പെണ്ണ് സ്വകാര്യസ്വത്താണെന്നാണ് 90 ശതമാനം പുരുഷന്മാരുടെയും ധാരണ; പുതിയ കാലത്തിന്റെ പ്രതിരോധ മാര്‍ഗ്ഗങ്ങള്‍ പഠിക്കണമെന്ന് ഹരീഷ് പേരടി

കോട്ടയം: പാലാ സെന്റ് തോമസ് കോളേജില്‍ പ്രണയപ്പകയുടെ ഇരയായ നിതിന മോളുടെ മരണത്തില്‍ പ്രതികരണവുമായി നടന്‍ ഹരീഷ് പേരടി. പെണ്ണ് എന്ന ജീവി ഒരു സ്വകാര്യ സ്വത്താണെന്നാണ് 90 ശതമാനം പുരുഷന്മാരുടെയും ധാരണയെന്ന് ഹരീഷ് പറയുന്നു. പെണ്‍കുട്ടികളെ നിര്‍ബന്ധമായും ചെറുപ്പം മുതല്‍ കായികാഭ്യാസങ്ങള്‍ പഠിപ്പിക്കണമെന്ന് ഹരീഷ് തന്റെ ഫേസ്ബുക്കില്‍ കുറിച്ചു.

പ്രണയവും കല്യാണവും ഒക്കെ സ്ത്രീകളെ സംബന്ധിച്ചിടത്തോളം ഏത് നിമിഷവും ആക്രമിക്കപ്പെടാന്‍ സാധ്യതയുള്ള ഇടങ്ങളാണെന്നും, പുതിയ കാലത്തിന്റെ പ്രതിരോധ മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കണമെന്നും അദ്ദേഹം നിര്‍ദേശിക്കുന്നു.

നിങ്ങള്‍ക്ക് പെണ്‍കുട്ടികളാണെങ്കില്‍ നിര്‍ബന്ധമായും അവളെ ചെറുപ്പത്തിലെ കായികാഭ്യാസങ്ങള്‍ പഠിപ്പിക്കുക…കരാട്ടെ,കളരി അങ്ങിനെയുള്ള സ്വയം പ്രതിരോധമാര്‍ഗ്ഗങ്ങള്‍..പെണ്ണ് എന്ന ജീവി ഒരു സ്വകാര്യ സ്വത്താണെന്നാണ് 90% മുരാച്ചി പുരുഷന്‍മാരുടെയും ധാരണ…

അതുകൊണ്ടുതന്നെ ഇവറ്റകളുമായുള്ള പ്രണയവും കല്യാണവും ഒക്കെ സ്ത്രീകളെ സംബന്ധിച്ചിടത്തോളം ഏത് നിമിഷവും ആക്രമിക്കപ്പെടാന്‍ സാധ്യതയുള്ള ഇടങ്ങളാണ് …ഇത്തരം വൈകാരിക ജന്‍മികളെ കീഴ്പ്പെടുത്താന്‍ പുതിയ കാലത്തിന്റെ പ്രതിരോധ മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കുക…പുതിയ ജീവിതം കെട്ടിപടുക്കുക..

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News