KeralaNews

അവശ്യവസ്തുക്കള്‍ വാങ്ങാന്‍ സ്വകാര്യ വാഹനങ്ങള്‍ പുറത്തിറക്കാം; വാക്‌സിനേഷനും സ്വന്തം വാഹനത്തില്‍ പോകാം

തിരുവനന്തപുരം: അവശ്യവസ്തുക്കളും മരുന്നും വാങ്ങാന്‍ സ്വകാര്യ വാഹനങ്ങള്‍ നിരത്തിലിറക്കാമെന്ന് സര്‍ക്കാര്‍ ലോക്ക്ഡൗണ്‍ മാര്‍ഗ നിര്‍ദേശങ്ങളില്‍ വ്യക്തമാക്കി. കൊവിഡ് വാക്സിനേഷനു വേണ്ടിയും സ്വന്തം വാഹനങ്ങളില്‍ പോവാം.

ആരോഗ്യമേഖലയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങള്‍ക്ക് പ്രവര്‍ത്തിക്കാമെന്ന് മാര്‍ഗ നിര്‍ദേശങ്ങളില്‍ വ്യക്തമാക്കിയിട്ടുണ്ട്. അവശ്യവസ്തുക്കളും മരുന്നുകളും എത്തിക്കാന്‍ ഓട്ടോ, ടാക്സി ഇവ ഉപയോഗിക്കാം. വിമാനത്താവളങ്ങളിലും റെയില്‍വേ സ്റ്റേഷനുകളിലും ഓട്ടോയും ടാക്സിയും ലഭിക്കും. യാത്ര ചെയ്യുന്നവര്‍ സത്യവാങ്മൂലം നല്‍കേണ്ടതുണ്ടോയെന്ന കാര്യം ഇന്നു വ്യക്തമാക്കും.

റെയില്‍, വിമാന സര്‍വീസുകള്‍ ഒഴികെ യാത്രാഗതാഗതം അനുവദിക്കില്ല. മെട്രോ ട്രെയിനും സര്‍വീസ് നടത്തില്ല. അടിയന്തര പ്രാധാന്യമില്ലാത്ത കേന്ദ്ര, സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ അടച്ചിടും. ചരക്കുവാഹനങ്ങള്‍ തടയില്ല. ഭക്ഷ്യവസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍ വൈകിട്ട് 7.30 വരെ തുറക്കാം. എന്നാല്‍ എല്ലാ കടകളും പരമാവധി ഹോം ഡെലിവറി രീതി പിന്തുടരണമെന്നും ഇതിനു തദ്ദേശ സ്ഥാപനങ്ങള്‍ മുന്‍കൈയെടുക്കണമെന്നും സര്‍ക്കാര്‍ നിര്‍ദേശിച്ചു.

ബാങ്കുകള്‍, ഇന്‍ഷുറന്‍സ്, ധനകാര്യ സ്ഥാപനങ്ങള്‍ ഒരു മണിവരെ പ്രവര്‍ത്തിക്കാം. ഹോംനഴ്സ്, പാലിയേറ്റിവ് പ്രവര്‍ത്തകര്‍ക്ക് ജോലിക്കു പോവാം. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പൂര്‍ണമായും അടച്ചിട്ടും. ആരാധനാലയങ്ങളില്‍ പൊതുജനങ്ങള്‍ക്കു പ്രവേശനമുണ്ടാവില്ല. പെട്രോള്‍ പമ്പുകള്‍, കോള്‍ഡ് സ്റ്റോറേജുകള്‍ പ്രവര്‍ത്തിപ്പിക്കാം. ആള്‍ക്കൂട്ടമുണ്ടാകുന്ന മത, രാഷ്ട്രീയ, സാമൂഹിക, വിനോദ, കായിക, പരിപാടികള്‍ക്ക് വിലക്ക്. കൃഷി, ഹോര്‍ട്ടികള്‍ച്ചര്‍, മത്സ്യബന്ധനം, മൃഗസംരക്ഷണമേഖലകള്‍ക്ക് അനുമതി.

കൊവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ചു മാത്രമേ പ്രവര്‍ത്തിക്കാവൂ. വിവാഹങ്ങളില്‍ 20 പേര്‍. പൊലീസ് സ്റ്റേഷനിനും കോവിഡ് ജാഗ്രതാ പോര്‍ട്ടിലും മുന്‍കൂട്ടി അറിയിക്കണം. മരണാന്തര ചടങ്ങും അറിയിക്കണം. വാഹന, അത്യാവശ്യ ഉപകരണ റിപ്പയര്‍ കടകള്‍ തുറക്കാം.ഇലക്ട്രിക്കല്‍, പ്ലംബിങ് സേവനങ്ങള്‍ ലഭ്യമാക്കുന്നതിന് തടസ്സമില്ല.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker