ഒരു പാട്ടിന്റെ രംഗം ചിത്രീകരിക്കുന്നതിനിടെയിൽ തൻ്റെ അടിവസ്ത്രം കാണിക്കാൻ സംവിധായകൻ ആവശ്യപ്പെട്ടു; വെളിപ്പെടുത്തലുമായി പ്രിയങ്ക ചോപ്ര

മുംബൈ:ബോളിവുഡിലും ഹോളിവുഡിലും ഒരുപോലെ തിളങ്ങി നില്‍ക്കുന്ന താരമാണ് പ്രിയങ്ക ചോപ്ര. വ്യത്യസ്തമായ നിരവധി കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയ താരമാകാന്‍ പ്രിയങ്കയ്ക്ക് സാധിച്ചിട്ടുണ്ട്. ദേശീയ അവാര്‍ഡ് അടക്കം നിരവധി പുരസ്‌കാരങ്ങളും പ്രിയങ്ക നേടിയിട്ടുണ്ട്.

താരത്തിന്റെ വിവാഹം ഏറെ മാധ്യമ ശ്രദ്ധ നേടിയിരുന്നു. തന്നേക്കാൾ പത്ത് വയസ് ഇളയതായ നിക്കിനെ വിവാഹം കഴിക്കുന്നതിലൂടെ പ്രിയങ്ക നേരിട്ട വിമര്‍ശനങ്ങൾക്ക് കൈയ്യും കണക്കുമില്ല. ഇതോടെ ഗ്ലോബൽ ഐക്കണായി ഉയർന്ന താരം ബോളിവുഡിൻ്റെയും ഹോളിവുഡിൻ്റെയും പ്രിയ നടിയായി മാറുകയും ചെയ്തു. നിക്ക് ജോഹനാസ് – പ്രിയങ്ക ദമ്പതികൾ ഇപ്പോൾ ന്യൂയോർക്കിലാണ് താമസിക്കുന്നത്.

തുടക്ക കാലത്ത് താൻ അനുഭവിച്ച ബുദ്ധിമുട്ടുകളെ പറ്റി താരം തുറന്ന് പറഞ്ഞ കാര്യങ്ങൾ ശ്രദ്ധ നേടുകയാണ് ഇപ്പോൾ.

കാഴ്ചക്കാരെ ആകർഷിക്കുന്നതിനായി ഒരു യുഗ്മഗാനം വേണമെന്ന് സംവിധായകൻ തന്നോട് പറഞ്ഞതും അതിനായി തന്നെ നിർബന്ധിച്ച വിചിത്രമായ സംഭവത്തെ കുറിച്ചും പ്രിയങ്ക ബുക്കായ അൺഫിനിഷ്ഡ് എ മെമ്മയിറിൽ നടി പരാമർശിച്ചു.

ഒരു സംവിധായകൻ തന്നോട് അടിവസ്ത്രം കാണിക്കാനാവശ്യപ്പെട്ടെന്ന നടിയുടെ വെളിപ്പെടുത്തലാണ് ശ്രദ്ധ നേടുന്നത്. എന്നാൽ സംവിധായകൻ്റെ പേര് വെളിപ്പെടുത്താൻ നടി മുതിർന്നില്ല. ഒരു പാട്ടിന്റെ രംഗം ചിത്രീകരിക്കുന്നതിനിടെയിൽ തൻ്റെ പാൻ്റീസ് കാണിക്കാനാണ് സംവിധായകൻ ആവശ്യപ്പെട്ടതെന്നും പ്രിയങ്ക പറഞ്ഞു.

കഥാപാത്രങ്ങൾ ഇഴുകിചേർന്ന് അഭിനയിച്ച ഗാനരംഗം ആയിരുന്നു ഇതെന്നും കാഴ്ചക്കാരെ ആകർഷിക്കാൻ ആയിരുന്നു ഇത് എന്നാണ് സംവിധായകൻ പറഞ്ഞതെന്നും പ്രിയങ്ക ചൊപ്ര പറയുന്നു. തൻ്റെ സ്റ്റൈലിസ്റ്റിനോട് ഇത് എന്നോട് സംസാരിക്കാൻ ആവശ്യപ്പെട്ടുവെന്നും ഇതൊന്നും കാണിച്ചില്ലെങ്കിൽ പ്രേക്ഷകർ സിനിമ കാണില്ലെന്നും അവർ പറഞ്ഞിരുന്നു.

നല്ലൊരു മറുപടി സംവിധായകന് കൊടുക്കാൻ പറ്റാത്തതിൽ പിന്നീട് സങ്കടം തോന്നിയിരുന്നുവെന്നും പ്രിയങ്ക ചൊപ്ര പറയുന്നു. ഏതാണ്ട് നാലു തവണയൊളം ആ വാക്ക് അയാൾ ആവർത്തിച്ചു എന്നും ഹിന്ദിയിൽ കേൾക്കാൻ തീരെ രസമില്ലാത്ത വാക്കാണ് അയാളന്ന് ഉപയോഗിച്ചിരുന്നതെന്നും പ്രിയങ്ക പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News