EntertainmentNews

പൃഥ്വിരാജിന്റെ ഭാര്യാപിതാവ് വിജയകുമാര്‍ മേനോന്‍ അന്തരിച്ചു

കൊച്ചി: നടനും സംവിധായകനുമായ പൃഥ്വിരാജിന്റെ ഭാര്യാപിതാവ് മനമ്പറക്കാട്ട് വിജയകുമാര്‍ മേനോന്‍ അന്തരിച്ചു. 71 വയസായിരുന്നു. കൊച്ചിയില്‍ ആയിരുന്നു അന്ത്യം. ഹൃദ്രോഗബാധയെ തുടര്‍ന്നുള്ള ശസ്ത്രക്രിയക്ക് ശേഷം ചികിത്സയിലായിരുന്നു അദ്ദേഹം.

ഏറെ നാളുകളായി കാന്‍സര്‍ ബാധിച്ച് ചികിത്സയില്‍ കഴിഞ്ഞിരുന്നു. പാലക്കാട് സ്വദേശിയാണ്. പത്മ മേനോന്‍ ആണ് ഭാര്യ. മാധ്യമപ്രവര്‍ത്തകയും ചലച്ചിത്ര നിര്‍മ്മാതാവുമായ സുപ്രിയ മേനോന്‍ ഏക മകളാണ്. കൊച്ചുമകള്‍: അലംകൃത മേനോന്‍ പൃഥ്വിരാജ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button