തമ്പാനൂര്‍ കെ.എസ്.ആര്‍.ടി.സി ബസ് ടെര്‍മിനലില്‍ തീപിടുത്തം

തിരുവനന്തപുരം: തമ്പാനൂര്‍ കെ.എസ്.ആര്‍.ടി.സി ബസ് ടെര്‍മിനലില്‍ തീപിടുത്തം. ഇന്ന് രാവിലെയാണ് തീപിടുത്തമുണ്ടായത്. ബസ് ടെര്‍മിനലിലെ കെട്ടിടത്തില്‍ അഞ്ചാം നിലയില്‍ പ്രവര്‍ത്തിച്ചിരുന്ന ആര്‍ടി ഓഫീസിനോട് ചേര്‍ന്ന മുറിയിലാണ് തീപിടുത്തം ഉണ്ടായത്. കൂട്ടിയിട്ട പേപ്പറിനും മാലിന്യത്തിനുമാണ് തീപിടിച്ചത്.

തീപിടുത്തമുണ്ടാകുന്ന സാഹചര്യങ്ങളില്‍ രക്ഷപ്പെടാനുള്ള ഫയര്‍ എക്‌സിറ്റ് പൂട്ടിയിട്ട നിലയിലായിരുന്നു. ഇത് മൂലം തീ അണയ്ക്കാനെത്തിയ അഗ്‌നിശമന സേനാ ഉദ്യോഗസ്ഥര്‍ ബുദ്ധിമുട്ടി. പത്ത് മിനുട്ടിലേറെ വേണ്ടി വന്നു ഫയര്‍ഫോഴ്‌സിന് തീ വരുന്ന സ്ഥലം കണ്ടെത്താന്‍. ഒടുവില്‍ മൂന്ന് വാതിലുകള്‍ തകര്‍ത്ത് അകത്ത് കയറിയശേഷമാണ് തീ കണ്ടെത്തി അണയ്ക്കാനായത്.

ഇപ്പോള്‍ സ്ഥിതി നിയന്ത്രണവിധേയമാണ്.കോണിപ്പടിയോട് ചേര്‍ന്ന ഭാഗത്ത് കൂട്ടിയിട്ട പേപ്പറിനും മാലിന്യത്തിനുമാണ് തീപിടിച്ചത്. ശുചിമുറിയില്‍ നിന്ന് ബക്കറ്റില്‍ വെള്ളം എടുത്ത് ഒഴിച്ചും ഫയര്‍ ഫോഴ്‌സ് എത്തിച്ച ഫയര്‍ എക്സ്റ്റിംഗ്വിഷര്‍ ഉപയോഗിച്ചുമാണ് ഒടുവില്‍ തീ അണച്ചത്. ഇപ്പോഴും അഞ്ചാംനിലയില്‍ നിന്ന് പുക പൂര്‍ണ്ണമായും പുറത്തേക്ക് പോയിട്ടില്ല.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News