27.4 C
Kottayam
Thursday, June 4, 2026

ഹോട്ട് ലുക്കില്‍ പ്രിയ വാര്യര്‍! ചിത്രങ്ങള്‍ വൈറല്‍

Must read

ഒരു അഡാര്‍ ലൗ എന്ന ഒറ്റ ചിത്രം കൊണ്ട് ലോകത്താകെ ആരാധകരെ സ്വന്തമാക്കിയ താരമാണ് പ്രിയ വാര്യര്‍. ഇപ്പോളിതാ താരത്തിന്റെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഹോട്ട് ലുക്കിലുള്ള ചിത്രങ്ങള്‍ പ്രിയാ വാര്യര്‍ തന്നെയാണ് പോസ്റ്റ് ചെയ്തത്.

പ്രിയ വാര്യറെ നായികയാക്കി മലയാളിയായ പ്രശാന്ത് മാമ്പുള്ളി സംവിധാനം ചെയ്യുന്ന ബോളിവുഡ് ചിത്രം ‘ശ്രീദേവി ബംഗ്ലാവ്’ എന്ന ബോളിവുഡ് ചിത്രം ഉടന്‍ പുറത്തിറങ്ങും. ചിത്രത്തിന്റെ മൂന്നാം ട്രെയ്‌ലര്‍ മലയാളത്തിന്റെ സൂപ്പര്‍ സ്റ്റാര്‍ മോഹന്‍ലാല്‍ ആണ് കഴിഞ്ഞ ദിവസം റിലീസ് ചെയ്ത്.

ചിത്രത്തിലെ നായകനായ അര്‍ബാസ് ഖാന്റെ ഫൈറ്റ് രംഗങ്ങളും ഒരു ഐറ്റം ഡാന്‍സിന്റെ ഭാഗങ്ങളും ഉള്‍പ്പെടുന്നതാണ് മൂന്നാമത്തെ ട്രെയിലര്‍. പ്രിയ വാര്യരുടെ ആദ്യ ബോളിവുഡ് ചിത്രമാണ് ‘ശ്രീദേവി ബംഗ്ലാവ്’. ചിത്രത്തിന്റെ ആദ്യ രണ്ട് ട്രെയിലറുകളും ശ്രദ്ധേയമായിരുന്നു. അതീവ ഗ്ലാമറസായിട്ടാണ് പ്രിയ ചിത്രത്തില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. സിനിമയിലെ പ്രിയയുടെ ചിത്രങ്ങളും ഇതിനോടകം തന്നെ വൈറലായിരുന്നു. പ്രിയംഷു ചാറ്റര്‍ജി,അസീം അലി ഖാന്‍,മുകേഷ് ഋഷി, ലീ നിക്കോളാസ് ഹാരീസ് എന്നിവരാണ് മറ്റു പ്രമുഖ താരങ്ങള്‍.

സംവിധായകന്‍ പ്രശാന്ത് മാമ്പുള്ളി,നായിക പ്രിയ പ്രകാശ് വാര്യര്‍, ഛായാഗ്രാഹകന്‍ സിനു സിദ്ധാര്‍ഥ്,എഡിറ്റര്‍ ബാബു രത്‌നം,സംഗീതം ഫോര്‍ മ്യൂസിക്ക് എന്നിവരടക്കം മലയാളികളുടെ കയ്യൊപ്പ് ചാര്‍ത്തിയ സിനിമയാണ് ‘ശ്രീദേവി ബംഗ്ലാവ്’. ആറാത് എന്റര്‍ടൈയ്ന്‍മെന്റിന്റെ ബാനറില്‍ ചന്ദ്രശേഖര്‍ എസ് കെ,റോമന്‍ ഗില്‍ബര്‍ട്ട്,ജറോം ജോസഫ്,മനീഷ് നായര്‍,രാജന്‍ ഗുപ്ത എന്നിവര്‍ ചേര്‍ന്നു നിര്‍മ്മിക്കുന്ന സസ്‌പെന്‍സ് ത്രില്ലര്‍ ചിത്രത്തിന്റെ ഗാനരചന -ആരാഫത്ത് മെഹമൂദ്,കോറിയോഗ്രാഫര്‍-മുദാസര്‍ ഖാന്‍,കോസ്റ്റ്യും-കാമി,സ്റ്റില്‍സ്-സുരേഷ് മെര്‍ലിന്‍ എന്നിവരും ലണ്ടന്‍,ബാങ്കോക്ക്, മുംബൈ എന്നിവിടങ്ങളിലായിരുന്നു ചിത്രീകരണം.

