കണ്ണൂരില്‍ ഓണ്‍ലൈന്‍ ക്ലാസെടുക്കാനെന്ന വ്യാജേന അധ്യാപികയെ സ്‌കൂളിലേക്ക് വിളിച്ചു വരുത്തി പീഡിപ്പിക്കാന്‍ ശ്രമം; പ്രധാനാധ്യാപകനെതിരെ കേസ്

കണ്ണൂര്‍: ഓണ്‍ലൈന്‍ ക്ലാസെടുക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സംസാരിക്കാനെന്ന വ്യാജേന സഹപ്രവര്‍ത്തകയായ അധ്യാപികയെ സ്‌കൂളിലേക്ക് വിളിച്ചു വരുത്തി പ്രിന്‍സിപ്പല്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചു. കണ്ണൂര്‍ ചൊക്ലിയിലെ ഒരു സ്‌കൂളിലാണ് സംഭവം.അധ്യാപികയെ ഓഫീസിലെ തന്റെ മുറിയില്‍ വച്ചു കടന്നുപിടിച്ചു പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരിന്നു.

അധ്യാപികയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ പ്രിന്‍സിപ്പലിനെതിരെ ചൊക്ലി പോലീസ് കേസെടുത്തിട്ടുണ്ട്. സംഭവത്തില്‍ കേസെടുത്തതോടെ പ്രിസിപ്പല്‍ ഒളിവില്‍ പോയി. മലപ്പുറം മേല്‍മുറി സ്വദേശി അബ്ദുള്‍ ഗഫൂറിനെതിരെയാണ് (45)പോലീസ് കേസെടുത്തത്.

കഴിഞ്ഞ 24 നായിരുന്നു കേസിനാസ്പദമായ സംഭവം. പീഡനശ്രമത്തിനിടെ കൊണ്ട് പുറത്തേക്കോടിയ അധ്യാപിക സഹ അധ്യാപകരേയും മാനേജ്‌മെന്റിനേയും വിവരമറിയിക്കുകയും പോലീസില്‍ പരാതി നല്‍കുകയുമായിരുന്നു. ഇതിനെ തുടര്‍ന്ന് പ്രിന്‍സിപ്പലിനെ സര്‍വീസില്‍ നിന്നും മാനേജ്‌മെന്റ് സസ്‌പെന്‍ഡ് ചെയ്തു. പ്രതിക്കായി തിരച്ചില്‍ തുടങ്ങിയതായി പോലീസ് അറിയിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News