FeaturedKeralaNews

കോഴിക്കോട് ഭര്‍ത്താവ് ഭാര്യയെ കഴുത്തറുത്ത് കൊന്നു

കോഴിക്കോട്: കൊടിയത്തൂരില്‍ ഭര്‍ത്താവ് ഭാര്യയെ കഴുത്തറുത്ത് കൊന്നു. ചെറുവാടി പഴം പറമ്പില്‍ മുഹ്സിലയാണ് മരിച്ചത്. ഇന്ന് രാവിലെയാണ് നാടിനെ നടുക്കിയ കൊലപാതകം അരങ്ങേറിയത്. സംഭവത്തില്‍ ഭര്‍ത്താവ് ഷഹീറിനെ പോലീസ് അറസ്റ്റ് ചെയ്തു.

ഇരുവരുടേയും വിവാഹം കഴിഞ്ഞിട്ട് ഏറെ നാളായിട്ടില്ല. കുടുംബ വഴക്ക് പതിവായിരുന്നെന്നും ഷഹീറിന് ഭാര്യയെ സംശയമുണ്ടായിരുന്നതായും പോലീസ് പറഞ്ഞു. മുഹ്സിലയുടെ മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തില്‍ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker