ചിത്രം 2012 ജൂലൈ ആറിനാണ് റിലീസ് ചെയ്തത്.
അജു വര്‍ഗീസ്, ശ്രീനിവാസന്‍, മനോജ് കെ. ജയന്‍, അപര്‍ണ നായര്‍, ഭഗത് മാനുവല്‍, ശ്രിന്ദ, തുടങ്ങി വലിയ താരനിരയായിരുന്നു ചിത്രത്തിലെത്തിയത്. ആദ്യം ചിത്രത്തിന് മറ്റൊരു പേരായിരുന്നു നല്‍കിയിരുന്നത് എന്ന് പറയുകയാണ് വിനീത് ശ്രീനിവാസന്‍. അനുരാഗത്തിന്റെ ദിനങ്ങള്‍ എന്നാണ് ചിത്രത്തിന് ആദ്യം പേര് നല്‍കിയിരുന്നത്.
എന്നാല്‍ ബഷീറിന്റെ നോവലിന്റെ അഡാപ്റ്റേഷനാണ് എന്ന് ആളുകള്‍ തെറ്റിദ്ധരിക്കേണ്ട എന്ന് വിചാരിച്ചാണ് പേര് മാറ്റിയതെന്നും വിനീത് പറഞ്ഞു. അതേസമയം ഹൃദയത്തിന് മറ്റൊരു പേര് ചിന്തിച്ചിട്ടില്ലെന്നും വിനീത് കൂട്ടിച്ചേര്‍ത്തു. ബിഹൈന്‍ഡ്വുഡ്സ് മലയാളത്തിന് നല്‍കിയ അഭിമുഖത്തിലാണ് വിനീത് ഇക്കാര്യം പറഞ്ഞത്.