KeralaNews

ആരോഗ്യപരിരക്ഷയിൽപൊതു – സ്വകാര്യ പങ്കാളിത്തംശക്തിപ്പെടുത്തും: വീണജോർജ്

കൊച്ചി: സംസ്‌ഥാനത്തെ ആരോഗ്യ പരിരക്ഷാ മേഖലയിൽ പൊതു-സ്വകാര്യ പങ്കാളിത്തം ശക്തിപ്പെടുത്തുമെന്നും കേരളാ ബ്രാൻഡ് ആരോഗ്യ പരിരക്ഷാ സംവിധാനം ഫലപ്രദമായി മുന്നോട്ട് കൊണ്ട് പോകുമെന്നും ആരോഗ്യ മന്ത്രി വീണ ജോർജ്. സങ്കീർണ്ണമായ കോവിഡാനന്തര രോഗങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ടെങ്കിലും കോവിഡ്പ്രതിരോധ രംഗത്ത് മാതൃക സൃഷ്ടിക്കാൻ കേരളത്തിന് കഴിഞ്ഞു. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ സംസ്‌ഥാനം ഏറ്റവും കൂടുതൽ നിക്ഷേപം നടത്തിയതും അടിസ്‌ഥാന സൗകര്യ വികസനങ്ങൾ നടത്തിയതും ആരോഗ്യ മേഖലയിലാണ്. സാനിറ്ററി നാപ്‌കിൻ, ഡയപ്പർ തുടങ്ങിയവ അവശ്യ വസ്തുക്കളുടെ പട്ടികയിൽ പെടുത്തുന്നത് ഗൗരവമായി പരിഗണിക്കുമെന്നും ആരോഗ്യ മന്ത്രി പറഞ്ഞു. ഫിക്കി കേരള സ്റ്റേറ്റ് കൗൺസിൽ സംഘടിപ്പിച്ച ആശയ സംവാദ പരിപാടിയിൽ സംസാരിക്കുകയായിരുന്നു മന്ത്രി.

ഡിസീസ്മാനേജ്മെന്റ് സംവിധാനം ഫലപ്രദമായി നടപ്പാക്കണമെന്നും പൊതു, സ്വകാര്യ പങ്കാളിത്തത്തോടെ ആരോഗ്യ പരിരക്ഷാ മേഖലയിൽ ആധുനികവത്ക്കരണം നടപ്പാക്കണമെന്നും റോഷ് സൊല്യൂഷൻസ് ഡയറക്ടർ ശിശിർ ഗുപ്ത പറഞ്ഞു. സ്വകാര്യ മേഖലയെ കൂടി വിശ്വാസത്തിലെടുത്തു വേണം ആരോഗ്യ മേഖലയിലെ പരിഷ്കാരങ്ങളും വികാസങ്ങളും നടപ്പാക്കാനെന്ന് ഫിക്കി കേരള സ്റ്റേറ്റ് കൗൺസിൽ കോ ചെയർ ഡോ.എം.ഐ. സഹദുള്ളമന്ത്രിയോട് അഭ്യർഥിച്ചു.

അടുത്തവർഷവും കൊറോണ വൈറസിനൊപ്പം തന്നെ ജീവിക്കേണ്ടി വരുമെന്നാണ് സൂചനകളെന്ന് ആസ്റ്റർ ഡി എം ഹെൽത്ത്കെയർ സി.ഇ.ഒഡോ. ഹാരിഷ് പിള്ള ചൂണ്ടിക്കാട്ടി. അതിഥി തൊഴിലാളികൾ അടക്കം കേരളത്തിലെ എല്ലാവർക്കും സമ്പൂർണ വാക്സിനേഷൻ നടപ്പാക്കുക എന്നത് മാത്രമാണ് പ്രതിവിധി. ആരോഗ്യ പ്രവർത്തകർക്ക് സമഗ്ര ലൈഫ്, ഹെൽത്ത് ഇൻഷുറൻസ് നടപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പൊതു, സ്വകാര്യ പങ്കാളിത്തത്തോടെ ഓക്‌സിജൻ ഉത്‌പാദനം ത്വരിതപ്പെടുത്തണമെന്നും ഡോ. ഹാരിഷ് പിള്ള പറഞ്ഞു.

