കോഴിക്കോട്: നാദാപുരത്ത് നിന്ന് തട്ടിക്കൊണ്ടുപോയ പ്രവാസി വ്യവസായിയായ ഗൃഹനാഥനെ മോചിപ്പിച്ചു. മുടവന്തേരി സ്വദേശി മേക്കര താഴെകുനി എം.ടി.കെ. അഹമ്മദി(53)നെയാണ് മോചിപ്പിച്ചത്. കാറില്‍ വടകരയ്ക്കടുത്ത് എത്തിച്ച് ഉപേക്ഷിച്ച ശേഷം സംഘം കടന്നുകളയുകയായിരുന്നു.
ബന്ധുക്കളെത്തി അഹമ്മദിനെ വീട്ടിലേക്ക് കൊണ്ടുപോയി. തുണേരി മുടവന്തേരിയില്‍ നിന്നാണ് ഇദ്ദേഹത്തെ തട്ടിക്കൊണ്ടുപോയത്. കേസില്‍ ചോദ്യം ചെയ്യാനായി നാല് പേരെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. റൂറല്‍ എസ്പിയുടെ നേതൃത്വത്തില്‍ അഹമ്മദിന്റെ ഭാര്യയുടേയും കുട്ടികളുടേയും മൊഴി രേഖപ്പെടുത്തിയിരുന്നു.
വീട്ടുകാരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് നാല് പേരെ ചോദ്യം ചെയ്യാനായി കസ്റ്റഡിയില്‍ എടുത്തത്. കഴിഞ്ഞ ദിവസം പുലര്‍ച്ചെ മുടവന്തേരിയിലെ വീട്ടില്‍ നിന്ന് പള്ളിയിലേക്ക് പോകും വഴിയാണ് അഹമ്മദിനെ ഒരു സംഘം തട്ടിക്കൊണ്ടുപോയത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News