- Advertisement -

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

എറണാകുളത്ത് വയോധിക മരിച്ചു; എച്ച്1എൻ1 ബാധിച്ചെന്ന് സംശയം

കൊച്ചി∙ എറണാകുളത്ത് 75കാരി മരിച്ചത് എച്ച്1എൻ1 (പന്നിപ്പനി) ബാധിച്ചെന്ന് സംശയം. ഇടപ്പള്ളി സ്വദേശിനി കെ.ലളിതാംബികയാണ് ഇന്ന് പാലാരിവട്ടത്തെ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്. അതേസമയം, കൂടുതൽ പരിശോധനാഫലങ്ങൾ ലഭിച്ചാൽ മാത്രമേ ഇത് എച്ച്1എൻ1 ബാധിച്ചുള്ള...

‘നിരന്തരമായ പീഡനം’ യുവതിയുടെ മരണത്തിൽ ഭർത്താവിനെതിരെ പരാതിയുമായി കുടുംബം

മാനന്തവാടി: എടവക പള്ളിക്കലിൽ യുവതി മരിച്ച സംഭവത്തിൽ ഭർത്താവിനെതിരെ പരാതിയുമായി കുടുംബം. കുപ്പാടിത്തറ തെറ്റത്ത് അഫ്‌സില (27) എന്ന യുവതിയെ ആണ് തിങ്കളാഴ്ച ഉച്ചയോടെ താമസിക്കുന്ന ക്വാർട്ടേഴ്‌സിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. അഫ്‌സിലയുടെ...

ബംഗാളിൽ രാഷ്ട്രീയ നാടകങ്ങൾ തുടരുന്നു; തൃണമൂൽ പുറത്താക്കിയ എംഎൽഎ പ്രതിപക്ഷ നേതാവ്, മമതയുടെ പാർട്ടി പിളർന്നു

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ മമത ബാനർജിക്ക് കനത്ത തിരിച്ചടി. പാർട്ടിയിൽനിന്ന് പുറത്താക്കപ്പെട്ട എംഎൽഎയായ ഋതബ്രത ബാനർജിയെ പ്രതിപക്ഷ നേതാവായി സ്പീക്കർ തിരഞ്ഞെടുത്തു. ഇതോടെ മമത ബാനർജിക്ക് തൃണമൂൽ കോൺഗ്രസിന്റെ ചിഹ്നമടക്കമുള്ള രാഷ്ട്രീയ അസ്തിത്വം നഷ്ടപ്പെടുന്ന സാഹചര്യമൊരുങ്ങിയിരിക്കുകയാണ്....

കൊൽക്കത്ത മേയർ ഫിർഹാദ് ഹക്കിം രാജിവെച്ചു; പ്രതിസന്ധിയിലായി തൃണമൂൽ നേതൃത്വം

കൊൽക്കത്ത: മമത ബാനർജിയുടെ വിശ്വസ്തനും തൃണമൂൽ കോൺഗ്രസിന്റെ പ്രമുഖ നേതാവുമായ ഫിർഹാദ് ഹക്കിം കൊൽക്കത്ത മേയർ സ്ഥാനം രാജിവെച്ചു. ബംഗാളിൽ ബിജെപി സർക്കാർ അധികാരത്തിൽ വന്നതോടെ ഔദ്യോഗിക കൃത്യനിർവ്വഹണത്തിന് കടുത്ത തടസ്സങ്ങൾ നേരിടുന്നുണ്ടെന്ന്...

നെടുമങ്ങാട് ശിശുവധം: പ്രതി അഷ്കറിനെതിരെ സ്വന്തം കുടുംബത്തിന്റെ വെളിപ്പെടുത്തൽ; ആദ്യ ഭാര്യയെ മർദ്ദിച്ച് കോമയിലാക്കിയെന്നും പരാതി

തിരുവനന്തപുരം: തിരുവനന്തപുരം നെടുമങ്ങാട് ഒന്നര വയസ്സുകാരൻ അർഷിദ് ക്രൂരമായി കൊല്ലപ്പെട്ട കേസിൽ മുഖ്യപ്രതി അഷ്കറിനെതിരെ കൂടുതൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി സ്വന്തം കുടുംബം രംഗത്തെത്തി. ഇയാൾ കുഞ്ഞിനെ നിരന്തരം ക്രൂരമായി മർദ്ദിക്കാറുണ്ടായിരുന്നുവെന്ന് അഷ്കറിന്റെ അമ്മയും...

Popular this week