പ്രിയങ്കയ്ക്ക് വന്ന ആ ഫോണ്‍കോള്‍ ആരുടേത്?; ഉണ്ണി രാജന്‍ പി ദേവ് മര്‍ദ്ദിക്കുന്നതിന്റെയും തെറിവിളിക്കുന്നതിന്റെയും ദൃശ്യങ്ങള്‍ പുറത്ത്

തിരുവനന്തപുരം: വെമ്പായത്ത് വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ പ്രിയങ്കയുടെ മരണത്തില്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. അന്തരിച്ച നടന്‍ രാജന്‍ പി ദേവിന്റെ മകന്‍ ഉണ്ണിയുടെ ഭാര്യയാണ് മരിച്ച പ്രിയങ്ക. മരിക്കുന്നതിന് മുമ്പ് പ്രിയങ്ക ചിത്രീകരിച്ച ദൃശ്യങ്ങളും ഫോണ്‍വിളികളുടെ വിവരങ്ങളും പരിശോധിച്ച പോലീസ് അസ്വഭാവിക മരണത്തിന് കേസെടുത്താണ് അന്വേഷണം തുടരുന്നത്.

അങ്കമാലിയിലെ ഭര്‍തൃ വീട്ടില്‍ വച്ച് ഭര്‍ത്താവ് ക്രൂരമായി മര്‍ദിക്കുകയും ഒരു രാത്രി മുഴുവന്‍ പ്രിയങ്കയെ ഭര്‍ത്താവും കുടുംബവും മുറ്റത്ത് നിര്‍ത്തിയിരുന്നതായും യുവതിയുടെ ബന്ധുക്കള്‍ നേരത്തെ ആരോപിച്ചിരുന്നു. സ്ത്രീധനം ആവശ്യപ്പെട്ട് നിരന്തരം പ്രിയങ്കയെ ഭര്‍തൃ വീട്ടുകാര്‍ പീഡിപ്പിച്ചിരുന്നതായും കുടുംബം നല്‍കിയ പരാതിയില്‍ പറഞ്ഞിരുന്നു.

ഇക്കാര്യങ്ങളും പോലീസ് അന്വേഷിക്കുന്നുണ്ട്. പ്രിയങ്കയുടെ ശരീരത്തില്‍ കാണുന്ന മര്‍ദനത്തിന്റെ പാടുകളാണ് പോലീസ് പ്രധാന തെളിവായി എടുത്തിരിക്കുന്നത്. ഏപ്രില്‍ പത്താം തീയതി സ്വന്തം സഹോദരനെത്തി തിരുവനന്തപുരത്തെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോകുന്നതിന് തലേദിവസം രാത്രി നടന്ന സംഭവങ്ങളുടെ ദൃശ്യങ്ങള്‍ പോലീസ് വിശദമായി പരിശോധിക്കുന്നുണ്ട്.

ക്രൂരമായി പീഡനത്തിനു ഇരയാകുന്ന കാര്യം പ്രിയങ്ക അമ്മയോട് പറഞ്ഞിരുന്നു. പക്ഷേ അന്ന് അമ്മയോടൊപ്പം സംസാരിച്ചിരുന്ന പ്രിയങ്ക ഒരു ഫോണ്‍ വന്നതോടെയാണ് മുറിക്കുള്ളിലേക്ക് പോയത്. പിന്നെ കണ്ടത് മുറിക്കുള്ളില്‍ തൂങ്ങി നല്‍കുന്ന നിലയിലാണ്. അതിനാല്‍ തന്നെ അവസാനം ഫോണിലേക്ക് വന്ന കോളിനെ ചുറ്റിപ്പറ്റിയാണ് ഇപ്പോഴത്തെ അന്വേഷണം പുരോഗമിക്കുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News