തൃശൂര്‍: വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നു തടവുകാരന്‍ രക്ഷപ്പെട്ടു. ചെറുതുരുത്തി പൈങ്കുളം സ്വദേശി കുളമ്പറ്റംപറമ്പില്‍ സഹദേവനാണ് രക്ഷപ്പെട്ടത്. അടുക്കളയിലെ മാലിന്യം കളയാന്‍ പുറത്തുപോയ തക്കത്തിന് സഹദേവന്‍ രക്ഷപ്പെടുകയായിരുന്നു.
തിങ്കളാഴ്ച ഉച്ചയ്ക്കുശേഷമണ് ഇയാള്‍ രക്ഷപ്പെട്ട വിവരം ജയില്‍ അധികൃതരുടെ ശ്രദ്ധയില്‍പ്പെട്ടത്. സ്ത്രീയെ അപമാനിച്ച കേസില്‍ ശിക്ഷിക്കപ്പെട്ട തടവുകാരനാണ് സഹദേവന്‍. കഴിഞ്ഞ ഡിസംബര്‍ ഏഴിനാണ് ഇയാള്‍ ജയിലില്‍ തടവുകാരനായി എത്തിയത്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News