KeralaNews

സ്‌കൂള്‍ തുറക്കല്‍: ടിക്കറ്റ് നിരക്ക് വര്‍ധിപ്പിക്കണമെന്ന ആവശ്യവുമായി സ്വകാര്യ ബസ് ഉടമകള്‍

തിരുവനന്തപുരം: സ്‌കൂള്‍ തുറക്കുന്ന പശ്ചാത്തലത്തില്‍ ടിക്കറ്റ് നിരക്ക് വര്‍ധിപ്പിക്കണമെന്ന ആവശ്യവുമായി സ്വകാര്യ ബസ് ഉടമകള്‍. ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മിറ്റി ശുപാര്‍ശ പ്രകാരം വിദ്യാര്‍ഥികളുടെ യാത്രാ നിരക്ക് അഞ്ച് രൂപയായും മിനിമം ചാര്‍ജ് 10 രൂപയായും ഉയര്‍ത്തണമെന്നാണ് ആവശ്യം.

ഒരു വര്‍ഷത്തെ റോഡ് ടാക്സ് ഒഴിവാക്കണമെന്നും ആവശ്യമുയര്‍ന്നിട്ടുണ്ട്. ബസ് ഉടമകള്‍ പ്രഖ്യാപിച്ച വായ്പകള്‍ ഉടന്‍ ലഭ്യമാകണമെന്നും സംഘടന ആവശ്യപ്പെട്ടു. മുഖ്യമന്ത്രിക്കും, ധനകാര്യമന്ത്രിയ്ക്കും പ്രൈവറ്റ് ബസ് ഒപ്പറേറ്റേഴ്സ് ഫെഡറേഷന്‍ ഇത് സംബന്ധിച്ച് നിവേദനം നല്‍കി.

നവംബര്‍ ഒന്ന് മുതലാണ് സ്‌കൂളുകള്‍ തുറക്കുന്നത്. രക്ഷിതാക്കളുടെ സമ്മതത്തോടെ മാത്രം കുട്ടികള്‍ സ്‌കൂളില്‍ എത്തിയാല്‍ മതിയെന്നാണ് ഉത്തരവ്. പൊതു അവധി ഒഴികെയുള്ള ശനിയാഴ്ചകള്‍ ക്ലാസുണ്ടാവും. ഡിജിറ്റല്‍ ക്ലാസുകള്‍ തുടരും. സ്‌കൂളില്‍ വരുന്ന കുട്ടികള്‍ക്ക് യൂണിഫോം നിര്‍ബന്ധമില്ല. ടൈംടേബിള്‍ പുതിയ ക്രമപ്രകാരം തയാറാക്കും. സ്‌കൂള്‍ അസംബ്ലി ഒഴിവാക്കും. സ്‌കൂളില്‍ ഒരു ഡോക്ടറുടെ സേവനം ഉണ്ടാകും. ഒരു ക്ലാസ്സിനെ ബയോ ബബിള്‍ ആയി കണക്കാക്കും.

രോഗലക്ഷണ രജിസ്റ്റര്‍ സൂക്ഷിക്കും. കുട്ടികള്‍ കൂടുതലുള്ള സ്‌കൂളുകളില്‍ അധിക ബസ് സര്‍വീസ് നടത്തും. വിപുലമായ അക്കദമിക്ക് കലണ്ടര്‍ പ്രസിദ്ധീകരിക്കും. ആദ്യ ഘട്ടത്തില്‍ ക്ലാസുകള്‍ ഉച്ചവരെ മാത്രം. പൊതു അവധി ഒഴിച്ചുള്ള ശനിയാഴ്ചകളില്‍ ക്ലാസുകള്‍ ഉണ്ടാകും. കുട്ടികള്‍ കൂട്ടം കൂടുന്നത് ഒഴിവാക്കും, ഉച്ച ഭക്ഷണം പിടിഎയുമായി ആലോചിച്ച് നല്‍കും.

ഓട്ടോയില്‍ പരമാവധി മൂന്ന് കുട്ടികള്‍ മാത്രമേ ഉണ്ടാകാന്‍ പാടുള്ളൂ. കുട്ടികള്‍ വീട്ടില്‍ തിരിച്ചെത്തും വരെ സുരക്ഷ ഉറപ്പാക്കും. സ്‌കൂളിനടുത്തുള്ള കടകളിലുള്ളവര്‍ക്കും വാക്സിനേഷന്‍ ഉറപ്പാക്കും. രക്ഷിതാക്കള്‍ക്ക് ബോധവത്ക്കരണ ക്ലാസ് നടത്തുമെന്നും മന്ത്രി അറിയിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button