ഓക്‌സിജൻ ജനറേറ്ററുകൾക്കായി പല സംസ്‌ഥാനങ്ങളുംസബ്‌സിഡി നൽകുന്നുണ്ടെന്നും സംസ്‌ഥാന സർക്കാരും ഇത് ഗൗരവമായി പരിഗണിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വൈറോളജി ലാബുകൾ കൂടുതലായി സ്‌ഥാപിക്കുകയും ജില്ലാതല നിരീക്ഷണ കേന്ദ്രങ്ങൾ സ്‌ഥാപിക്കുകയും വേണം. ഡാറ്റ ശേഖരണം കുറ്റമറ്റതാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

വാക്‌സിൻ ലഭ്യത കൂട്ടണമെന്നും സ്വകാര്യ ആശുപത്രികളെ കൂടി വിശ്വാസത്തിലെടുക്കണമെന്നുംബേബി മെമ്മോറിയൽ ആശുപത്രി മാനേജിംഗ് ഡയറക്ടർ ഡോ. കെ.ജി. അലക്‌സാണ്ടർ പറഞ്ഞു. എല്ലാ ആശുപത്രികളിലും കോവിഡ് ചികിത്സയ്ക്ക് സൗകര്യം ഒരുക്കണമെന്ന് പ്രമുഖ ന്യുറോ സർജൻ ഡോ. ജയകൃഷ്ണൻ ആലപ്പാട്ട് പറഞ്ഞു. മെഡിക്കൽ ടൂറിസം തിരികെ കൊണ്ടുവരാൻ യുദ്ധകാലാടിസ്‌ഥാനത്തിൽ നടപടി വേണമെന്നും അദ്ദേഹം പറഞ്ഞു. ലാബ് പരിശോധനകളുടെ പ്രാധാന്യം വർധിച്ചു വരുന്ന സാഹചര്യത്തിൽ പ്രത്യേക ഡയഗ്നോസ്റ്റിക് മാനുഫാക്ച്ചറിംഗ് പാർക്കുകൾ സ്‌ഥാപിക്കണമെന്ന് അഗാപ്പെഡയഗ്നോസ്റ്റിക്സ് മാനേജിങ് ഡയറക്ടർ തോമസ് ജോൺ ആവശ്യപ്പെട്ടു. സ്വകാര്യ ആശുപത്രികളുടെ കൂടി സഹകരണത്തോടെ കൂടുതൽ ഗവേഷണ കേന്ദ്രങ്ങൾ സ്‌ഥാപിക്കണം. ലാബുകളിലേക്ക്ആവശ്യമായ ക്വാളിറ്റി കൺട്രോൾ ഉത്പന്നങ്ങളുടെ നിർമാണവും ലഭ്യതയും ഉറപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഭാവിയിൽകൂടുതൽ സൗകര്യങ്ങളോടെ ആശുപത്രികൾ നിർമ്മിക്കേണ്ട ആവശ്യകത ബോധ്യപ്പെടുത്തുന്നതായിരുന്നുകോവിഡ് കാലമെന്ന് ലൂർദ്‌സ് കോളേജ് ഓഫ്നഴ്‌സിംഗ് എക്സിക്യൂട്ടീവ് ട്രസ്റ്റി ഡോ. ജോസഫ് ബെനയൻ പറഞ്ഞു. രൂപകൽപ്പനയിൽതന്നെ മാറ്റങ്ങൾ അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു. ആരോഗ്യമേഖലയിൽ വരുത്തേണ്ട കാലികമായ മാറ്റങ്ങൾ പഠിക്കാനുള്ള അവസരമായി കോവിഡ് കാലഘട്ടം മാറണമെന്നും അദ്ദേഹം പറഞ്ഞു. മെഡിക്കൽ പഠന സൗകര്യങ്ങൾ മെച്ചപ്പെടുത്തണമെന്നും കുട്ടികൾ പഠനത്തിനായി മറ്റു സംസ്‌ഥാനങ്ങളിലേക്കും രാജ്യങ്ങളിലേക്കും പോകുന്ന സാഹചര്യം ഒഴിവാക്കപ്പെടണമെന്നും കേരള പ്രൈവറ്റ് മെഡിക്കൽ കോളേജ് മാനേജ്‌മെന്റ് അസോസിയേഷൻ പ്രസിഡന്റ് ഡോ. കെ.എം. നവാസ്പറഞ്ഞു.

ഫിക്കികേരള സ്റ്റേറ്റ് കൗൺസിൽ കോ ചെയർ ദീപക്അസ്വാനി സ്വാഗതം പറഞ്ഞു. ബിബു പുന്നൂരാൻ ആമുഖ പ്രസംഗം നടത്തി. പി.എം. രവീന്ദ്രൻ, ഡെൻറ്റ് കെയർ ഡെന്റലാബ് മാനേജിങ് ഡയറക്ടർ ജോൺ കുര്യാക്കോസ്, ഫിക്കി കേരള സ്റ്റേറ്റ് കൗൺസിൽ മേധാവി സാവിയോ മാത്യു എന്നിവർ സംസാരിച്ചു .

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button