27.6 C
Kottayam
Sunday, June 7, 2026

മകനെ കൊല്ലാൻ കൊട്ടേഷൻ നൽകിയ പിതാവ് പിടിയിൽ

Must read

ബംഗളുരു : സ്വത്തുതർക്കത്തെ തുടർന്ന് മകനെ കൊല്ലാൻ 3 ലക്ഷം രൂപ കൊട്ടേഷൻ നൽകിയ പിതാവ് അറസ്റ്റിൽ. ബംഗളൂരുവിലാണ് സംഭവം. മകൻ കൗശൽ പ്രസാദ് എപ്പോഴും സ്വത്തിനു വേണ്ടി പ്രശ്നം ഉണ്ടാക്കുമായിരുന്നു എന്നും അമ്മയെ തല്ലുമായിരുന്നു എന്നും പിതാവ് ബിവി കേശവ പറയുന്നു. ഇതിൻ്റെ അടിസ്ഥാനത്തിലാണ് മകനെ കൊല്ലാൻ കൊട്ടേഷൻ നൽകിയത്.ജനുവരി 12ന് മകനെ കാണാനില്ലെന്ന് പിതാവ് തന്നെ പൊലീസിൽ പരാതിപ്പെട്ടതാണ് അന്വേഷണത്തിൽ വഴിത്തിരിവായത്.

ജനുവരി 10 മുതൽ കൗശലിനെ കാണാനില്ലെന്നായിരുന്നു ബിസിനസുകാരനായ കേശവയുടെ പരാതി. ഐടി വിദഗ്ധനായ മകൻ കൂട്ടുകാരുമൊത്ത് കാറിൽ കയറി പോകുന്നതാണ് അവസാനമായി കണ്ടതെന്നും പോകുന്നതിനു മുൻപ് ഫോൺ ഇളയ സഹോദരനു കൈമാറിയിരുന്നു എന്നും ;അരാതിയിൽ സൂചിപ്പിച്ചിരുന്നു. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ എലിമല്ലപ്പ തടാകത്തില്‍ നിന്ന് കൗശല്‍ പ്രസാദിന്റെ മൃതദേഹം ചാക്കില്‍ കെട്ടിയനിലയില്‍ കണ്ടത്തി.

ഇതിനു ചുവടുപിടിച്ചായിരുന്നു പിന്നെ അന്വേഷണം. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് വാഹനം ഏതാണെന്ന് തിരിച്ചറിഞ്ഞ പൊലീസ് വാഹന ഉടമകളുടെ വിവരങ്ങളും കണ്ടെത്തി.
കാർ എലിമല്ലപ്പ തടാകത്തിലേക്ക് പോകുന്ന ദൃശ്യങ്ങളും പൊലീസിനു ലഭിച്ചു. നവീൻ കുമാറും മറ്റൊരു ആളും ചേർന്ന് വാങ്ങിയ വാഹനം ആണ് ഇതെന്ന് മനസ്സിലാക്കിയ പൊലീസ് ഇവരെ പിടികൂടി ചോദ്യം ചെയ്യുകയായിരുന്നു. ചോദ്യം ചെയ്യലിൽ ഇവർ കുറ്റസമ്മതം നടത്തി. 3 ലക്ഷം രൂപ നൽകി പിതാവ് തന്നെയാണ് മകനെ കൊല്ലാൻ കൊട്ടേഷൻ നൽകിയതെന്ന് ഇവർ മൊഴി നൽകി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

പ്രണയ കല്യാണം, വിവാഹപ്പിറ്റേന്ന് ആദ്യ സിനിമയുടെ സെറ്റിലേക്ക്‌, 30-ാം വിവാഹവാർഷികത്തിന് കാത്തുനിൽക്കാതെ അവസാനയാത്ര

കൊച്ചി:2024 ഒക്ടോബർ പത്തിന് തന്റെ ജന്മദിനത്തിൽ സലിം കുമാർ ഫെയ്‌സ്ബുക്കിൽ ഒരു കുറിപ്പ് പങ്കുവെച്ചു. അതിൽ കുറിച്ചിരുന്നത് ഇങ്ങനെയായിരുന്നു...'ജീവിതമെന്ന മഹാസാഗരത്തിൽ ആയുസ് എന്ന വഞ്ചിയിലൂടെയുള്ള എന്റെ യാത്ര 54 കാതങ്ങൾ പിന്നിട്ട് 55ലേക്ക്...

കോഴിക്കോട് ഷിഗെല്ല രോഗബാധ; നാലരവയസ്സുകാരി മരിച്ചു

കോഴിക്കോട് :ജില്ലയിൽ ഷിഗെല്ല രോഗബാധയെ തുടർന്ന് നാലരവയസ്സുകാരി മരിച്ചു. അണ്ടിക്കോട് വള്ളിൽകടവിനു സമീപം പുത്തലത്ത് ബബീഷിന്റെ മകൾ നിള ആണ് മരിച്ചത്. ജൂൺ ഒന്നിന് വയറിളക്കത്തെത്തുടർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിലെ മാതൃശിശു സംരക്ഷണ...

പാചകവാതക വില വർധിപ്പിച്ചു: സിലിണ്ടറിന് വൻ തുകകൂട്ടി; മൂന്ന് മാസത്തിനിടെ രണ്ടാമത്തെ വർധനവ്

ന്യൂഡൽഹി: രാജ്യത്ത് ഗാർഹിക പാചകവാതക വില വീണ്ടും വർധിപ്പിച്ചു. 14.2 കിലോഗ്രാം സിലിണ്ടറിന് 29 രൂപയാണ് വർധിപ്പിച്ചത്. മൂന്ന് മാസത്തിനിടെ ഉണ്ടാകുന്ന രണ്ടാമത്തെ വിലവർധനവാണിത്. പുതുക്കിയ നിരക്കുകൾ ജൂൺ 7 മുതൽ നിലവിൽ...

പുനലൂർ-മൂവാറ്റുപുഴ റോഡിൽ കാറും ലോറിയും കൂട്ടിയിടിച്ചു; രണ്ട് മരണം

പത്തനംതിട്ട: പത്തനംതിട്ട കലഞ്ഞൂർ വലിയപള്ളിക്ക് സമീപം ലോറിയും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് പേർ മരിച്ചു. സുന്ദർ രാജ്, മകളായ ജനനി എന്നിവരാണ് മരിച്ചവത്. ആലുവ സ്വദേശിയായ പ്രണവും കുടുംബവുമാണ് അപകടത്തിൽ പെട്ടത്....

നടൻ സലിംകുമാർ അന്തരിച്ചു

കൊച്ചി:നടൻ സലിംകുമാർ (56) അന്തരിച്ചു. ശാരീരിക ബുദ്ധിമുട്ടുകളെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹത്തിന്റെ ആരോഗ്യനില വഷളായതിനെ തുടർന്ന് വെന്റിലേറ്ററിലേക്കു മാറ്റിയിരുന്നു. ആദാമിന്റെ മകൻ അബു എന്ന ചിത്രത്തിലൂടെ 2010 ൽ മികച്ച...

Popular this week